Saturday, December 3, 2011

മുല്ലപ്പെരിയാര്‍: പ്രതിഷേധം



അല്‍മനാര്‍ സ്കൂള്‍
ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അല്‍മനാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ആയിരക്കണക്കിന് ഒപ്പുകള്‍ ശേഖരിച്ചു. ദീപക്, ജോയി, അമീര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഈരാറ്റുപേട്ടയില്‍ റാലിയും സംഘടിപ്പിച്ചു.

മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
മുസ്ലിം ഗേള്‍സ് സ്കൂളിന്റേയും സാഫിന്റേയും എന്‍.എസ്.എസിന്റേയും ആഭിമുഖ്യത്തില്‍ വിദ്യര്‍ഥികള്‍ നീരൊഴുക്കി പ്രതിഷേധിച്ചു.


ഗൈഡന്‍സ് സ്കൂള്‍
ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗൈഡന്‍സ് സ്കൂള്‍ കുട്ടികള്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി. പ്രധാനമന്ത്രിക്ക് കത്തയക്കാനും സമ്മേളനം തീരുമാനിച്ചു.


സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍
മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ഈരാറ്റുപേട്ടയില്‍ പ്രകടനം നടത്തി. ട്രഷറി കോര്‍ണറില്‍ ചേര്‍ന്ന യോഗം സംസ്ഥാന അംഗം ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു.


കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍സ് 
ഈരാറ്റുപേട്ട: ജീവന് ഭീഷണിയായ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍സ് ഇടുക്കി ജില്ലാ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോര്‍ജ് മണക്കാടന്‍, വി.പി. ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.



No comments:

Post a Comment