ഈരാറ്റുപേട്ട: വീട്ടില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ചീത്തവിളിക്കുകയും വീട്ടുടമയെ കൈയേറ്റം ചെയ്യുകയും ചെയ്ത ഈരാറ്റുപേട്ട എസ്.ഐ സിബി തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കാരയ്ക്കാട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ ഈരാറ്റുപേട്ട പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കാരയ്ക്കാട് വലിയവീട്ടില്‍ കൊച്ചുമുഹമ്മദിന്റെ വീട്ടില്‍ കയറിയാണ് പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാരയ്ക്കാട് ജുമാ മസ്ജിദ് ഇമാം മുജീബ് മൗലവി, ഷിഹാബ് മൗലവി, വി.പി. നാസര്‍, സക്കീര്‍ കരിം മന്‍സില്‍, ബഷീര്‍ പുതുപ്പറമ്പില്‍, ഹബീബ് പടിപ്പുരയ്ക്കല്‍, മോനി വെള്ളൂപ്പറമ്പില്‍, ഇബ്രാഹിം പുത്തന്‍ പീടികയില്‍, യൂസുഫ് ഹിബ, സക്കീര്‍ കറുക്കാഞ്ചേരില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്.ഐയുടെ പേരില്‍ നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ ബഹുജന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഇമാം മുജീബ് മൗലവി പറഞ്ഞു.
No comments:
Post a Comment