ഈരാറ്റുപേട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ് 9 പേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ രായമംഗലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴഈരാറ്റുപേട്ട റോഡില്‍ മേലുകാവ് പാണ്ടിയാമ്മാവ് വളവില്‍ വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ശ്രീജിത്, ചെല്ലപ്പന്‍, ഷിബു, സോമന്‍, ബിനു, രജനീഷ്, ജിത്തു, സായന്ത്, െ്രെഡവര്‍ ലൈക്കു എന്നിവര്‍ തൊടുപുഴയിലെ സ്വകാര്യ ആസ്?പത്രിയില്‍ ചികിത്സയിലാണ്.
No comments:
Post a Comment