ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ "റാസ് മെറ്റാസ്' എക്‌സിബിഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതിന് കോളജ് മാനേജര്‍ ഫാ. തോമസ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന എക്‌സിബിഷനില്‍ വിനോദപ്രദവും വിജ്ഞാനകരവുമായ നാല്‍പ്പതോളം സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ അടുക്കളയിലെ മാലിന്യത്തില്‍നിന്നുള്ള ഊര്‍ജോത്പാദനം, മാലിന്യ നിര്‍മാര്‍ജനം, മുല്ലപ്പെരിയാര്‍ ഡാമിന്റെ ശാസ്ത്രീയ ചിത്രീകരണം, ത്രീഡി ഷോ തുടങ്ങിയവ എക്‌സിബിഷനിലുണ്ട്.
രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 4.30 വരെ നടക്കുന്ന എക്‌സിബിഷന്‍ ഒമ്പതാം തീയതി സമാപിക്കും. പൊതുജനങ്ങള്‍ക്ക് 15 രൂപയും കുട്ടികള്‍ക്ക് അഞ്ചു രൂപയുമാണു പ്രവേശനിരക്കെന്നു പ്രഫ. ലോപ്പസ് മാത്യു, പ്രഫ. സിബി ജോസഫ്, ഡോ. മേരി ജോസഫ്, ടിന്റു ജോസ് എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment