ഈരാറ്റുപേട്ട: തിരക്കൊഴിഞ്ഞ റോഡുകളില്‍ മാലിന്യങ്ങള്‍ തള്ളുന്നതു പതിവാകുന്നു. രാത്രിയാകുന്നതോടെ തിരക്കൊഴിയുന്ന കോളജ് റോഡ്, അമ്പാറനിരപ്പേല്‍ റോഡ് എന്നിവിടങ്ങളിലാണു മാലിന്യ നിക്ഷേപം നടത്തുന്നത്. വഴിവിളക്കുകള്‍ പലതും പ്രകാശിക്കാത്തതും സാമൂഹിക വിരുദ്ധര്‍ക്കു തുണയാകുന്നു. രാത്രികാലങ്ങളില്‍ മത്സ്യ മാംസ അവശിഷ്ടങ്ങളാണു കൂടുതലായും തള്ളുന്നത്. ചാക്കില്‍ക്കെട്ടി ചെറുലോറികളിലും ഓട്ടോറിക്ഷകളിലും എത്തിച്ച് പലഭാഗത്തായാണു മാലിന്യങ്ങള്‍ ഇടുന്നത്.
മല്‍സ്യമാംസ അവശിഷ്ടങ്ങള്‍ റോഡില്‍ക്കിടന്ന് ചീഞ്ഞുനാറുകയാണ്. ഇതുവഴി യാത്രചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്തരത്തില്‍ അനവധി ചാക്കുകള്‍ റോഡിന്റെ പലഭാഗത്തും തള്ളിയിരിക്കുകയാണ്. പലപ്രാവശ്യം പരാതി പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ അധികൃതര്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല.ഏതാനും മാസം മുന്‍പ് പ്രദേശത്തെ കൈതത്തോട്ടത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു.
കുഴിച്ചിടാന്‍പോലും സാധിക്കാത്തരീതിയിലായിരുന്നു. കൊണ്ടൂര്‍വാലി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാലിന്യനിക്ഷേപത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ രംഗത്തെത്തിയതോടെ കുറച്ചുദിവസത്തേക്കു മാലിന്യ നിക്ഷേപം നിലച്ചിരുന്നു.എന്നാല്‍ മാലിന്യങ്ങള്‍ വീണ്ടും എത്തിത്തുടങ്ങിയതോടെ പ്രതികരിക്കാനുള്ള തയാറെടുപ്പിലാണു നാട്ടുകാര്‍.

No comments:
Post a Comment