Sunday, December 18, 2011

പൂഞ്ഞാര്‍ മേഖലയില്‍ വ്യാപക മോഷണ ശ്രമം

ഈരാറ്റുപേട്ട: കൈപ്പള്ളി, ഇടമല പ്രദേശങ്ങളിലെ ദേവാലയങ്ങളടക്കം പത്തോളം സ്ഥാപനങ്ങളില്‍ മോഷണശ്രമം. വെള്ളിയാഴ്ച രാത്രിയാണ്  സംഭവം.സ്കൂള്‍, കുരിശുപള്ളി, ഗുരുമന്ദിരം, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി വിവിധസ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
കൈപ്പള്ളി ഷാപ്പ് കൗണ്ടറിന്‍െറ പൂട്ടും സമീപത്തെ രണ്ട് മാടക്കടകളുടെ പൂട്ടും തകര്‍ത്തു. കൈപ്പള്ളി സെന്‍റ് ആന്‍റണീസ്  കുരിശുപള്ളിയുടെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്തിട്ടുണ്ട്. ഇടമല സി.എം.എസ്.യു.പി.സ്കൂളിലെ ഓഫീസ് മുറിയുടെയും കമ്പ്യൂട്ടര്‍ ലാബിന്‍െറയും താഴുകള്‍ തകര്‍ത്ത്   അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ മുറിക്കുള്ളില്‍ വാരി വിതറിയിട്ടുണ്ട്.
സ്കൂളിന് സമീപത്തെ മാടക്കടയിലും മോഷണ ശ്രമം നടന്നു. ഇടമലയിലെ  ഗുരുമന്ദിരത്തിന്‍െറ കാണിക്ക വഞ്ചിയുടെ പൂട്ട് തകര്‍ത്തെങ്കിലും  പണമില്ലായിരുന്നു.


മോഷ്ടിച്ച റബ്ബര്‍ ഷീറ്റുമായി എത്തിയ കള്ളന്‍ ഓടി രക്ഷപ്പെട്ടു
പൂഞ്ഞാര്‍: മോഷ്ടിച്ച റബ്ബര്‍ ഷീറ്റുമായി ഓട്ടോറിക്ഷയില്‍ എത്തിയയാള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ തടഞ്ഞുവച്ച ഓട്ടോറിക്ഷയും െ്രെഡവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പാതാമ്പുഴ വെള്ളേപ്പള്ളില്‍ ജയ്‌മോന്റെ റബ്ബര്‍ ഷീറ്റാണ് കഴിഞ്ഞ രാത്രിയില്‍ മോഷ്ടിച്ചത്. സംശയം തോന്നിയ നാട്ടുകാര്‍ ഓട്ടോറിക്ഷ തടഞ്ഞ് ചോദ്യം ചെയ്‌പ്പോഴാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്. ഓട്ടോറിക്ഷയില്‍നിന്ന് കാണാതായ 16 റബ്ബര്‍ ഷീറ്റും പോലീസ് പിടികൂടി.

No comments:

Post a Comment