Sunday, December 18, 2011

കക്കൂസ് മാലിന്യം ആറ്റിലൊഴുക്കിയ ബാറിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധം

ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം ആറ്റിലൊഴുക്കിയ ബാര്‍ ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാനുമതി  നല്‍കിയതില്‍ കടുവാമുഴി പൗരാവലി പ്രതിഷേധിച്ചു. മാലിന്യം ആറ്റിലേക്കൊഴുക്കിയ ബാര്‍  ഈ മാസം ഒന്നിന് പഞ്ചായത്ത് അടച്ചുപുട്ടിയിരുന്നു.  
എന്നാല്‍ മാലിന്യ പ്‌ളാന്‍റ് നിര്‍മിക്കാതെ, അടിയന്തര പഞ്ചായത്ത് കമ്മറ്റി വിളിച്ചു ചേര്‍ത്ത്  ബാര്‍ തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത്  ജനവഞ്ചനയാണ്.
വികസന പ്രവര്‍ത്തനങ്ങളും മറ്റ് ജനകീയ വിഷയങ്ങളും കണ്ടില്‌ളെന്നു നടിക്കുന്ന പഞ്ചായത്ത് കമ്മറ്റി ബാര്‍ തുറന്നുകൊടുക്കാന്‍ കാണിച്ച ശുഷ്ക്കാന്തി ജനങ്ങളോടുള്ള വെല്ലു വിളിയാണ്. ബാര്‍ ഉടമക്ക് ഒത്താശ ചെയ്തതില്‍ വന്‍ അഴിമതി നടന്നതായും യോഗം ആരോപിച്ചു. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. എച്ച്.ഹസീബ് അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയംഗം പി.എച്ച്. നൗഷാദ്, ബ്‌ളോക് സെക്രട്ടറി അബ്ദുല്‍ ഖാദര്‍, മണ്ഡലം പ്രസിഡന്‍റ് ലത്തീഫ് വെള്ളൂപ്പറമ്പില്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.എസ്.എം. റംലി, സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.എം. അലിയാര്‍, സോഷ്യലിസ്റ്റ് ജനത ജില്ലാ കമ്മറ്റിയംഗം സിദ്ദീഖ് തലപ്പള്ളി, കെ.പി. അന്‍സാരി, നിഷാദ് നടക്കല്‍, വി.എ. ഹസീബ്, ഷനീര്‍ മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment