ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. ചീഫ് വിപ്പ് പി.സി. ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജോസ് കെ. മാണി എംപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, സാമൂഹ്യ-സന്നദ്ധ-സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നു ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിനുവേണ്ടി 2011-12 വര്‍ഷത്തെ പദ്ധതിഫണ്ടില്‍ പശ്ചാത്തല മേഖലയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ വിനിയോഗിച്ച് 5400 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടം നടപ്പുസാമ്പത്തികവര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നു ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധു ബാബുരാജ്, മെംബര്‍മാരായ കുര്യന്‍ തോമസ്, അനസ് ലത്തീഫ്, സുജ പ്രകാശ്, സാബു പൂണ്ടിക്കുളം, അനീഷ് ഗോപാലന്‍, റജീന ജയിംസ്, ജെസി തോമസ്, കൊച്ചുറാണി എബി, റിന്‍സി കിണറ്റുകര, പി.എന്‍. രാമചന്ദ്രന്‍, മുബീന നജീബ് എന്നിവര്‍ അറിയിച്ചു.

No comments:
Post a Comment