ഈരാറ്റുപേട്ട: ജില്ലാ സമ്മേളനത്തിന് എത്തിയ പ്രതിനിധികള്‍ നേതൃത്വത്തിന്റെ പ്രത്യേക നിരീക്ഷണ വലയത്തിലാണ്. സമ്മേളനവുമായി ബന്ധപ്പെട്ട് വിഭാഗിതയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും വാര്‍ത്തകള്‍ ചോരുന്നത് തടയാനാണ് പ്രതിനിധികള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. സംഘടനാ റിപോര്‍ട്ട് ഒരു കാരണവശാലും സമ്മേളന വേദിക്ക് പുറത്ത് കൊണ്ടുപോവാന്‍ പാടില്ല. സമ്മേളനത്തിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ റിപോര്‍ട്ട് തിരികെ വാങ്ങി.
നിരീക്ഷണത്തിന് ജില്ലാ നേതൃത്വത്തിന്റെ വിശ്വസ്തരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരിക്കുന്നത്. സമ്മേളനത്തിനു ശേഷം ഇവര്‍ എവിടെയൊക്കെ പോവുന്നു, ഇവരെ ആരൊക്കെ സമീപിക്കുന്നവെന്ന് സ്ക്വാഡ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വിഭാഗിയത പ്രവര്‍ത്തനത്തിനോ മല്‍സരത്തിനോ കൂട്ടായി നീക്കം നടത്തുന്നുണേ്ടായെന്നും സ്ക്വാഡ്് നിരീക്ഷിക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം നടക്കുന്ന പി.ടി.എം.എസ് ഓഡിറ്റോറിയവും പരിസരവും കര്‍ശന നിരീക്ഷണത്തിലാണ്്.
50 ലേറെ റെഡ് വാളണ്ടിയര്‍മാരാണ് സമ്മേളന നഗറിന് കാവല്‍ നില്‍ക്കുന്നത്. പിണറായി വിജയന്റെ ഉദ്്ഘാടന സമ്മേളനത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ സമ്മേളന നഗരിക്ക് പുറത്ത് വളരെ അകലത്തിലാണ് നിര്‍ത്തിയത്. സമീപത്തേയ്ക്ക് അടുക്കാന്‍ പോലും പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.
(തേജസ്)

No comments:
Post a Comment