ഈരാറ്റുപേട്ട: എകെസിസി അരുവിത്തുറ മേഖലാ പ്രോജക്ട് ഉദ്ഘാടനവും മുല്ലപ്പെരിയാര്‍ സംരക്ഷണ ദിനാചരണവും നാളെ രണ്ടിന് അരുവിത്തുറ പാരീഷ്ഹാളില്‍ നടക്കും. എകെസിസി രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. മേഖലാ ഡയറക്ടര്‍ ഫാ. തോമസ് ഓലിക്കല്‍ അനുഗ്രഹ പ്രഭാഷണവും നേത്ര-രക്തദാന ഫോറങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി തോണിക്കുഴിയില്‍ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് മുല്ലപ്പെരിയാര്‍ സംരക്ഷണ വിഷയത്തില്‍ പൊതുചര്‍ച്ചയും തമിഴ്‌നാട് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പ്രമേയവും അവതരിപ്പിക്കും. സമ്മേളനത്തിലും തുടര്‍ന്നു നാലിനു പാലായില്‍ നടക്കുന്ന മുല്ലപ്പെരിയാര്‍ പ്രതിഷേധദിന സമ്മേളനത്തിലും അരുവിത്തുറ മേഖലയെ പ്രതിനിധീകരിച്ച് നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുക്കും. ജോണ്‍സണ്‍ ചെറുവള്ളി, ജോസഫ് പരുത്തിയില്‍, ഡോ. റെജി മേക്കാടന്‍, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, ജേക്കബ് പുല്ലാട്ട്, സണ്ണി വടക്കേമുളഞ്ഞനാല്‍, സണ്ണി വടക്കേല്‍, അഡ്വ. ജോസ് വി. ജോര്‍ജ്, ജോസ് വാരിക്കാട്ട്, മാത്യു കരിംകുറ്റിക്കുളത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
No comments:
Post a Comment