ഈരാറ്റുപേട്ട: രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണമിച്ച്, മുദ്രാവാക്യങ്ങളുടെ ആരവത്തില്‍ പതാക ഉയര്‍ത്തിയതോടെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപത്തെ ഹര്‍കിഷന്‍ സുര്‍ജിത് നഗറില്‍ സി.പി.എം. ജില്ലാ സമ്മേളനത്തിന് തുടക്കമായി.
ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളനവേദിയായ ഈരാറ്റുപേട്ടയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.എന്‍.ശശിധരനാണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് പ്രതിനിധിസമ്മേളനം നടക്കുന്ന പി.ടി.എം.എസ്. ഹാളില്‍ ജില്ലാ സെക്രട്ടറി കെ.ജെ.തോമസ് ദീപശിഖ തെളിച്ചു.
നേരത്തെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പതാക, കൊടിമര, ദീപശിഖ, കപ്പികയര്‍ റാലികള്‍ ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ സംഗമിച്ചു. ഇവിടെനിന്ന് ഘോഷയാത്രയായാണ് റാലി പൊതുസമ്മേളനവേദിയില്‍ എത്തിയത്.
ഘോഷയാത്രയുടെ മുന്‍നിരയില്‍ റെഡ് വളന്റിയര്‍മാരുടെ മാര്‍ച്ചും ഉണ്ടായിരുന്നു. നേതാക്കളുടെ അകമ്പടിയോടെ സമ്മേളനവേദിയിലെത്തിച്ച കൊടിമരം, ദീപശിഖ, പതാക, കപ്പികയര്‍ എന്നിവ ജില്ലാ സെക്രട്ടറി കെ.ജെ. തോമസിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
ബുധനാഴ്ച രണ്ടുമണിക്ക് നീണ്ടൂര്‍ രക്തസാക്ഷിമണ്ഡപത്തില്‍നിന്നാണ് ദീപശിഖാറാലി പ്രയാണം ആരംഭിച്ചത്. നട്ടാശ്ശേരി കെ.പി.സുഗുണന്‍സ്മൃതിമണ്ഡപം, വൈക്കം പത്‌മേക്ഷണന്‍ സ്മൃതിമണ്ഡപം, കടുത്തുരുത്തി ഉമാദേവി അന്തര്‍ജനം സ്മൃതിമണ്ഡപം എന്നിവിടങ്ങളില്‍നിന്നാണ് പതാകഘോഷയാത്രകള്‍ ആരംഭിച്ചത്.
മുക്കൂട്ടുതറ വി.പി.ബോസ് സ്മൃതിമണ്ഡപം, വയല കെ.ഒ.വാസുദേവന്‍ സ്മൃതിമണ്ഡപം, നീലിമംഗലം ദാമോദരന്‍ രക്തസാക്ഷിമണ്ഡപം എന്നിവിടങ്ങളില്‍നിന്ന് കൊടിമരജാഥയും വടയാര്‍ തങ്കപ്പന്‍ രക്തസാക്ഷിമണ്ഡപം, ചങ്ങനാശ്ശേരി കെ.പി.രമണന്‍ രക്തസാക്ഷിമണ്ഡപം, കാനം ശിവന്‍പിള്ള സ്മൃതിമണ്ഡപം എന്നിവിടങ്ങളില്‍നിന്നാണ് ബാനര്‍ജാഥ പ്രയാണം തുടങ്ങിയത്.കപ്പികയര്‍ ജാഥകള്‍ തെള്ളകം എം.പി.ദേവസ്യ സ്മൃതിമണ്ഡപം, പുതുപ്പള്ളി എം.കെ. സുകുമാരന്‍ സ്മൃതിമണ്ഡപം, പള്ളം ടി.കെ. മാധവന്‍ രക്തസാക്ഷിമണ്ഡപം എന്നിവിടങ്ങളില്‍നിന്നാണ് ഈരാറ്റുപേട്ടയില്‍ എത്തിച്ചേര്‍ന്നത്.സാംസ്കാരികസമ്മേളനം നടക്കുന്ന സെന്‍ട്രല്‍ ജങ്ഷനില്‍ സ്വാഗതസംഘം സെക്രട്ടറി ജോയി ജോര്‍ജ് പതാക ഉയര്‍ത്തി. രാത്രിയില്‍ ഗാനമേളയും ഉണ്ടായിരുന്നു.

No comments:
Post a Comment