പൂഞ്ഞാര്‍: തൊഴിലുറപ്പു പദ്ധതിപ്രകാരം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മാലിന്യക്കുഴി വൃത്തിയാക്കിയ എട്ട് ജോലിക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തൊഴിലാളികളായ അല്‍ഫോന്‍സാ, സുജാത, ബീന, ശാന്തകുമാരി, ശാന്തമ്മ, ശാന്തി എന്നിവരെയാണ് പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ഗ്രാമപഞ്ചായത്തിലെ പനച്ചികപ്പാറ ഭാഗത്ത് നീര്‍ത്തട വികസന പദ്ധതിപ്രകാരം കുഴിയെടുക്കുന്നതിനിടെയാണ് മാലിന്യക്കുഴി വൃത്തിയാക്കേണ്ടി വന്നത്. കുഴിയില്‍നിന്നുള്ള രൂക്ഷമായ ദുര്‍ഗന്ധം ശ്വസിച്ചാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. പുതിയ കുഴി നിര്‍മിക്കണമെന്നതാണ് നീര്‍ത്തട പദ്ധതിയുടെ ചട്ടം. എന്നാല്‍ സമ്മര്‍ദത്തെത്തുടര്‍ന്നാണ് മാലിന്യക്കുഴി വൃത്തിയാക്കേണ്ടി വന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

No comments:
Post a Comment