Sunday, December 25, 2011

വിളവെടുപ്പ് ഉത്സവമായി

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ വിളയിച്ച വാഴക്കുലകളുടെ വിളവെടുപ്പ് സ്കൂളില്‍ ഉത്സവമായി. സ്കൂളിനു സമീപം കാടുപിടിച്ചു കിടന്ന 20 സെന്റ് സ്ഥലം കിളച്ചൊരുക്കി നട്ടുപിടിപ്പിച്ച നൂറോളം വാഴകള്‍ വിളഞ്ഞു പാകമായപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അത് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് വാഴ നട്ട് പരിപാലിച്ച് വളര്‍ത്തിയത്. 
രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി നടത്തിയ കൃഷി 100 മേനി വിളഞ്ഞതിന്റെ നിര്‍വൃതിയിലാണ് വിദ്യാര്‍ഥികള്‍. കൃഷി തങ്ങള്‍ക്കുള്ളതല്ല, മറ്റാരുടെയോ കടമയാണെന്ന് കരുതുന്നവരും തലമുറയെ ബോധവല്‍ക്കരിക്കുകയെന്ന ലഷ്യത്തോടെയാണ് എന്‍എസ്എസ് ഇത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തിയത്.കുട്ടികളുടെ അധ്വാനത്തില്‍ വിളഞ്ഞ വാഴക്കുലകളുടെ വിളവെടുപ്പ് സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഗ്രേസമ്മ ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ഷാജി മാത്യു, സാജി സെബാസ്റ്റിയന്‍, വിദ്യാര്‍ഥി പ്രതിനിധികളായ ഷീന്‍ ജോര്‍ജ്, സാറാ സാവിയോ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment