ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനം വേണ്ടവിധം ഉപയോഗിക്കാത്തതിനാലാണു നിസാരവോട്ടുകള്‍ക്കു കോട്ടയം മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടതെന്നും അല്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ പരാജയം ഒഴിവാക്കാമായിരുന്നുവെന്നും സിപിഎം ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി കെ.ജെ. തോമസ് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം ഏരിയാ കമ്മിറ്റി വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.
പൂഞ്ഞാറില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പിന്മാറ്റത്തെത്തുടര്‍ന്നു സ്ഥാനാര്‍ഥിയെതേടി അലഞ്ഞതു നാണക്കേടുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ജില്ലയില്‍ സിപിഎമ്മിലുണ്ടായിരുന്ന വിഭാഗിയത പൂര്‍ണമായും അവസാനിച്ചതായും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ലോക്കല്‍, ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ടു പാലാ, ചങ്ങനാശേരി, വൈക്കം, തലയോലപ്പറമ്പ് ഏരിയകളില്‍ മത്സരവും വിഭാഗിയ പ്രവര്‍ത്തനം നടന്നതായും ഇതു നല്ല പ്രവണതയല്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. (deepika)

No comments:
Post a Comment