Tuesday, December 13, 2011

ഇസ്ലാമിക് എക്‌സിബിഷന്‍

ഈരാറ്റുപേട്ട: ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഇസ്ലാം ശാന്തിയുടെ മതം എന്ന പ്രമേയത്തില്‍ ഇസ്ലാമിക് എക്‌സിബിഷന്‍ 22, 23, 24 തീയതികളില്‍ ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. ആദര്‍ശ സമ്മേളനം, ഖുര്‍ആന്‍ സെമിനാര്‍, യുവജന സെമിനാര്‍, വനിതാ സംഗമം, സാമൂഹിക സംവാദം, സന്ദേശ പ്രയാണം, പൊതു പ്രഭാഷണം, ബുക്‌ഫെയര്‍, പൊതു സമ്മേളനം, ദഅ്‌വാ സ്ക്വാഡ് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. വിജയത്തിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

No comments:

Post a Comment