Thursday, December 15, 2011

സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങളായി

ഈരാറ്റുപേട്ട: കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയ പൂഞ്ഞാറില്‍ ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പൂഞ്ഞാറിന്റെ മലമടക്കുകള്‍പോലും ചുവപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സിപിഎം ഏരിയാ നേതൃത്വം. പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള 11 ലോക്കല്‍ കമ്മിറ്റികളിലും തീവ്ര ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നാടെങ്ങും പ്രചരണബോര്‍ഡുകള്‍ നിരന്നുകഴിഞ്ഞു.
ഫ്‌ളക്‌സ് ബോര്‍ഡുകളും ചുവരെഴുത്തുകളുംകൊണ്ട് പൂഞ്ഞാറിനെ ചുവപ്പണിയിച്ചു കൊണ്ടിരിക്കുകയാണ്. പ്രചരണപരിപാടികള്‍ക്കായി ഓരോ ലോക്കല്‍ കമ്മിറ്റികളിലും സ്വാഗതസംഘം രൂപീകരണവും പൂര്‍ത്തിയായി. ലോക്കല്‍ കമ്മിറ്റികളില്‍ സ്വാഗതസംഘം ഓഫിസും തുറന്നു. ബ്രാഞ്ചുകളില്‍ കുടുംബയോഗങ്ങളും നടന്നുവരുന്നു. സമ്മേളന വിജയത്തിനായുള്ള റെഡ് വൊളന്റിയര്‍മാര്‍ക്കുള്ള പരിശീലനവും അവസാനഘട്ടത്തിലാണ്.
സമ്മേളന നഗരിയായ ഈരാറ്റുപേട്ടയില്‍ വിവിധ തരത്തിലുള്ള കമാനങ്ങളും ആര്‍ച്ചുകളും നിരന്നുകഴിഞ്ഞു. ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സിഡിയുടെ പ്രകാശനം ആലപ്പി രംഗനാഥിന് നല്‍കി ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് നിര്‍വഹിച്ചു. പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി ജോയി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വി.എന്‍. ശശിധരന്‍, ബി. രമേശ്, മോഹന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
(മനോരമ)

No comments:

Post a Comment