ഈരാറ്റുപേട്ട: വടക്കേക്കരയില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ബാര്‍ ഹോട്ടലില്‍ നിന്ന് കക്കൂസ് മാലിന്യം മീനച്ചിലാറ്റിലേക്ക് ഒഴുിക്കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അടപ്പിച്ച ബാര്‍ തുറക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ഉയരുന്നു.
മാലിന്യ പ്ലാന്റോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ബാര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന അണിയറ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജനങ്ങളില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഈ മാസം ഒന്നിനാണ് ബാറില്‍ നിന്ന് കക്കൂസ് മാലിന്യങ്ങല്‍ ആറ്റിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ബാറിനു മുന്നില്‍ പ്രതിഷേധ സമരം നടത്തുകയും സംഘര്‍ഷത്തില്‍ കാലാശിക്കുകയും ചെയ്തത്.
ബാറിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ ബാര്‍ അടച്ചുപൂട്ടിക്കൊണ്ട് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. മൂന്നു മാസത്തിനുള്ളില്‍ മാലിന്യ പ്ലാന്റ് നിര്‍മിച്ചാല്‍ മതി എന്ന ഉറപ്പിന്മേലാണ് ബാര്‍ തുറക്കാന്‍ അനുമതി നല്‍കിയത് എന്നറിയുന്നു. ഇതേ സമയം ബാര്‍ ആക്രമിച്ചു എന്ന പരാതിയില്‍ കടുവാമൂഴി പ്രദേശത്തെ നിരപരാധികളായ 20 പേരെ കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബാര്‍ തുറക്കാനുള്ള നീക്കത്തിനെതിരേ മഹല്ലിന്റെ നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.

No comments:
Post a Comment