ഈരാറ്റുപേട്ട: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വിത്തുപാകിയ പൂഞ്ഞാറിന്റെ മണ്ണിലേയ്ക്ക് ആദ്യമായെത്തുന്ന സിപിഎം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമ്മേളനത്തിനു മുന്നോടിയായുള്ള സെമിനാറുകള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് കൊല്ലപ്പള്ളിയില്‍ നടത്തുന്ന മാധ്യമ സെമിനാര്‍ സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. 18ന് രണ്ടിന് പനച്ചികപ്പാറയില്‍ വനിതാ സെമിനാര്‍ ടി.എന്‍ സീമ എംപി ഉദ്ഘാടനം ചെയ്യും.
നാലിന് തിടനാട് ഇന്ത്യന്‍ ഭരണകൂടവും അഴിമതിയും എന്ന വിഷയത്തിലും സെമിനാര്‍ നടത്തും. പി. രാജീവ് എംപി ഉദ്ഘാടനം ചെയ്യും.19ന് തീക്കോയിയില്‍ നടത്തുന്ന ആരോഗ്യ വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സെമിനാര്‍ എം.എ ബേബി ഉദ്ഘാടനം ചെയ്യും. 22ന് പൂഞ്ഞാറില്‍ ചേരുന്ന കാര്‍ഷിക സെമിനാര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. പി.സി തോമസ്, സത്യന്‍ മൊകേരി മുഖ്യപ്രഭാഷണം നടത്തും. 29ന് സെന്‍ട്രല്‍ ജംക്ഷനില്‍ നടത്തുന്ന സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
മതന്യൂനപക്ഷങ്ങളും കേരളാ സമൂഹവും എന്ന വിഷയത്തില്‍ 30ന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംക്ഷനില്‍ നടക്കുന്ന സമിനാര്‍ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കെ.ടി ജലീല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് 22ന് തിടനാട് വടംവലി മത്സരവും 23ന് ഈരാറ്റുപേട്ടയില്‍ ടൂ വീലര്‍ ഫ്രാന്‍സിഡ്രസ് മത്സരവും 24ന് ഈരാറ്റുപേട്ടയില്‍ കുട്ടികളുടെ
റാലിയും 26ന് ഇടപ്പാടിയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് മിനി മാരത്തണ്‍ മല്‍സരവും നടത്തും. 27ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും സംഭരിക്കുന്ന ഉല്‍പന്നങ്ങള്‍ സമ്മേളന നഗറില്‍ എത്തിച്ചേരും.
28ന് ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന കൊടി, കൊടിമരം, കപ്പികയര്‍, ബാനര്‍ ജാഥകള്‍ എംഇഎസ് ജംക്ഷനില്‍ സംഘടിച്ച് പ്രകടനമായി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഹര്‍കിഷന്‍ സുര്‍ജിത് നഗറില്‍ എത്തി പതാക ഉയര്‍ത്തും. 29ന് പിടിഎംഎസ് ഓഡിറ്റോറിയത്തിലെ കെ.പി സുഗുണന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കും. 252 ജില്ലാ കമ്മിറ്റി പ്രതിനിധികളും 34 ജില്ലാ കമ്മിറ്റിയംഗങ്ങളും എട്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും.
31ന് മൂന്നിന് കടുവാമൂഴിയില്‍ നിന്നും ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമെത്തുന്ന റെഡ് വൊളന്റിയര്‍മാര്‍ സമ്മേളന നഗറിലേയ്ക്ക് മാര്‍ച്ച് നടത്തും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിനു മുന്നോടിയായി 28ന് വൈകിട്ട് സെന്‍ട്രല്‍ ജംക്ഷനില്‍ സംഗീത സന്ധ്യയും 30ന് സാംബശിവന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗവും നടത്തും.
29ന് പൊതു സമ്മേളന നഗറില്‍ കൈരളി ടിവി പട്ടുറുമാല്‍ അവതരിപ്പിക്കുന്ന സംഘത്തിന്റെ ഗാനമേളയും നടത്തുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. വി.എന്‍ ശശിധരന്‍, കണ്‍വീനര്‍ ജോയി ജോര്‍ജ്, മീഡിയ സെല്‍ കണ്‍വീനര്‍ കെ.ആര്‍ ശശിധരന്‍, ഇ.എ മോഹനന്‍, ബി രമേശ്, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രമാ മോഹന്‍, എം.ഡി ദേവസ്യ എന്നിവര്‍ അറിയിച്ചു.
(Manorama)

No comments:
Post a Comment