ഈരാറ്റുപേട്ട: സിപിഎം ജില്ലാസമ്മേളനം നാളെ മുതല്‍ 31 വരെ ഈരാറ്റുപേട്ടയില്‍ നടക്കും. 252 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. സമ്മേളനത്തിന്റെ സമാപന ദിനമായ 31നു മൂന്നിനു കടുവാമൂഴിയില്‍ നിന്നു നൂറു കണക്കിനു വൊളന്റിയര്‍മാര്‍ പങ്കെടുക്കുന്ന "ചുവപ്പു സേന മാര്‍ച്ചുംനാലു മണിക്കു കോളജ് ജംക്ഷനില്‍ നിന്നു 25,000 പേര്‍ പങ്കെടുക്കുന്ന ബഹുജന റാലിയും നടത്തുമെന്നു ജില്ലാസെക്രട്ടറി കെ.ജെ. തോമസ് പറഞ്ഞു.
നാളെ വൈകിട്ടു അഞ്ചിനു വിവിധ ഏരിയകളില്‍ നിന്നു ഏരിയ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന കൊടി-കൊടിമര, കപ്പി-കയര്‍, ബാനര്‍, ദീപശിഖ യാത്രകള്‍ക്കു സ്വീകരണം. തുടര്‍ന്നു പൊതുസമ്മേളന നഗറിലും സാംസ്കാരിക സമ്മേളന നഗറിലും പതാക ഉയര്‍ത്തും. 5.30നു ദീപശിഖ സ്ഥാപിക്കല്‍. ഏഴിനു സെന്‍ട്രല്‍ ജംക്ഷനില്‍ ഗാനസന്ധ്യ. 29ാം തീയതി പ്രതിനിധി സമ്മേളനം പിടിഎംഎസ് ഓഡിറ്റോറിയത്തില്‍ നടത്തും. രാവിലെ ഒന്‍പതിനു പതാക ഉയര്‍ത്തല്‍ ,പുഷ്പാര്‍ച്ചന. 10.30നു ഉദ്ഘാടനം. തുടര്‍ന്നു റിപ്പോര്‍ട്ട്, പൊതുചര്‍ച്ച. നാലു മണിക്കു സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി.കെ.ഹരികുമാര്‍ അധ്യക്ഷത വഹിക്കും. കേരള സമൂഹം ഇന്നലെ ഇന്ന് നാളെ എന്നതാണ് വിഷയം.
രാത്രി എട്ടിനു ഗാനമേള. 30നു രാവിലെ ഒന്‍പതു മുതല്‍ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ടു അഞ്ചിനു മതന്യൂനപക്ഷവും കേരള സമൂഹവും
എന്ന വിഷയത്തില്‍ സെമി നാര്‍ ഡോ.ടി.എം. തോമസ് ഐസക്ക് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഏഴിനു വസന്തകുമാര്‍ സാംബശിവന്റെ കഥാപ്രസംഗം. 31നു രാവിലെ പ്രതിനിധി സമ്മേളനം തുടരും. മറുപടി, തിരഞ്ഞെടുപ്പുകള്‍ എന്നിവ നടക്കും.
വൈകിട്ട് അഞ്ചിനു പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സംസ്ഥാന നേതാക്കളായ എം.എ. ബേബി, പി.കെ. ഗുരുദാസന്‍, വൈക്കം വിശ്വന്‍, തോമസ് ഐസക്, എം.സി. ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ചു സ്ഥലങ്ങളില്‍ വിവിധ സെമിനാറുകള്‍ നടന്നു കഴിഞ്ഞതായി ജില്ല സെക്രട്ടറി കെ.ജെ. തോമസും സംസ്ഥാന കമ്മറ്റി അംഗം വി.ആര്‍. ഭാസ്കരനും പറഞ്ഞു.
ഇന്ന് ആറിനു ഉല്‍പന്ന ജാഥകള്‍ക്കു സ്വീകരണവും ഉല്‍പന്നം ഏറ്റുവാങ്ങലും നടക്കും. ദീപശീഖ നീണ്ടൂര്‍ രക്തസാക്ഷിമണ്ഡപത്തില്‍നിന്നു സംസ്ഥാന കമ്മിറ്റി അംഗം വി.ആര്‍. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്യും. പതാകകള്‍ വൈക്കം പത്മേക്ഷണന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു പി.കെ. ഹരികുമാറും, നാട്ടശേരി കെപി. സുഗുണന്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു വി.എന്‍. വാസവനും, കടുത്തുരുത്തി ഉമാദേവി അന്തര്‍ജനത്തിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നു സി.ജെ. ജോസഫും ഉദ്ഘാടനം ചെയ്യും. കൊടിമരങ്ങള്‍ മുക്കൂട്ടുതറ വി.പി. ബോസിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നു പി.എന്‍.പ്രഭാകരനും ,കെ.ഒ വാസുദേവന്റെ സ്മൃതിമണ്ഡപത്തില്‍ല നിന്നു സി.ഒ.സുകുമാരനും നീലിമംഗലം ദാമോദരന്റെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു കെ.എന്‍. രവിയും ഉദ്ഘാടനം ചെയ്യും.
കപ്പിയും കയറും തെള്ളകം എം.പി.ദേവസ്യയുടെ സ്മൃതിമണ്ഡപത്തില്‍ നിന്നു കെ.സുരേഷ്കുറുപ്പും പുതുപ്പള്ളി എം.കെ.സുകുമാരന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നു കെ.സി.ജോസഫും, പള്ളം ടി.കെ.മാധവന്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു എം.ടി.ജോസഫും ഉദ്ഘാടനം ചെയ്യും. ബാനറുകള്‍ വടയാര്‍ തങ്കപ്പന്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു വി.കെ. ഗോപിനാഥനും ചങ്ങനാശേരി കെ.പി. രമണന്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു പി.ജെ. സാമുവലും കാനം ശിവന്‍പിള്ള സ്മൃതിമണ്ഡപത്തില്‍ നിന്നു കാനം രാമകൃഷ്ണന്‍നായരും ഉദ്ഘാടനം ചെയ്യും. ജാഥകളെല്ലാം നാളെ രണ്ടിനു പുറപ്പെടും.

No comments:
Post a Comment