Thursday, December 15, 2011

കെ.എസ്.സി.എം. ഉപവാസസമരം നടത്തി

ഈരാറ്റുപേട്ട: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.സി.എം. പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തകര്‍ ഉപവസിച്ചു. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ്. കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.സി. നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പ്രസംഗിച്ചു.

No comments:

Post a Comment