Monday, December 5, 2011

പ്രക്ഷോഭ പദയാത്ര ഇന്നു പൂഞ്ഞാറില്‍


ഈരാറ്റുപേട്ട: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ച് കേരള ജനതയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ നയിക്കുന്ന ജില്ലാതല മുല്ലപ്പെരിയാര്‍ പ്രക്ഷോഭ പദയാത്രയ്ക്ക് ഇന്ന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ സ്വീകരണം നല്‍കും. 1.30ന് തിടനാടുനിന്ന് ആരംഭിക്കുന്ന പദയാത്ര കേരള കോണ്‍ഗ്രസ്(എം) നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ്. കുര്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തിടനാട്, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ പഞ്ചായത്തുകളില്‍ക്കൂടി കടന്നുപോകുന്ന പദയാത്ര വൈകിട്ട് 5.30ന് പൂഞ്ഞാര്‍ തെക്കേക്കരയില്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എന്‍. ജയരാജ് എംഎല്‍എ പ്രഭാഷണം നടത്തും.

No comments:

Post a Comment