Friday, December 2, 2011

മാധ്യമപ്രവര്‍ത്തകര്‍ വായ് മൂടിക്കെട്ടി പ്രകടനം നടത്തി

ഈരാറ്റുപേട്ട: മീനച്ചില്‍ ആറ്റില്‍ കക്കൂസ് മാലിന്യം തള്ളിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ മാധ്യമപ്രവര്‍ത്തകര്‍  പ്രസ് സെന്ററിന്റെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി ടൗണില്‍ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തില്‍ ആര്‍. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ചീഫ് വിപ്പ് അപലപിച്ചു
ഈരാറ്റുപേട്ട: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടന്ന കയ്യേറ്റത്തില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് അപലപിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടാന്‍ പോലീസിനു നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.

No comments:

Post a Comment