ഈരാറ്റുപേട്ട: മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10ാംക്ലാസ് വിദ്യാര്‍ഥിനി ആയിഷ അധ്യാപകര്‍ക്ക് ദക്ഷിണയായി നല്‍കിയത് സ്വന്തം പരിശ്രമത്തിലൂടെ വിളയിച്ച് പഴുപ്പിച്ചെടുത്ത നേന്ത്രക്കുല.
മുസ്‌ലിം ഗേള്‍സ് ഹൈസ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിലെ അംഗമാണ് ആയിഷ. സാഫിന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് വീടിനു മുന്‍വശത്തുള്ള അഞ്ചു സെന്റ് സ്ഥലത്ത് വാഴ നട്ടത്. സ്വന്തമായി പരിചരിച്ച് വളര്‍ത്തിയ വാഴ കുലച്ചപ്പോള്‍ അത് കാണാന്‍ സാഫിലെ 50 കുട്ടികളും അധ്യാപകരും എത്തിയിരുന്നു. തന്റെ കാര്‍ഷികാനുഭവങ്ങള്‍ ആയിഷ സ്കൂള്‍ അസംബ്ലിയില്‍ വിവരിച്ചു. കാര്‍ഷിക ദിനത്തില്‍ ഈരാറ്റുപേട്ട ഗ്രാമപ്പഞ്ചായത്ത് മികച്ച കര്‍ഷകര്‍ക്ക് പുരസ്കാരം നല്‍കി ആദരിച്ചപ്പോള്‍ ഈ കൊച്ചു കര്‍ഷകയ്ക്കും അവാര്‍ഡ് നല്‍കിയിരുന്നു. കൂടാതെ സാഫിന്റെ കാര്‍ഷകാത്്മ അവാര്‍ഡും ആയിഷയ്ക്കാണ് ലഭിച്ചത്.
വീട്ടുമുറ്റത്തിനു സമീപം തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന വാഴത്തോട്ടം കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുകയാണ്. സ്കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍ ഗീത ആയിഷിയില്‍ നിന്ന് നേന്ത്രക്കുല സ്വീകരിച്ചു. തുടര്‍ന്ന് ആയിഷയുടെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമായി വാഴപ്പഴം നല്‍കി. അധ്വാനത്തിന്റെ മഹത്വം അറിയുന്ന കൊച്ചുമിടുക്കി സ്കൂളിലും സമൂഹത്തിനും മാതൃകയാവുകയാണ്. പിതാവ് അഷറഫും മാതാവ് സല്‍മയും 97 വയസ്സായ ഉമ്മൂമ്മ ഫാത്തിമയും ആയിഷക്ക് കാര്‍ഷിക വൃത്തിക്ക് പ്രചോദനമായി ഒപ്പമുണ്ട്.
(തേജസ്)

No comments:
Post a Comment