Wednesday, December 14, 2011

ഈരാറ്റുപേട്ട പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ച ബാര്‍ ഹോട്ടലിന് പ്രതിപക്ഷ അംഗങ്ങള്‍ അനുമതി നല്‍കി



  • എസ്.ഡി.പി.ഐ അംഗവും പിന്തുണച്ചു

ഈരാറ്റുപേട്ട: പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തനാനുമതി നിഷേധിച്ച ബാര്‍ ഹോട്ടലിന് പ്രതിപക്ഷ അംഗങ്ങള്‍ അടിയന്തര പഞ്ചായത്ത് കമ്മിറ്റി  ചേര്‍ന്ന് പ്രവര്‍ത്തനാനുമതി നല്‍കി.  
ലീഗ് ഭരിക്കുന്ന ഈരാറ്റുപേട്ടയില്‍ കക്കൂസ് മാലിന്യം മീനച്ചിലാറ്റില്‍ ഒഴുക്കിയതിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച മറീനാ ബാറിന്‍െറ സ്‌റ്റോപ്പ് മെമ്മോയാണ്   പിന്‍വലിച്ചത്. അടിയന്തര കമ്മിറ്റി വിളിച്ചുചേര്‍ത്ത വൈസ് പ്രസിഡന്‍റ് പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്ന്  14ാംവാര്‍ഡ് അംഗം വി.കെ. കബീറിന്‍െറ അധ്യക്ഷതയിലായിരുന്നു യോഗം. 17 അംഗ പഞ്ചായത്തില്‍ ആറ് പ്രതിപക്ഷ അംഗങ്ങളില്‍ അഞ്ചും  എസ്.ഡി.പി.ഐ അംഗവും ചേര്‍ന്നാണ് ക്വോറം പൂര്‍ത്തിയാക്കിയത്.
പ്രസിഡന്‍റ് സ്ഥലത്തില്ലാഞ്ഞതിനാലാണ് ചുമതലയുള്ള വൈസ് പ്രസിഡന്‍റ് സാലി തോമസ്  യോഗം വിളിച്ചത്. മെറീന ബാറിന് കൊടുത്ത സ്‌റ്റോപ്പ് മെമ്മോയെക്കുറിച്ച  ചര്‍ച്ച എന്നതായിരുന്നു അജണ്ട. എന്നാല്‍, കേരള കോണ്‍ഗ്രസ് നേതൃത്വം വിലക്കിയതിനാല്‍  വൈസ് പ്രസിഡന്‍റ് മുങ്ങി. കോണ്‍ഗ്രസ് അംഗങ്ങളും വിട്ടുനിന്നു.
എന്നാല്‍, ലീഗ് അംഗങ്ങളില്‍ ചിലര്‍ ബാര്‍  ഉടമയോടൊപ്പം നിന്ന് രഹസ്യധാരണ ഉണ്ടാക്കുകയായിരുന്നത്രേ. ബാര്‍ എറിഞ്ഞുതകര്‍ത്ത കേസ് പിന്‍വലിക്കാനും നാട്ടുകാരില്‍ ചിലര്‍ നശിപ്പിച്ച പ്രാദേശിക ചാനലിന്‍െറ കാമറ ബാര്‍ ഉടമ വാങ്ങി നല്‍കാമെന്നുമാണത്രേ വ്യവസ്ഥകള്‍.   കഴിഞ്ഞ ഒന്നിനാണ് ബാറിലെ കക്കൂസ് മാലിന്യം മീനച്ചിലാറ്റില്‍ ഒഴുക്കിയതും രോഷാകുലരായ ജനം ബാറിന് നേരെ കല്‌ളെറിഞ്ഞതും. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ  പ്രാദേശിക ചാനലിന്‍െറ കാമറ തകര്‍ത്തിരുന്നു.
തുടര്‍ന്ന് ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണബോര്‍ഡ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി ബാറിന് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.

No comments:

Post a Comment