ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 26 മുതല്‍ ജനുവരി ഒന്നു വരെ വല്യച്ചന്‍മല കമ്യൂണിറ്റിഹാളില്‍ സപ്തദിന സഹവാസ സ്‌പെഷല്‍ ക്യാമ്പ് നടത്തും. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ഓലിക്കല്‍ അധ്യക്ഷത വഹിക്കും. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഇ.ജി. രാജു മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ഗ്രേയ്‌സമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം അനസ് ലത്തീഫ്, പഞ്ചായത്തംഗങ്ങളായ സാലി തോമസ്, റജീന നൗഫല്‍, ഹെഡ്മാസ്റ്റര്‍ ടോമി സേവ്യര്‍, പിടിഎ പ്രസിഡന്റ് അഡ്വ. സിറിയക് കുര്യന്‍, പോള്‍ വര്‍ഗീസ്, ഷാജി മാത്യു, ജോണ്‍സണ്‍ ചെറുവള്ളി എന്നിവര്‍ പ്രസംഗിക്കും. ജനുവരി ഒന്നിനു രാവിലെ 11 നു നടക്കുന്ന സമാപനസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അലിയാര്‍ അധ്യക്ഷത വഹിക്കും. പ്രഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തും.
No comments:
Post a Comment