Thursday, December 22, 2011

ഈരാറ്റുപേട്ട ബിഎഡ് കോളജിന് മികച്ച വിജയം

ഈരാറ്റുപേട്ട: എംജി സര്‍വകലാശാലാ ബിഎഡ് പരീക്ഷയില്‍ ഈരാറ്റുപേട്ട കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനു മികച്ച വിജയം. ഒരു എ പ്ലസും 24 എ ഗ്രേഡും ഉള്‍പ്പെടെ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു. 96 ശതമാനം മാര്‍ക്കോടെ അജാസ് വാരിക്കാട്ട് മികച്ച വിജയം കരസ്ഥമാക്കി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമമാണു മികച്ച വിജയത്തിനു പിന്നിലെന്നു കോളജ് പ്രിന്‍സിപ്പല്‍ ജാന്‍സി ലൂക്കോസ് പറഞ്ഞു.



No comments:

Post a Comment