ഏറ്റുമാനൂര്‍: അതിരമ്പുഴയിലെ മൂന്ന് വീടുകളില്‍നിന്നായി 41.5 പവനും 3000രൂപയും കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.മുഖ്യപ്രതിക്കായി തിരച്ചില്‍ തുടരുന്നു. ഈരാറ്റുപേട്ട നടക്കല്‍ കീരിയാംതോട്ടം സാക്കീബ് എന്ന ഷിഹാബുദ്ദീന്‍ (30), നടക്കല്‍ മുണ്ടകപറമ്പില്‍ സൈഫല്‍ (29) എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് പിടികൂടിയത്.സൈഫലിന്‍െറ സഹോദരനും മുഖ്യപ്രതിയുമായ ഫൈസല്‍ (32) ഉടന്‍ പിടിയിലാകുമെന്ന് സി.ഐ ഷാജി ജോസഫ് അറിയിച്ചു.
നവംബര്‍ 26നായിരുന്നു മോഷണം. മുണ്ടകപ്പാടം ചക്കാലക്കല്‍ ജോയി, പൈനേല്‍ ജോണി, മാറനാട്ടില്‍ മേരി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.ജില്ലാ പൊലീസ് ചീഫ് സി.രാജഗോപാലിന്‍െറ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി പി.ഡി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ സി.ഐയുടെ കീഴിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പൊലീസിന് ലഭിച്ച സൂചനകളില്‍നിന്ന് ഫൈസലിന്‍െറ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഷിഹാബുദ്ദീനെക്കുറിച്ച് വിവരം ലഭിക്കുന്നത്.ഫൈസലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. മോഷണമുതല്‍ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ വിറ്റഴിക്കുന്നത് ഫൈസലിന്‍െറ സഹോദരന്‍ സൈഫല്‍ ആണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മലപ്പുറത്തെ ചെമ്മാട് ഭാഗത്ത് വിറ്റഴിച്ച 10 പവന്‍ ആഭരണം കണ്ടെടുക്കുകയും ചെയ്തു. 1.90 ലക്ഷം രൂപയുടെ ആഭരണമാണ് അവിടെ വിറ്റഴിച്ചത്. ഇതില്‍നിന്ന് നിസ്സാര തുക ഷിഹാബുദ്ദീന് നല്‍കി.ഒക്ടോബര്‍ 10ന് കുമാരനല്ലൂരിലെ വീട്ടില്‍നിന്ന് 12 പവന്‍ ആഭരണം മോഷ്ടിച്ചതും ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. മേയില്‍ ഏറ്റുമാനൂര്‍ പടിഞ്ഞാറേനട മോഹന്‍ദാസിന്‍െറ വീട്ടില്‍നിന്ന് 32 പവന്‍ ആഭരണം മോഷ്ടിച്ചത് ഫൈസല്‍ ആണെന്ന് ഷിഹാബുദ്ദീന്‍ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. പകല്‍സമയത്ത് മോഷണം നടത്തുകയാണ് ഇവരുടെ രീതി.
വീടുകളില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വീട് തുറന്നാണ് മോഷണം നടത്തുന്നത്. ഏറ്റുമാനൂര്‍ എസ്.ഐ കെ.ആര്‍.മോഹന്‍ദാസ്, തൃക്കൊടിത്താനം എസ്.ഐ ജയപ്രകാശ്, അഡീഷനല്‍ എസ്.ഐ ഉദയകുമാര്‍, സി.പി.ഒമാരായ എബ്രഹാംജോസഫ്, ബൈജു, വിജയകുമാര്‍, പത്മകുമാര്‍, അജിത്, രാജീവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കവര്‍ച്ചക്കേസ് പ്രതികള്‍ക്ക് വ്യത്യസ്ത മോഷണരീതികള്‍
ഏറ്റുമാനൂര്‍: സംസ്ഥാനത്തെ മുഴുവന്‍ ഇടവഴികളും അറിയാം. മോഷണത്തിനായി കൈയില്‍ ആയുധങ്ങള്‍ കൊണ്ടു നടക്കാറില്ല. വീട്ടു പരിസരത്തുനിന്നും ലഭിക്കുന്ന എന്തും ഉപയോഗിച്ച് വീടു തുറക്കും.
നിമിഷ നേരത്തിനുള്ളില്‍ മോഷണം നടത്തി കടന്നു കളയും. ഏറ്റുമാനൂര്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്ത മോഷ്ടാക്കളായ ഈരാറ്റുപേട്ട സ്വദേശികളായ ഷിഹാബുദീന്‍, സൈഫല്‍ ഇനിയും പിടിയിലാകാനുള്ള ഫൈസല്‍ എന്നിവരുടെ മോഷണരീതിയാണിത്. ഫൈസലാണു സംഘ നേതാവ്. ഫൈസലും ഷിഹാബുദീനുമാണു മോഷണത്തിനായി ഇറങ്ങുന്നത്.
ഫൈസലിന്റെ സഹോദരനായ സൈഫലിനു മോഷണമുതല്‍ വില്കുന്ന ചുമതലയാണ്. സംസ്ഥാനത്തെ സകല ഊടു വഴികളും തങ്ങള്‍ക്കറിയാമെന്നു ചോദ്യം ചെയ്യലിനിടയില്‍ ഷിഹാബുദ്ദീന്‍ പോലീസിനോടു പറഞ്ഞു.
മാന്യമായി വസ്ത്രം ധരിച്ച് വീടുകളില്‍ ചെന്നു കയറി ബെല്ലടിക്കും. കൈവിരലടയാളം പതിയാതിരിക്കാന്‍ കൈവിരല്‍ മടക്കി പിടിച്ചേ ബെല്ലടിക്കൂ. വീട്ടില്‍ ആളുണെ്ടങ്കില്‍ ഇന്നയാളുടെ വീടാണോ എന്നു ചോദിക്കുകയോ അല്ലെങ്കില്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയോ ചെയ്യും. പിന്നെ അവിടെ സംഘം നില്കില്ല.
വീട്ടില്‍ ആളില്ലെന്നു ബോധ്യമായാല്‍ പരിസരം നിരീക്ഷിച്ച് വീടിന്റെ പരിസരത്തുനിന്നു ലഭിക്കുന്ന ആയുധങ്ങളോ മറ്റു വസ്തുക്കളോ ഉപയോഗിച്ച് നിമിഷനേരങ്ങള്‍ക്കുള്ളില്‍ കവര്‍ച്ച നടത്തി കടന്നു കളയും. കവര്‍ച്ചയുടെ വേഗം ഇവരുടെ പ്രത്യേകതയാണ്. കഴിഞ്ഞ നവംബര്‍ 26നു മൂന്നു മണിക്കൂറിനുള്ളില്‍ മൂന്നു വീടുകളിലാണു കവര്‍ച്ച നടത്തിയത്. ഷിഹാബുദീനെയും സൈഫലിനെയും കോടതി റിമാന്റു ചെയ്തു.

No comments:
Post a Comment