Monday, December 12, 2011

ഡ്രൈവര്‍മാര്‍ക്കു പരിശീലന പരിപാടി


ഈരാറ്റുപേട്ട: ലയണ്‍സ് ക്ലബ് ഓഫ് ഈരാറ്റുപേട്ട സെന്‍ട്രലിന്റെ ആഭിമുഖ്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റോഡ് സുരക്ഷാ അഥോറിറ്റിയുടെ സഹകരണത്തോടെ പാലാ ആര്‍ടിഒ ഓഫീസ് നടത്തുന്ന ഡ്രൈവര്‍ക്കുള്ള പരിശീലനം 14 നു രാവിലെ പത്തു മുതല്‍ മൂന്നു വരെ ഈരാറ്റുപേട്ട പിടിഎംഎസ് ഓഡിറ്റോറിയത്തില്‍ നടക്കും. 
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു ഡ്രൈവര്‍ക്ക് സൗജന്യ ഭക്ഷണവും ടിഎയും മോട്ടോര്‍ വാഹനവകുപ്പില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റും നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര ഉദ്ഘാടനം നിര്‍വഹിക്കും. പാലാ ജോയിന്റ് ആര്‍ടിഒ സി.എസ്. ഡേവിസ്, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ റോയി തോമസ്, ജെയിന്‍ ടി. ലൂക്കോസ്, ബി. ഗോപകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.


No comments:

Post a Comment