Tuesday, December 13, 2011

ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലുളള ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹെഡ്മിസ്ട്രസ്, ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ഈരാറ്റുപേട്ട, അരുവിത്തുറ പിഒ., കോട്ടയം എന്ന വിലാസത്തില്‍ 15നകം നല്കണം. കവറിനു പുറത്ത് ഏതു ക്ലാസിലേക്കാണ് എന്ന വിവരം രേഖപ്പെടുത്തിയിരിക്കണം. വിശദവിവരങ്ങള്‍ക്ക് 04822 272299 


No comments:

Post a Comment