Saturday, December 24, 2011

മുസ്‌ലീം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് ദശദിന സ്‌പെഷ്യല്‍ ക്യാംപ്

ഈരാറ്റുപേട്ട: മുസ്‌ലീം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് ദശദിന സ്‌പെഷ്യല്‍ ക്യാംപ് 24 മുതല്‍ 30 വരെ തലനാട് ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ. വി .നായര്‍ ഉദ്ഘാടനം ചെയ്യും. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രോഹിണിഭായി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എം.ടി കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ പഠനക്ലാസുകള്‍, പൊതുറോഡിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഭക്ഷ്യസുരക്ഷാ കൃഷിക്കൂട്ടം, ആരോഗ്യ സര്‍വേ, രക്തഗ്രൂപ്പ് നിര്‍ണ്ണയവും രക്ത ദാനവും, സാംസ്കാരിക സദസ്സ് എന്നിവയും നടത്തും. 30ന് നടത്തുന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ അലിയാര്‍ അധ്യക്ഷത വഹിക്കും.

No comments:

Post a Comment