Monday, December 19, 2011

കടുവാമൂഴി വളവില്‍ വീണ്ടും അപകടം: ടാങ്കര്‍ലോറി കുഴിയില്‍ വീണു

ഈരാറ്റുപേട്ട:പാചകവാതകവുമായി എത്തിയ ടാങ്കര്‍ലോറി റോഡുവക്കിലുള്ള കുഴിയില്‍ വീണു. പാലാ റോഡില്‍ കടുവാമൂഴിയില്‍ പതിവായി അപകടം ഉണ്ടാകുന്ന വളവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. റോഡുവക്കിലുള്ള കടയിലേക്കാണ് വണ്ടിയുടെ മുന്‍ചക്രങ്ങള്‍ വീണത്. ടാങ്കില്‍ നിറയെ പാചകവാതകമായിരുന്നു. 
പുലര്‍ച്ചെ തന്നെ പോലീസും ഫയര്‍ഫോഴ്‌സും എത്തി ക്രെയിന്‍ ഉപയോഗിച്ച് വണ്ടി ഉയര്‍ത്തി. തൊട്ടടുത്തുള്ള കുഴിയിലേക്കു പതിക്കാത്തതിനാല്‍ ദുരന്തം ഒഴിവായി. 

No comments:

Post a Comment