Friday, December 16, 2011

പോപുലര്‍ ഫ്രണ്ട് സ്ത്രീധന രഹിത വിവാഹം ഈരാറ്റുപേട്ടയില്‍


ഈരാറ്റുപേട്ട: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ഡിവിഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള സ്ത്രീധനരഹിത ആര്‍ഭാടരഹിത മാതൃകാ സമൂഹ വിവാഹം വെള്ളിയാഴ്ച വൈകീട്ട് നാലിന് തെക്കേക്കര ഷാദിമഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതിയംഗം അബ്ദുനാസര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും. ഡിവിഷന്‍ പ്രസിഡന്റ് അയ്യൂബ് ഖാന്‍ അധ്യക്ഷതവഹിക്കും. ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, നൈനാര്‍ പള്ളി ഇമാം മുഹമ്മദ് ഇസ്മായില്‍ മൗലവി, പുത്തന്‍പള്ളി ഇമാം ഷിഹാബുദ്ദീന്‍ മൗലവി, അമാന്‍പള്ളി ഇമാം സൈനുല്‍ ആബ്്ദീന്‍ മൗലവി വിവിധ മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ സംസാരിക്കും.

No comments:

Post a Comment