Saturday, December 24, 2011

പൂഞ്ഞാര്‍ - കൈപ്പള്ളി - ഏന്തയാര്‍ റോഡ് പുനരുദ്ധരിക്കും

മുണ്ടക്കയം: അഞ്ചുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചതും റോഡ് പണിയിലെ അപാകതമൂലം ബസ് സര്‍വീസ് ആരംഭിക്കുവാന്‍ കഴിയാതിരുന്നതുമായ പൂഞ്ഞാര്‍ - കൈപ്പള്ളി - ഏന്തയാര്‍ റോഡ് പുനരുദ്ധരിക്കുവാന്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ പരാതിയിന്മേല്‍ തീരുമാനമായി. 
ഈ റോഡിലെ "എസ്' വളവു കാരണം പകുതി ദൂരം മാത്രമാണ് ഇപ്പോള്‍ ബസ് സര്‍വീസ് നടത്തുന്നത്. ഈരാറ്റുപേട്ടയില്‍ നിന്ന് മുണ്ടക്കയത്തെത്തുവാന്‍ എളുപ്പവഴിയായ ഈ റോഡ് പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്റണി കടപ്ലാക്കല്‍ നല്‍കിയ പരാതിയിലാണ് നാലു കോടി രൂപയുടെ എസ്റ്റിമേറ്റു തയാറാക്കി ഭരണാനുമതി നല്‍കിയിരിക്കുന്നത്. 

No comments:

Post a Comment