Tuesday, December 20, 2011

കമ്പോളത്തില്‍ അടിമകളാക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും സ്ത്രീകള്‍ -പി.കെ. സൈനബ

ഈരാറ്റുപേട്ട: ലോക കമ്പോളത്തില്‍ ഏറ്റവും കൂടുതല്‍ അടിമകളാക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും സ്ത്രീകളാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പി.കെ. സൈനബ. സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൂഞ്ഞാറില്‍ നടന്ന ''സ്ത്രീ സമൂഹവും പുതിയ കാലവും' വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കുടുംബങ്ങളില്‍ ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സാമൂഹിക വികസനം വിലയിരുത്തപ്പെടേണ്ടത് സ്ത്രീകളുടെ സാമൂഹിക പദവി വിലയിരുത്തിക്കൊണ്ടാവണം. സ്ത്രീകള്‍ക്കായി നിരവധി നിയമങ്ങളുണ്ടെങ്കിലും ഫലപ്രദമായി ലഭ്യമാവുന്നില്ലെന്നും അവര്‍ ആരോപിച്ചു. 
മഹിളാ അസോസിയേഷന്‍ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രമാ മോഹനന്‍, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, അനിതാ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. 
തിടനാട് നടന്ന 'അഴിമതിയും ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയും' എന്ന സെമിനാര്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. വി.എന്‍. ശശിധരന്‍ അധ്യക്ഷത വഹിച്ചു. 

No comments:

Post a Comment