ഈരാറ്റുപേട്ട: അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളുടെ വക്താവാകാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്ന് സി.പി.എംകേന്ദ്ര കമ്മറ്റിയംഗം എം.എ.ബേബി. സി.പി.എം. ജില്ലാ സമ്മേളനത്തോടബന്ധിച്ച് തീക്കോയിയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1957ല്‍ ഇ.എം.എസ് സര്‍ക്കാറിന്‍െറ കാലത്ത് ജോസഫ് മുണ്ടശേരി നടത്തിയ പരിഷ്കാരങ്ങളാണ് കേരള വിദ്യാഭ്യാസ രംഗത്ത് സമഗ്ര പുരോഗതി കൊണ്ടു വന്നത്. ഇതിനെ അട്ടിമറിച്ച കോണ്‍ഗ്രസുകാര്‍ നാളിതുവരെ മാനേജ്‌മെന്‍റ് താല്‍പ്പര്യങ്ങള്‍ക്കായാണ് നിലകൊണ്ടത്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന അനധികൃത ഇടപെടലുകള്‍ കേരളത്തിന് അപമാനമാണ്. പത്താം ക്‌ളാസ് വരെ അനധിക്യൃത സി.ബി.എസ്.ഇ സ്കൂളുകളില്‍ പഠിച്ച് പരീക്ഷ എഴുതാമെന്ന നിലപാട് വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ചയുണ്ടാക്കും. ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ കേരളം നേടിയ പുരോഗതി, മെറിറ്റുകള്‍ നോക്കാതെ ചട്ട വിരുദ്ധമായി നിയമനങ്ങള്‍ നടത്തുന്നത് മൂലം തകിടം മറിക്കുമെന്നും ബേബി പറഞ്ഞു. ഡോ.ബി. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു.
No comments:
Post a Comment