Monday, December 12, 2011

മേലടുക്കത്തേക്ക് ബസ് സര്‍വീസ് വേണണെന്ന ആവശ്യം ശക്തം

ഈരാറ്റുപേട്ട: കെ.എസ്.ആര്‍.ടി.സി ബസ് അടുക്കത്തെത്തി മമഅങുന്നത് മൂലം മേലടുക്കം നിവാസികളുടെ യാത്രാ ദുരിതത്തിന് അറുതിയാകുന്നില്ല. ഇതുമൂലം അടുക്കം ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും വലയുകയാണ്. ബസ് സര്‍വീസ് മേലടുക്കം വരെ നീട്ടിയാല്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമായിരിക്കും.രാവിലെ ഒമ്പതിന് കെ.എസ്.ആര്‍.ടി.സിയും 9.10 ന് സ്വകാര്യ ബസ്സും മേലടുക്കത്തേക്ക് സര്‍വീസ് നടത്തിയിരുന്നു. സ്വകാര്യ ബസ് ഒന്നര വര്‍ഷമായി അടുക്കത്തെത്തി മടങ്ങുകയാണ്. കെ.എസ്.ആര്‍.ടി.സിയും ഒരു മാസമായി അടുക്കം വരെയേ സര്‍വീസ് നടത്തുന്നുള്ളൂ. റോഡ് ഗതാഗത യോഗ്യമല്ലെന്ന് പറഞ്ഞാണ് സര്‍വീസ് പാതിവഴിയില്‍ നിര്‍ത്തിയത്. എന്നാല്‍ റോഡ് സഞ്ചാരയോഗ്യമായിട്ടും സര്‍വീസ് നടത്താന്‍ തയാറാകുന്നില്ല. ഈരാറ്റുപേട്ടയില്‍നിന്ന് മേലടുക്കത്തേക്ക് മൂന്ന് ബസ്സാണുള്ളത്. എന്നാല്‍ ഇവയൊന്നും സ്കൂള്‍ സമയത്തല്ല. യാത്രാക്ലേശം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മേലടുക്കം നിവാസികളുടെ ആവശ്യം. 


No comments:

Post a Comment