Sunday, December 4, 2011

ഈരാറ്റുപേട്ട മേഖലയിലെ സ്റ്റേഷനുകളില്‍ പോലീസുകാര്‍ കുറവ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സര്‍ക്കിള്‍ പരിധിയിലെ മൂന്ന് സ്റ്റേഷനുകളില്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈരാറ്റുപേട്ട, മേലുകാവ്, തിടനാട് സ്റ്റേഷനുകളിലാണ് പോലീസുകാരുടെ കുറവ്. ഇതുമൂലം ഏറെ വലയുന്നത് ഉന്നത ഉദ്യോഗസ്ഥരാണ്. മറ്റു പോലീസുകാരാകട്ടെ ഇരട്ടിയലധികം ജോലി ചെയ്യേണ്ടിവരുന്നു. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ടൗണിലും സ്കൂള്‍ പരിസരത്തും ട്രാഫിക്കിലും നിയോഗിക്കാന്‍ പോലീസില്ല. 1985 ല്‍ സ്‌റ്റേഷന്റെ ശേഷിക്കനുസരിച്ച് അനുവദിച്ചതല്ലാതെ പിന്നീട് എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. ഈരാറ്റുപേട്ടയില്‍ പത്ത് പേരുടെ കുറവുണ്ട്. മേലുകാവിലും തിടനാട് പോലീസ് സ്‌റ്റേഷനിലും ആറുപേര്‍ വീതം കുറവാണ്. ഇവിടങ്ങളില്‍ നിയമനം ലഭിക്കുന്നവര്‍ അവധി എടുത്ത് മുങ്ങുന്നതാണ് പ്രധാന കാരണം.
(മാധ്യമം)


No comments:

Post a Comment