കെ.എന്‍.എം കോട്ടയം ജില്ലാ കൗണ്‍സില്‍
ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ വേണ്ട അടിയന്തര നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ കോട്ടയം ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സി. മമ്മു അദ്ധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി ടി.എ. അബ്ദുല്‍ ജബ്ബാര്‍ (പ്രസി.), അബ്ദുല്‍ ജമാല്‍ എന്‍.വൈ., അബ്ദുല്‍ റഷീദ് കെ.പി., ഷെഫീഖ് കെ.പി. (വൈ. പ്രസി.), എന്‍.എസ്.എം. റഷീദ് (സെ.), തൗഫിഖ് കെ. ബഷീര്‍, അബ്ദുല്‍ ബഷീര്‍, കെ.എസ്. അജ്‌നാസ്, (ജോ. സെക്ര.), പി.എ. എം.ഷരീഫ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. പി.എ. ഹാഷിം, ഹാരിസ് സ്വലാഹി, നാസര്‍ മുണ്ടക്കയം എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റി
ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറിന് 8.30 മുതല്‍ അഞ്ചുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനപ്രതിനിധികളും സെന്‍ട്രല്‍ ജംഗ്്ഷനില്‍ ഉപവസിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ജോമോന്‍ ഐക്കര അറിയിച്ചു.
യൂത്ത് ഫ്രണ്ട്
ഈരാറ്റുപേട്ട: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ച് കേരള ജനതയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ നയിക്കുന്ന ജില്ലാതല മുല്ലപ്പെരിയാര്‍ പ്രക്ഷോഭ പദയാത്രയ്ക്ക് നാളെ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ സ്വീകരണം നല്‍കും.
1.30ന് തിടനാടുനിന്ന് ആരംഭിക്കുന്ന പദയാത്ര കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ്. കുര്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തിടനാട്, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ പഞ്ചായത്തുകളില്‍ക്കൂടി കടന്നുപോകുന്ന പദയാത്ര വൈകിട്ട് പൂഞ്ഞാര്‍ തെക്കേക്കരയില്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന പൊതു സമ്മേളനം ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എന്‍. ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
No comments:
Post a Comment