Friday, December 2, 2011

ബാര്‍ ഹോട്ടല്‍ അടച്ചുപൂട്ടണം -വിവിധ സംഘടനകള്‍

മുസ്ലിം യൂത്ത് ലീഗ്
ഈരാറ്റുപേട്ട: മാലിന്യം ആറ്റിലൊഴുക്കിയ ഹോട്ടല്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു മുസ്‌ലിം യൂത്ത്‌ലീഗിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടലിനു മുന്‍പിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പി.എം. അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. അബ്‌സാര്‍ മുരിക്കോലി, കെ.എച്ച്. ലത്തീഫ്, സി.പി. ബാസിത്, കെ.എ. മാഹിന്‍, ഫൈസല്‍ മാളിയേക്കല്‍, വി.എസ്. മാഹിന്‍, താഹ നാകുന്നം, കെ.എസ്. ഫൈസല്‍, എം.എ. റഹീസ്, അമീന്‍ പിട്ട, പി.എ. അമീന്‍, റാസി പുഴക്കര, വി.പി. മജീദ്, വി.എച്ച്. നാസര്‍, എം.പി. മുഹമ്മദ്കുട്ടി, സിറാജ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

യൂത്ത് കോണ്‍ഗ്രസ്
കക്കൂസ് മാലിന്യം ആറ്റിലൊഴുക്കിയ ബാര്‍ അടച്ചുപൂട്ടണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സജിമോന്‍ തൈത്തോട്ടം അധ്യക്ഷത വഹിച്ചു. സിജു കിണറ്റുംമൂട്ടില്‍, കെ.കെ. സുനീര്‍, സിസിഎം ഷിയാസ്, നിജാസ് കിണറ്റുംമൂട്ടില്‍, നിയാസ് വടയാര്‍, തോമസ് പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി
കക്കൂസ് മാലിന്യം ആറ്റിലൊഴുക്കിയ ബാര്‍ പൂട്ടണമെന്നു പിഡിപി ആവശ്യപ്പെട്ടു. ഹോട്ടലുകളില്‍ പരിശോധന നടത്താതെ ലൈസന്‍സ് നല്‍കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നൗഫല്‍ കീഴേടം അധ്യക്ഷത വഹിച്ചു, കെ.കെ. റിയാസ്, മാഹിന്‍ തേവരുപാറ, മുജീബ് മഠത്തില്‍, ഥിലാസി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

സോളിഡാരിറ്റി
മാലിന്യം ആറ്റിലൊഴുക്കിയ ബാര്‍ ഹോട്ടല്‍ അടച്ചുപൂട്ടണമെന്ന് സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് പി.എസ്. അബ്ദുല്‍ ഹക്കീം ആവശ്യപ്പെട്ടു.

No comments:

Post a Comment