ഈരാറ്റുപേട്ട: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം. ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന കൊടി, കൊടിമരം, കപ്പികയര്‍, ബാനര്‍ ജാഥകള്‍ എംഇഎസ് ജംക്ഷനില്‍ സംഘടിച്ച് പ്രകടനമായി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഹര്‍കിഷന്‍ സുര്‍ജിത് നഗറില്‍ എത്തി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാവും.
നാളെ സെന്‍ട്രല്‍ ജംക്ഷനില്‍ നടത്തുന്ന സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മതന്യൂനപക്ഷങ്ങളും കേരള സമൂഹവും എന്ന വിഷയത്തില്‍ 30ന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംക്ഷനില്‍ നടക്കുന്ന സെമിനാര്‍ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കെ.ടി ജലീല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
29ന് പിടിഎംഎസ് ഓഡിറ്റോറിയത്തിലെ കെ.പി സുഗുണന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കും. 252 ജില്ലാ കമ്മിറ്റി പ്രതിനിധികളും 34 ജില്ലാ കമ്മിറ്റിയംഗങ്ങളും എട്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. 31ന് രാവിലെ ഒന്‍പതിന് പ്രതിനിധി സമ്മേളനം, മറുപടി, തിരഞ്ഞെടുപ്പുകള്‍ എന്നിവ നടത്തും.
മൂന്നിന് കടുവാമൂഴിയില്‍ നിന്നും ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന റെഡ് വൊളന്റിയര്‍മാര്‍ സമ്മേളന നഗറിലേക്ക് മാര്‍ച്ച് നടത്തും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നടത്തും.

No comments:
Post a Comment