ഈരാറ്റുപേട്ട: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആറാം സംസ്ഥാന സമ്മേളനം 2012 ജനുവരി 22, 23 തിയ്യതികളില്‍ തൃശൂരില്‍ നടക്കും. ഇതിന് മുന്നോടിയായി ഈരാറ്റുപേട്ട ഏരിയാ സമ്മേളനം നാളെ ഈരാറ്റുപേട്ടയില്‍ വച്ച് നടക്കും. ഉച്ചക്ക് മൂന്നിന് പീസ്‌വാലി കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് പ്രകടനം നടക്കും. 6.30ന് അഹമ്മദ് കുരിക്കള്‍ നഗറില്‍ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി ഷിനാസ്, ജില്ലാ കമ്മിറ്റി അംഗം നിസാം പായിപ്പാട്, പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ ഭാരവാഹികള്‍ പങ്കെടുക്കും.
No comments:
Post a Comment