Sunday, December 4, 2011

പൂഞ്ഞാറില്‍ എച്ച്.വി.ആര്‍.എ. സബ്‌സെന്റര്‍


ഈരാറ്റുപേട്ട: മീനച്ചില്‍, മണിമല ആറുകളുടെ പ്രളയഭീഷണിയെക്കുറിച്ചു മുന്‍കൂട്ടി വിവരം ലഭിക്കുന്നതിന് എച്ച്.വി.ആര്‍.എ സബ് സെന്റര്‍ പൂഞ്ഞാറില്‍ ആരംഭിക്കുമെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് അറിയിച്ചു. പൂഞ്ഞാര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജുമായി സഹകരിച്ചാണ് സബ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ മീനച്ചില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ തുടങ്ങി. മേഖലയുടെ ഭൗമശാസ്ത്ര പഠനങ്ങള്‍ക്കും സബ് സെന്റര്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment