ഈരാറ്റുപേട്ട: ഇടനിലക്കാരില്ലാതെ മതന്യൂനപക്ഷങ്ങളിലെ യാഥാസ്ഥിതികരുമായി സംവാദത്തിന് സി. പി. എം തയ്യാറാണെന്ന് പാര്‍ട്ടി കേന്ദ്രക്കമ്മറ്റിയംഗം ഡോ. ടി. എം. തോമസ് ഐസക്ക് എം. എല്‍. എ പറഞ്ഞു. സി. പി. എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ' മതന്യൂനപക്ഷവും കേരള സമൂഹവും ' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'മതങ്ങളില്‍ നടക്കുന്ന പരിഷ്കരണങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കും.അപ്പോള്‍ത്തന്നെ, യാഥാസ്ഥിതികരെയും ഒപ്പം കൂട്ടാന്‍ ശ്രമിക്കും. അതിന് ഇടനിലക്കാര്‍ വേണ്ട. നിങ്ങള്‍ വരൂ, നമുക്ക് ചര്‍ച്ച ചെയ്യാം. തെറ്റുദ്ധാരണ മാറ്റാം. സ്വാശ്രയകാര്യത്തിലും ഇതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെ അപേക്ഷിച്ചും നല്ല ജീവിത സാഹചര്യമാണ് കേരളത്തിലുള്ളത്. കിടക്കാനിടം, റേഷന്‍, പട്ടിണിയില്ലാത്ത അവസ്ഥ എന്നിങ്ങനെ പല നല്ലകാര്യങ്ങളും ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന കാര്യം ഓര്‍ക്കണം. നല്ല കാര്യങ്ങള്‍ പലതും ചെയ്തു. പക്ഷേ, ന്യൂനപക്ഷങ്ങള്‍ക്കു ഇപ്പോഴും ഇങ്ങോട്ട് വരാനൊരു മടിയുണ്ട്. ഹിന്ദുമതത്തിലെ അന്തരീക്ഷമല്ല, കേരളത്തിലെ മതന്യൂനപക്ഷങ്ങളിലേത്. ഇവിടെ സവിശേഷമായ മറ്റൊരന്തരീക്ഷമാണുള്ളത്. അത് ഇടതുപക്ഷത്തിലേക്ക് ആ മതങ്ങളില്‍പ്പെട്ടവര്‍ വരുന്നതിനെ ചെറുക്കുന്നുണ്ട്.
ഒരു ഘട്ടത്തില്‍ മുസ്‌ലിം ലീഗുമായും കേരള കോണ്‍ഗ്രസ്സുമായും ചേര്‍ന്നത് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. എന്നാല്‍ അതും വിജയിച്ചില്ല. ഇനി അങ്ങനെയൊന്നും വേണ്ട. നമുക്ക് തുറന്ന് ചര്‍ച്ച ചെയ്യാം.'തോമസ് ഐസക്ക് നിര്‍ദ്ദേശിച്ചു.
മതത്തിന്റെ പേരില്‍ പുരോഹിതര്‍ എല്ലാം കൈയടക്കുന്നത് നോക്കി നിന്നതിന്‍േറയും പിന്തുണ നല്കിയതിന്‍േറയും ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ജോസഫ് പുലിക്കുന്നേല്‍ അഭിപ്രായപ്പെട്ടു. െ്രെകസ്തവര്‍ സ്ഥാപിച്ച സ്ഥാപനങ്ങളുടെ ഭരണച്ചുമതല പുരോഹിതര്‍ കൈയടക്കിവച്ചിരിക്കുന്നത് ശരിയല്ല. പുരോഹിതര്‍ അത് വിശ്വാസസമൂഹത്തിന് കൈമാറണം. അത് നിയമംമൂലം നടപ്പാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കൈയെടുക്കണം.
ന്യൂനപക്ഷങ്ങളെ തമസ്കരിച്ച് ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാനാവില്ലെന്ന് കെ. ടി. ജലീല്‍ എം. എല്‍. എ പറഞ്ഞു. സി. പി. എമ്മിന് ന്യൂനപക്ഷങ്ങളോട് വിശാലമായ സമീപനമാണുള്ളത്. ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് മുസ്‌ലിങ്ങള്‍ക്ക് അഭയം നല്‍കിയത്. ഭാരതം മത രാഷ്ട്രീയത്തെ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേഷ്കുറുപ്പ് എം. എല്‍. എ, മുന്‍ എം. പി. സി. എസ്. സുജാത, ഡോ. ബി. ഇക്ബാല്‍ എന്നിവരും പ്രസംഗിച്ചു.

No comments:
Post a Comment