ഈരാറ്റുപേട്ട: പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കടുവാമൂഴി മാമ്പുഴയ്ക്കല്‍ തയ്യിബ്(30) കല്ലുവാതുക്കല്‍ അജ്മല്‍(34) എന്നിവരെയാണ് എസ്‌ഐ സിബി തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വ്യാഴം രാവിലെ ബാര്‍ ഹോട്ടലിലെ മാലിന്യങ്ങള്‍ മീനച്ചിലാറ്റിലൊഴുക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ചാനല്‍ റിപ്പോര്‍ട്ടര്‍ ബിബിന്‍ മാടപ്പള്ളിയും ക്യാമറാമാന്‍ പ്രിന്‍സും. ആറ്റില്‍ മാലിന്യങ്ങള്‍ ഒഴുക്കിയതിനെത്തുടര്‍ന്നു തടിച്ച കൂടി ജനക്കൂട്ടം ഹോട്ടലിന് നേരെ അക്രമം നടത്തുന്നതിനിടെയാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഇവരുടെ കൈവശമുണ്ടായിരുന്ന ക്യാമറയും നശിപ്പിച്ചിരുന്നു.

No comments:
Post a Comment