ഈരാറ്റുപേട്ട: മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പ് തലനാട് ഗവ. എല്‍പി സ്കൂളില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രോഹിണിഭായി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇന്നു നടക്കുന്ന രക്തദാന ബോധവത്കരണ പരിപാടി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ ഐക്കര ഉദ്ഘാടനം ചെയ്യും. ജീവന്‍സ്‌നേഹ അവാര്‍ഡ് ജേതാവ് ഷിബു തെക്കേമറ്റം ക്ലാസെടുക്കും.
No comments:
Post a Comment