ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലും സമീപ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും ഇന്നലെ നേരിയ തോതില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. മൂന്നിലവ്, മേലുകാവ്, പൂഞ്ഞാര്‍, കുന്നോന്നി, ഒറ്റയീട്ടി, തീക്കോയി തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ വൈകുന്നേരം 3.45 ഓടെ നേരിയ മുഴക്കമാണ് അനുഭവപ്പെട്ടത്. എങ്ങും നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും ജനം ഭീതിയിലാണ്. കഴിഞ്ഞ മാസം 18 നും 26 നും ജൂലൈ 26 നും ഈ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ ചലനങ്ങളാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. ഇടുക്കി ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടു.
No comments:
Post a Comment