Saturday, December 3, 2011

മുല്ലപ്പെരിയാര്‍: ഈരാറ്റുപേട്ട പൗരാവലി മാര്‍ച്ചും സമ്മേളനവും നടത്തി

ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും സമ്മേളനവും നടത്തി. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പുത്തന്‍പള്ളി ജമാ അത്ത് പ്രസിഡന്റ് ഹാജി കെ.ഇ. പരീത് അധ്യക്ഷത വഹിച്ചു. ഹാജി കെ.എം. മുഹമ്മദ് നദീര്‍ മൗലവി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അലിയാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ ഐക്കര, ലോപ്പസ് മാത്യു, എ.ജെ. അനസ്, സിലം കിണറ്റുംമൂട്ടില്‍, മുഹമ്മദ് ഇസ്മായില്‍ മൗലവി, ഫാ. തോമസ് ഓലിക്കല്‍, സുബൈര്‍ മൗലവി, പി.സി. ശശികുമാര്‍, ഷിഹാബുദീന്‍ മൗലവി, ലത്തീഫ് വെള്ളൂപ്പറമ്പില്‍, ഇബ്രാഹിംകുട്ടി മൗലവി, പി.എം. ഷെരീഫ്, പി.ഇ. മുഹമ്മദ് സക്കീര്‍, ജോയി ജോര്‍ജ്, വി.പി. കൊച്ചുമുഹമ്മദ്, ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


No comments:

Post a Comment