ഈരാറ്റുപേട്ട: സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം.കെ. തോമസ് കുട്ടി നിര്‍വഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.എ. ഇബ്രാഹിം ഫണ്ട് ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം എ.എം.എ. സമദ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി വി.എ. ഹസീബ്, പി.എസ്. അഷ്‌റഫ്, യൂസുഫ് ഹിബ, നൗഫല്‍ പാറനാനി എന്നിവര്‍ പങ്കെടുത്തു.
Saturday, December 31, 2011
റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും ഇന്ന്; ഗതാഗതത്തിനു ക്രമീകരണം
ഈരാറ്റുപേട്ട: സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുപ്രകടനം ആരംഭിക്കുന്ന വൈകീട്ട് നാലുമണിമുതല്‍ ഈരാറ്റുപേട്ട ടൗണില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് എസ്.ഐ. സിബി തോമസ് അറിയിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ അമ്പാറനിരപ്പേല്‍ കോളേജ് റോഡ്‌വഴിയും പാലായില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പനയ്ക്കപ്പാലത്തുനിന്ന് പ്ലാശനാല്‍ വെട്ടിപറമ്പ് റോഡ് വഴിയും തൊടുപുഴ റോഡില്‍കൂടി വരുന്ന വാഹനങ്ങള്‍ തോട്ടുമുക്ക് കോസ്‌വേ റോഡ്‌വഴിയും തീക്കോയി പൂഞ്ഞാര്‍ റോഡുവഴി വരുന്ന വാഹനങ്ങള്‍ അഹമ്മദ്കുരിക്കള്‍ നഗര്‍ കോസ്‌വേ റോഡ്‌വഴിയും തിരിച്ചുവിടും.
ഗതാഗതത്തിനു ക്രമീകരണം
ഈരാറ്റുപേട്ട: സി.പി.എം ജില്ലാ സമ്മേളനം ശനിയാഴ്ച സമാപിക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും വൈകീട്ട് ഈരാറ്റുപേട്ടയില്‍ നടക്കും.
വൈകീട്ട് 3ന് കടുവാമൂഴിയില്‍നിന്ന് ആരംഭിക്കുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ 5000 പേര്‍ പങ്കെടുക്കും. 4ന് കോളേജ് ജങ്ഷനില്‍ ആരംഭിക്കുന്ന മാര്‍ച്ചില്‍ മുപ്പതിനായിരം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും ബഹുജന മാര്‍ച്ചിന് നേതൃത്വം നല്‍കും. വൈകീട്ട് 5ന് ചേരുന്ന പൊതുസമ്മേളനം വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ എം.എ.ബേബി, പി.കെ.ഗുരുദാസന്‍, ടി.എം.തോമസ് ഐസക്ക്, വൈക്കം വിശ്വന്‍, എം.സി.ജോസഫൈന്‍, സംസ്ഥാന കമ്മിറ്റിയംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.

ഇടനിലക്കാര്‍ വേണ്ട; യാഥാസ്ഥിതികരുമായി സംവാദത്തിന് തയ്യാര്‍ ഡോ. തോമസ് ഐസക്ക്
ഈരാറ്റുപേട്ട: ഇടനിലക്കാരില്ലാതെ മതന്യൂനപക്ഷങ്ങളിലെ യാഥാസ്ഥിതികരുമായി സംവാദത്തിന് സി. പി. എം തയ്യാറാണെന്ന് പാര്‍ട്ടി കേന്ദ്രക്കമ്മറ്റിയംഗം ഡോ. ടി. എം. തോമസ് ഐസക്ക് എം. എല്‍. എ പറഞ്ഞു. സി. പി. എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ' മതന്യൂനപക്ഷവും കേരള സമൂഹവും ' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'മതങ്ങളില്‍ നടക്കുന്ന പരിഷ്കരണങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കും.അപ്പോള്‍ത്തന്നെ, യാഥാസ്ഥിതികരെയും ഒപ്പം കൂട്ടാന്‍ ശ്രമിക്കും. അതിന് ഇടനിലക്കാര്‍ വേണ്ട. നിങ്ങള്‍ വരൂ, നമുക്ക് ചര്‍ച്ച ചെയ്യാം. തെറ്റുദ്ധാരണ മാറ്റാം. സ്വാശ്രയകാര്യത്തിലും ഇതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെ അപേക്ഷിച്ചും നല്ല ജീവിത സാഹചര്യമാണ് കേരളത്തിലുള്ളത്. കിടക്കാനിടം, റേഷന്‍, പട്ടിണിയില്ലാത്ത അവസ്ഥ എന്നിങ്ങനെ പല നല്ലകാര്യങ്ങളും ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന കാര്യം ഓര്‍ക്കണം. നല്ല കാര്യങ്ങള്‍ പലതും ചെയ്തു. പക്ഷേ, ന്യൂനപക്ഷങ്ങള്‍ക്കു ഇപ്പോഴും ഇങ്ങോട്ട് വരാനൊരു മടിയുണ്ട്. ഹിന്ദുമതത്തിലെ അന്തരീക്ഷമല്ല, കേരളത്തിലെ മതന്യൂനപക്ഷങ്ങളിലേത്. ഇവിടെ സവിശേഷമായ മറ്റൊരന്തരീക്ഷമാണുള്ളത്. അത് ഇടതുപക്ഷത്തിലേക്ക് ആ മതങ്ങളില്‍പ്പെട്ടവര്‍ വരുന്നതിനെ ചെറുക്കുന്നുണ്ട്.
ഒരു ഘട്ടത്തില്‍ മുസ്‌ലിം ലീഗുമായും കേരള കോണ്‍ഗ്രസ്സുമായും ചേര്‍ന്നത് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. എന്നാല്‍ അതും വിജയിച്ചില്ല. ഇനി അങ്ങനെയൊന്നും വേണ്ട. നമുക്ക് തുറന്ന് ചര്‍ച്ച ചെയ്യാം.'തോമസ് ഐസക്ക് നിര്‍ദ്ദേശിച്ചു.
മതത്തിന്റെ പേരില്‍ പുരോഹിതര്‍ എല്ലാം കൈയടക്കുന്നത് നോക്കി നിന്നതിന്‍േറയും പിന്തുണ നല്കിയതിന്‍േറയും ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ജോസഫ് പുലിക്കുന്നേല്‍ അഭിപ്രായപ്പെട്ടു. െ്രെകസ്തവര്‍ സ്ഥാപിച്ച സ്ഥാപനങ്ങളുടെ ഭരണച്ചുമതല പുരോഹിതര്‍ കൈയടക്കിവച്ചിരിക്കുന്നത് ശരിയല്ല. പുരോഹിതര്‍ അത് വിശ്വാസസമൂഹത്തിന് കൈമാറണം. അത് നിയമംമൂലം നടപ്പാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കൈയെടുക്കണം.
ന്യൂനപക്ഷങ്ങളെ തമസ്കരിച്ച് ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാനാവില്ലെന്ന് കെ. ടി. ജലീല്‍ എം. എല്‍. എ പറഞ്ഞു. സി. പി. എമ്മിന് ന്യൂനപക്ഷങ്ങളോട് വിശാലമായ സമീപനമാണുള്ളത്. ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് മുസ്‌ലിങ്ങള്‍ക്ക് അഭയം നല്‍കിയത്. ഭാരതം മത രാഷ്ട്രീയത്തെ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേഷ്കുറുപ്പ് എം. എല്‍. എ, മുന്‍ എം. പി. സി. എസ്. സുജാത, ഡോ. ബി. ഇക്ബാല്‍ എന്നിവരും പ്രസംഗിച്ചു.

Friday, December 30, 2011
പൂഞ്ഞാറില്‍ പാളിച്ചപറ്റിയെന്ന് സി.പി.എം സംഘടനാ റിപ്പോര്‍ട്ട്
ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനം വേണ്ടവിധം ഉപയോഗിക്കാത്തതിനാലാണു നിസാരവോട്ടുകള്‍ക്കു കോട്ടയം മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടതെന്നും അല്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ പരാജയം ഒഴിവാക്കാമായിരുന്നുവെന്നും സിപിഎം ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി കെ.ജെ. തോമസ് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം ഏരിയാ കമ്മിറ്റി വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.
പൂഞ്ഞാറില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പിന്മാറ്റത്തെത്തുടര്‍ന്നു സ്ഥാനാര്‍ഥിയെതേടി അലഞ്ഞതു നാണക്കേടുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ജില്ലയില്‍ സിപിഎമ്മിലുണ്ടായിരുന്ന വിഭാഗിയത പൂര്‍ണമായും അവസാനിച്ചതായും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ലോക്കല്‍, ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ടു പാലാ, ചങ്ങനാശേരി, വൈക്കം, തലയോലപ്പറമ്പ് ഏരിയകളില്‍ മത്സരവും വിഭാഗിയ പ്രവര്‍ത്തനം നടന്നതായും ഇതു നല്ല പ്രവണതയല്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. (deepika)

സിപിഎം ന്യൂനപക്ഷത്തിനെതിരെന്ന് തെറ്റായി പ്രചരിപ്പിച്ചു: പിണറായി
ഈരാറ്റുപേട്ട: വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മേഖലകളിലെ കച്ചവടവല്‍ക്കരണത്തിനെതിരെ ഇടതു സര്‍ക്കാര്‍ എടുത്ത നിലപാട് ന്യൂനപക്ഷത്തിനെതിരാണെന്നു ചിലര്‍ പ്രചരിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പു പരാജയത്തിനു കാരണമായെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ക്രൈസ്തവരില്‍ ഒരുവിഭാഗം ഇടതിനെതിരാവാന്‍ ഇതു കാരണമായി. കാര്യമായ മുസ്‌ലിം പിന്തുണയും ലഭിച്ചില്ല. -അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ക്കായി ഇടതുപക്ഷം ഏറെക്കാര്യങ്ങള്‍ ചെയ്തു. സമസ്ത മേഖലയിലും വളര്‍ച്ചയുണ്ടാക്കി. ഈ സാഹചര്യമായിരുന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയമുണ്ടായി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറച്ചുവയ്ക്കാന്‍ വിവാദങ്ങള്‍ പരമാവധി പ്രചരിപ്പിച്ചു.- പിണറായി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണ് മുല്ലപ്പെരിയാര്‍. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസിനു നിലപാടില്ല. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതുക്കി നല്‍കിയ കരാറാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്.
കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം നടത്തിയ പ്രസ്താവന കോടതിയെ സ്വാധീനിക്കാനാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാത്തത് കോണ്‍ഗ്രസിന്റെ പാപ്പരത്തമാണു തെളിയിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ വി.എസ്. അച്യുതാനന്ദന്‍, എം.എ. ബേബി, പി.കെ. ഗുരുദാസന്‍, ഡോ. തോമസ് ഐസക്, വൈക്കം വിശ്വന്‍, എം.സി. ജോസഫൈന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍, ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, വി.എന്‍. ശശിധരന്‍, എന്നിവര്‍ പ്രസംഗിച്ചു. (മനോരമ)

'മതന്യൂനപക്ഷവും കേരള സമൂഹവും' സെമിനാര്‍ ഇന്ന്
ഈരാറ്റുപേട്ട: സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 'മതന്യൂനപക്ഷവും കേരള സമൂഹവും' എന്ന വിഷയത്തില്‍ വെള്ളിയാഴ്ച സെമിനാര്‍ നടത്തും. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്ക് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ കെ.ടി.ജലീല്‍, കെ.സുരേഷ് കുറുപ്പ്, മുന്‍ എം.പി. സി.എസ്.സുജാത, ഡോ.ബി.ഇക്ബാല്‍, ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാത്രി 7 മണിക്ക് വസന്തകുമാര്‍ സാബശിവന്റെ കഥാപ്രസംഗം, ശനിയാഴ്ച 3 മണിക്ക് ചുവപ്പ്‌സേനാ മാര്‍ച്ച് കടുവാമുഴിയില്‍നിന്നും ബഹുജനറാലി കോളേജ് ജങ്ഷനില്‍ നിന്നും ആരംഭിക്കും. 5 മണിക്ക് പൊതുസമ്മേളനം നടക്കും. (മാതൃഭൂമി)

വി.ഐ.പി വിവാദം: വി എസിനെതിരേ ഒളിയമ്പെയ്ത് പിണറായി
ഈരാറ്റുപേട്ട: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ വി എസ് അച്യുതാനന്ദനെതിരെ ഒളിയമ്പെയ്ത് പിണറായി വിജയന്‍. കേരള കോണ്‍ഗ്രസിന്റെ ഏകീകരണവും വിദ്യാഭ്യാസനയവും കോട്ടയത്ത് പാര്‍ട്ടി മനസ് വയ്ക്കാത്തതും നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണമായെന്ന് ജില്ലാ സെക്രട്ടറിയുടെ പ്രവര്‍ത്തന റിപോര്‍ട്ട്.
കിളിരൂര്‍, കവിയൂര്‍ വി.ഐ.പി വിവാദം ചൂണ്ടിക്കാട്ടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വി എസിനെതിരെ ഒളിയമ്പെയ്തത്. വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വി.ഐ.പി വിവാദം വസ്തുതയില്ലാത്തതാണെന്ന് ഇപ്പോള്‍ വ്യക്്തമായില്ലേയെന്ന് പിണറായി വിജയന്‍ ചോദിച്ചു. വിവാദങ്ങള്‍ കൊണ്ട് സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് അന്വേഷണ ഏജന്‍സികളുടെ കണെ്ടത്തല്‍. അത് കൊണ്ട് വിവാദം ഉയര്‍ത്തിയവര്‍ ഇപ്പോള്‍ നിരാശരാണ്. വിദേശ ഫണ്ട് വിവാദവും ഒന്നുമല്ലാതെ കെട്ടടങ്ങി. നാലാംലോക വാദമുയര്‍ത്തിയവരും ഒന്നുമല്ലാതായി മാറിയെന്നും പിണറായി വിജയന്‍ പറഞ്ഞു. കിളിരൂര്‍, കവിയൂര്‍ കേസില്‍ വി.ഐ.പി വിവാദം ആദ്യം ഉയര്‍ത്തിയതും മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കി നിലനിര്‍ത്തിയതും വി എസ് അച്യുതാനന്ദനായിരുന്നു.
വിദേശ ഫണ്ട് വിവാദത്തില്‍ ആരോപണം നേരിട്ട ഡോ. തോമസ് ഐസകും, എം എ ബേബിയും വേദിയിലിരിക്കേയാണ് വിവാദങ്ങള്‍ക്കൊണെ്ടാന്നും ഔദ്യോഗികപക്ഷത്തെ തളര്‍ത്താനാവില്ലെന്ന മുന്നറീപ്പ് പിണറായി വിജയന്‍ നല്‍കിയത്. രണ്ട് മണിക്കൂറിലേറെ നീണ്ടു നിന്ന ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലാണ് വി.ഐ.പി വിവാദം വസ്തുതയില്ലാത്തതാണെന്ന് തെളിഞ്ഞില്ലേയെന്ന് പിണറായി വിജയന്‍ ചോദിച്ചത്. പിന്നീടാണ് ജില്ലാ സെക്രട്ടറി കെ ജെ തോമസ് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചത്. കേരള കോണ്‍ഗ്രസ്സുകളുടെ ഏകീകരണമാണ് ജില്ലയിലെ തോല്‍വിയ്ക്ക് വഴിയൊരുക്കിയതെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ന്യൂനപക്ഷങ്ങളില്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയാതെ പോയെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
ഉച്ചകഴിഞ്ഞു നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് എം എ ബേബിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സ്വീകരിച്ച ചിലനിലപാടുകളും പരാമര്‍ശങ്ങളും സഭയും എന്‍.എസ്.എസ് നേതൃത്വവും എതിരാവാന്‍ കാരണമായി. അവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി മുന്‍കൈയെടുത്തില്ലെന്നും ചില പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കോട്ടയം നിയോജകമണ്ഡലത്തിലെ വി എന്‍ വാസവന്റെ തോല്‍വി ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നു. സി.ഐ.ടി.യുവിലെ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനമാണ് നിസാര വോട്ടുകള്‍ക്ക്് വാസവന്‍ തോറ്റതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നു.
ചങ്ങനാശ്ശേരി, വൈക്കം, ഏറ്റുമാനൂര്‍, പാലാ, കോട്ടയം ഏരിയാ കമ്മിറ്റികളില്‍ വിഭാഗിയത നിലനില്‍ക്കുന്നതായും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇന്നും ചര്‍ച്ച തുടരും. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ പാര്‍വതീ ദേവി, എം ആര്‍ ജയഗീത, വി എന്‍ വാസവന്‍, പി കെ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനംതുടരും. വി എസ് അച്യുതാനന്ദന്‍, എം എ ബേബി, പി കെ ഗുരുദാസന്‍, തോമസ് ഐസക്, വൈക്കം വിശ്വന്‍, എം സി ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
(തേജസ്)

ജില്ലാ സമ്മേളനം: പ്രതിനിധികളെ നിരീക്ഷിച്ച് പ്രത്യേക സ്ക്വാഡ്
ഈരാറ്റുപേട്ട: ജില്ലാ സമ്മേളനത്തിന് എത്തിയ പ്രതിനിധികള്‍ നേതൃത്വത്തിന്റെ പ്രത്യേക നിരീക്ഷണ വലയത്തിലാണ്. സമ്മേളനവുമായി ബന്ധപ്പെട്ട് വിഭാഗിതയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും വാര്‍ത്തകള്‍ ചോരുന്നത് തടയാനാണ് പ്രതിനിധികള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. സംഘടനാ റിപോര്‍ട്ട് ഒരു കാരണവശാലും സമ്മേളന വേദിക്ക് പുറത്ത് കൊണ്ടുപോവാന്‍ പാടില്ല. സമ്മേളനത്തിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ റിപോര്‍ട്ട് തിരികെ വാങ്ങി.
നിരീക്ഷണത്തിന് ജില്ലാ നേതൃത്വത്തിന്റെ വിശ്വസ്തരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരിക്കുന്നത്. സമ്മേളനത്തിനു ശേഷം ഇവര്‍ എവിടെയൊക്കെ പോവുന്നു, ഇവരെ ആരൊക്കെ സമീപിക്കുന്നവെന്ന് സ്ക്വാഡ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വിഭാഗിയത പ്രവര്‍ത്തനത്തിനോ മല്‍സരത്തിനോ കൂട്ടായി നീക്കം നടത്തുന്നുണേ്ടായെന്നും സ്ക്വാഡ്് നിരീക്ഷിക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം നടക്കുന്ന പി.ടി.എം.എസ് ഓഡിറ്റോറിയവും പരിസരവും കര്‍ശന നിരീക്ഷണത്തിലാണ്്.
50 ലേറെ റെഡ് വാളണ്ടിയര്‍മാരാണ് സമ്മേളന നഗറിന് കാവല്‍ നില്‍ക്കുന്നത്. പിണറായി വിജയന്റെ ഉദ്്ഘാടന സമ്മേളനത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ സമ്മേളന നഗരിക്ക് പുറത്ത് വളരെ അകലത്തിലാണ് നിര്‍ത്തിയത്. സമീപത്തേയ്ക്ക് അടുക്കാന്‍ പോലും പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.

Thursday, December 29, 2011
ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അധ്യാപക ഒഴിവ്
ഈരാറ്റുപേട്ട: ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ട്. ബയോളജി, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലാണ് ഒഴിവുകള്‍. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
സിപിഎം ജില്ലാ സമ്മേളനത്തിനു തുടക്കമായി
ഈരാറ്റുപേട്ട: രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണമിച്ച്, മുദ്രാവാക്യങ്ങളുടെ ആരവത്തില്‍ പതാക ഉയര്‍ത്തിയതോടെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപത്തെ ഹര്‍കിഷന്‍ സുര്‍ജിത് നഗറില്‍ സി.പി.എം. ജില്ലാ സമ്മേളനത്തിന് തുടക്കമായി.
ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളനവേദിയായ ഈരാറ്റുപേട്ടയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.എന്‍.ശശിധരനാണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് പ്രതിനിധിസമ്മേളനം നടക്കുന്ന പി.ടി.എം.എസ്. ഹാളില്‍ ജില്ലാ സെക്രട്ടറി കെ.ജെ.തോമസ് ദീപശിഖ തെളിച്ചു.
നേരത്തെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പതാക, കൊടിമര, ദീപശിഖ, കപ്പികയര്‍ റാലികള്‍ ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ സംഗമിച്ചു. ഇവിടെനിന്ന് ഘോഷയാത്രയായാണ് റാലി പൊതുസമ്മേളനവേദിയില്‍ എത്തിയത്.
ഘോഷയാത്രയുടെ മുന്‍നിരയില്‍ റെഡ് വളന്റിയര്‍മാരുടെ മാര്‍ച്ചും ഉണ്ടായിരുന്നു. നേതാക്കളുടെ അകമ്പടിയോടെ സമ്മേളനവേദിയിലെത്തിച്ച കൊടിമരം, ദീപശിഖ, പതാക, കപ്പികയര്‍ എന്നിവ ജില്ലാ സെക്രട്ടറി കെ.ജെ. തോമസിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
ബുധനാഴ്ച രണ്ടുമണിക്ക് നീണ്ടൂര്‍ രക്തസാക്ഷിമണ്ഡപത്തില്‍നിന്നാണ് ദീപശിഖാറാലി പ്രയാണം ആരംഭിച്ചത്. നട്ടാശ്ശേരി കെ.പി.സുഗുണന്‍സ്മൃതിമണ്ഡപം, വൈക്കം പത്‌മേക്ഷണന്‍ സ്മൃതിമണ്ഡപം, കടുത്തുരുത്തി ഉമാദേവി അന്തര്‍ജനം സ്മൃതിമണ്ഡപം എന്നിവിടങ്ങളില്‍നിന്നാണ് പതാകഘോഷയാത്രകള്‍ ആരംഭിച്ചത്.
മുക്കൂട്ടുതറ വി.പി.ബോസ് സ്മൃതിമണ്ഡപം, വയല കെ.ഒ.വാസുദേവന്‍ സ്മൃതിമണ്ഡപം, നീലിമംഗലം ദാമോദരന്‍ രക്തസാക്ഷിമണ്ഡപം എന്നിവിടങ്ങളില്‍നിന്ന് കൊടിമരജാഥയും വടയാര്‍ തങ്കപ്പന്‍ രക്തസാക്ഷിമണ്ഡപം, ചങ്ങനാശ്ശേരി കെ.പി.രമണന്‍ രക്തസാക്ഷിമണ്ഡപം, കാനം ശിവന്‍പിള്ള സ്മൃതിമണ്ഡപം എന്നിവിടങ്ങളില്‍നിന്നാണ് ബാനര്‍ജാഥ പ്രയാണം തുടങ്ങിയത്.കപ്പികയര്‍ ജാഥകള്‍ തെള്ളകം എം.പി.ദേവസ്യ സ്മൃതിമണ്ഡപം, പുതുപ്പള്ളി എം.കെ. സുകുമാരന്‍ സ്മൃതിമണ്ഡപം, പള്ളം ടി.കെ. മാധവന്‍ രക്തസാക്ഷിമണ്ഡപം എന്നിവിടങ്ങളില്‍നിന്നാണ് ഈരാറ്റുപേട്ടയില്‍ എത്തിച്ചേര്‍ന്നത്.സാംസ്കാരികസമ്മേളനം നടക്കുന്ന സെന്‍ട്രല്‍ ജങ്ഷനില്‍ സ്വാഗതസംഘം സെക്രട്ടറി ജോയി ജോര്‍ജ് പതാക ഉയര്‍ത്തി. രാത്രിയില്‍ ഗാനമേളയും ഉണ്ടായിരുന്നു.

Wednesday, December 28, 2011
സിപിഎം ജില്ലാ സമ്മേളനം ഇന്ന് മുതല്‍
ഈരാറ്റുപേട്ട: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം. ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന കൊടി, കൊടിമരം, കപ്പികയര്‍, ബാനര്‍ ജാഥകള്‍ എംഇഎസ് ജംക്ഷനില്‍ സംഘടിച്ച് പ്രകടനമായി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഹര്‍കിഷന്‍ സുര്‍ജിത് നഗറില്‍ എത്തി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാവും.
നാളെ സെന്‍ട്രല്‍ ജംക്ഷനില്‍ നടത്തുന്ന സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മതന്യൂനപക്ഷങ്ങളും കേരള സമൂഹവും എന്ന വിഷയത്തില്‍ 30ന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംക്ഷനില്‍ നടക്കുന്ന സെമിനാര്‍ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കെ.ടി ജലീല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
29ന് പിടിഎംഎസ് ഓഡിറ്റോറിയത്തിലെ കെ.പി സുഗുണന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കും. 252 ജില്ലാ കമ്മിറ്റി പ്രതിനിധികളും 34 ജില്ലാ കമ്മിറ്റിയംഗങ്ങളും എട്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. 31ന് രാവിലെ ഒന്‍പതിന് പ്രതിനിധി സമ്മേളനം, മറുപടി, തിരഞ്ഞെടുപ്പുകള്‍ എന്നിവ നടത്തും.
മൂന്നിന് കടുവാമൂഴിയില്‍ നിന്നും ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന റെഡ് വൊളന്റിയര്‍മാര്‍ സമ്മേളന നഗറിലേക്ക് മാര്‍ച്ച് നടത്തും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നടത്തും.

എന്‍എസ്എസ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട: മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പ് തലനാട് ഗവ. എല്‍പി സ്കൂളില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രോഹിണിഭായി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇന്നു നടക്കുന്ന രക്തദാന ബോധവത്കരണ പരിപാടി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ ഐക്കര ഉദ്ഘാടനം ചെയ്യും. ജീവന്‍സ്‌നേഹ അവാര്‍ഡ് ജേതാവ് ഷിബു തെക്കേമറ്റം ക്ലാസെടുക്കും.
Tuesday, December 27, 2011
ഈരാറ്റുപേട്ട ചുവപ്പണിയുന്നു; ആദ്യമായി
കോട്ടയം: സി.പി.എം. ജില്ലാ സമ്മേളനത്തിന് ഈരാറ്റുപേട്ട വേദിയാകുന്നത് ഇതാദ്യം. കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങി ജില്ലയുടെ പല പ്രധാനകേന്ദ്രങ്ങളും ജില്ലാസമ്മേളനത്തിന് വേദിയായിട്ടുണ്ടെങ്കിലും പൂഞ്ഞാര്‍ ഏരിയയില്‍പ്പെട്ട ഈരാറ്റുപേട്ട വേദിയാകുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് ശക്തി ക്ഷയിച്ച മേഖലയിലേക്കാണ് ചുവപ്പുപതാകകള്‍ എത്തുന്നതെന്നത് ശ്രദ്ധേയമാണ്. കിഴക്കന്‍മേഖലയില്‍ പാര്‍ട്ടിയുടെ ശക്തി ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് പാര്‍ട്ടി ലക്ഷ്യംവയ്ക്കുന്നത്.
മാത്രമല്ല, കര്‍ഷകപ്രാധാന്യമുള്ള മേഖല എന്ന നിലയില്‍ പാര്‍ട്ടിക്ക് ശക്തി വീണ്ടെടുക്കാനുള്ള വേദിയായിട്ടാകും ഈരാറ്റുപേട്ടയെ കാണുക. ന്യൂനപക്ഷമേഖല എന്ന നിലയിലും ഈരാറ്റുപേട്ടയില്‍ നടക്കുന്ന പാര്‍ട്ടിസമ്മേളനത്തിന് പ്രാധാന്യമുണ്ട്.

മാരത്തണ്‍ മത്സരം നടത്തി
ഈരാറ്റുപേട്ട: സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മാരത്തണ്‍ മത്സരം നടത്തി. ബേബി പ്ലാക്കൂട്ടം മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. 25 പേര്‍ പങ്കെടുത്ത മത്സരത്തില്‍ മേലമ്പാറ വില്ലേജ് ആന്‍ഡ് ലൈബ്രറിയിലെ അംഗം കെ.എസ് സുമേഷ് ഒന്നാമതെത്തി. പാലാ സെന്റ് തോമസിലെ സോബിന്‍ മാത്യു രണ്ടാം സ്ഥാനവും വിപിന്‍ ഫ്രാന്‍സീസ് മൂന്നാം സ്ഥാനവും നേടി.
അരുവിത്തുറ ജംക്ഷനില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗം വി.എന്‍ ശശിധരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏരിയ സെക്രട്ടറി ജോയി ജോര്‍ജ്, ഇ.എ മോഹനന്‍, സി.എം സിറിയക്, എം.ടി ദേവസ്യാ, കെ.ആര്‍ ശശിധരന്‍, കെ.എം അലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സിപിഎം ജില്ലാ സമ്മേളനം നാളെ തുടങ്ങും
ഈരാറ്റുപേട്ട: സിപിഎം ജില്ലാസമ്മേളനം നാളെ മുതല്‍ 31 വരെ ഈരാറ്റുപേട്ടയില്‍ നടക്കും. 252 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. സമ്മേളനത്തിന്റെ സമാപന ദിനമായ 31നു മൂന്നിനു കടുവാമൂഴിയില്‍ നിന്നു നൂറു കണക്കിനു വൊളന്റിയര്‍മാര്‍ പങ്കെടുക്കുന്ന "ചുവപ്പു സേന മാര്‍ച്ചുംനാലു മണിക്കു കോളജ് ജംക്ഷനില്‍ നിന്നു 25,000 പേര്‍ പങ്കെടുക്കുന്ന ബഹുജന റാലിയും നടത്തുമെന്നു ജില്ലാസെക്രട്ടറി കെ.ജെ. തോമസ് പറഞ്ഞു.
നാളെ വൈകിട്ടു അഞ്ചിനു വിവിധ ഏരിയകളില്‍ നിന്നു ഏരിയ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന കൊടി-കൊടിമര, കപ്പി-കയര്‍, ബാനര്‍, ദീപശിഖ യാത്രകള്‍ക്കു സ്വീകരണം. തുടര്‍ന്നു പൊതുസമ്മേളന നഗറിലും സാംസ്കാരിക സമ്മേളന നഗറിലും പതാക ഉയര്‍ത്തും. 5.30നു ദീപശിഖ സ്ഥാപിക്കല്‍. ഏഴിനു സെന്‍ട്രല്‍ ജംക്ഷനില്‍ ഗാനസന്ധ്യ. 29ാം തീയതി പ്രതിനിധി സമ്മേളനം പിടിഎംഎസ് ഓഡിറ്റോറിയത്തില്‍ നടത്തും. രാവിലെ ഒന്‍പതിനു പതാക ഉയര്‍ത്തല്‍ ,പുഷ്പാര്‍ച്ചന. 10.30നു ഉദ്ഘാടനം. തുടര്‍ന്നു റിപ്പോര്‍ട്ട്, പൊതുചര്‍ച്ച. നാലു മണിക്കു സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി.കെ.ഹരികുമാര്‍ അധ്യക്ഷത വഹിക്കും. കേരള സമൂഹം ഇന്നലെ ഇന്ന് നാളെ എന്നതാണ് വിഷയം.
രാത്രി എട്ടിനു ഗാനമേള. 30നു രാവിലെ ഒന്‍പതു മുതല്‍ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ടു അഞ്ചിനു മതന്യൂനപക്ഷവും കേരള സമൂഹവും
എന്ന വിഷയത്തില്‍ സെമി നാര്‍ ഡോ.ടി.എം. തോമസ് ഐസക്ക് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഏഴിനു വസന്തകുമാര്‍ സാംബശിവന്റെ കഥാപ്രസംഗം. 31നു രാവിലെ പ്രതിനിധി സമ്മേളനം തുടരും. മറുപടി, തിരഞ്ഞെടുപ്പുകള്‍ എന്നിവ നടക്കും.
വൈകിട്ട് അഞ്ചിനു പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സംസ്ഥാന നേതാക്കളായ എം.എ. ബേബി, പി.കെ. ഗുരുദാസന്‍, വൈക്കം വിശ്വന്‍, തോമസ് ഐസക്, എം.സി. ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ചു സ്ഥലങ്ങളില്‍ വിവിധ സെമിനാറുകള്‍ നടന്നു കഴിഞ്ഞതായി ജില്ല സെക്രട്ടറി കെ.ജെ. തോമസും സംസ്ഥാന കമ്മറ്റി അംഗം വി.ആര്‍. ഭാസ്കരനും പറഞ്ഞു.
ഇന്ന് ആറിനു ഉല്‍പന്ന ജാഥകള്‍ക്കു സ്വീകരണവും ഉല്‍പന്നം ഏറ്റുവാങ്ങലും നടക്കും. ദീപശീഖ നീണ്ടൂര്‍ രക്തസാക്ഷിമണ്ഡപത്തില്‍നിന്നു സംസ്ഥാന കമ്മിറ്റി അംഗം വി.ആര്‍. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്യും. പതാകകള്‍ വൈക്കം പത്മേക്ഷണന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു പി.കെ. ഹരികുമാറും, നാട്ടശേരി കെപി. സുഗുണന്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു വി.എന്‍. വാസവനും, കടുത്തുരുത്തി ഉമാദേവി അന്തര്‍ജനത്തിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നു സി.ജെ. ജോസഫും ഉദ്ഘാടനം ചെയ്യും. കൊടിമരങ്ങള്‍ മുക്കൂട്ടുതറ വി.പി. ബോസിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നു പി.എന്‍.പ്രഭാകരനും ,കെ.ഒ വാസുദേവന്റെ സ്മൃതിമണ്ഡപത്തില്‍ല നിന്നു സി.ഒ.സുകുമാരനും നീലിമംഗലം ദാമോദരന്റെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു കെ.എന്‍. രവിയും ഉദ്ഘാടനം ചെയ്യും.
കപ്പിയും കയറും തെള്ളകം എം.പി.ദേവസ്യയുടെ സ്മൃതിമണ്ഡപത്തില്‍ നിന്നു കെ.സുരേഷ്കുറുപ്പും പുതുപ്പള്ളി എം.കെ.സുകുമാരന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നു കെ.സി.ജോസഫും, പള്ളം ടി.കെ.മാധവന്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു എം.ടി.ജോസഫും ഉദ്ഘാടനം ചെയ്യും. ബാനറുകള്‍ വടയാര്‍ തങ്കപ്പന്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു വി.കെ. ഗോപിനാഥനും ചങ്ങനാശേരി കെ.പി. രമണന്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നു പി.ജെ. സാമുവലും കാനം ശിവന്‍പിള്ള സ്മൃതിമണ്ഡപത്തില്‍ നിന്നു കാനം രാമകൃഷ്ണന്‍നായരും ഉദ്ഘാടനം ചെയ്യും. ജാഥകളെല്ലാം നാളെ രണ്ടിനു പുറപ്പെടും.

മീനച്ചിലാര്‍സംരക്ഷണ പദ്ധതി തുടക്കമായി
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ എസ്.എം.വി. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം അംഗങ്ങള്‍ നടപ്പാക്കുന്ന മീനച്ചിലാര്‍ സംരക്ഷണ പദ്ധതിക്ക് തുടക്കമായി. ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോമോന്‍ ഐക്കര അധ്യക്ഷത വഹിച്ചു.
Sunday, December 25, 2011
കുടിവെള്ള പദ്ധതികള്‍ പാതിവഴിയില്‍; ഈരാറ്റുപേട്ട മേഖലയില്‍ ജലക്ഷാമം രൂക്ഷം
ഈരാറ്റുപേട്ട: വേനല്‍ കടുത്തതോടെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമായി. ജലക്ഷാമത്തിന് പരിഹാരം തേടി പല പഞ്ചായത്തുകളിലും ആരംഭിച്ച പദ്ധതികള്‍ പാതിവഴിയിലാണ്.
മിക്ക പഞ്ചായത്തുകളിലും നാട്ടുകാര്‍ക്ക് ആശ്വാസമായിട്ടുള്ളത് ഏതാനും ചെറുകിട ജനകീയ ജലസേചന പദ്ധതികളാണ്. വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള തലനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് ഏറ്റവും വലുത്. തീക്കോയി ആറ്റില്‍ നിന്ന് ബൂസ്റ്റര്‍ പമ്പുകള്‍ സ്ഥാപിച്ച് തലനാട്ടിലെ കൂറ്റന്‍ ടാങ്കിലേക്ക് ജലമെത്തിച്ച് രണ്ടു പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും ജലമെത്തിക്കുന്ന പദ്ധതി ഇന്നും അവഗണനയിലാണ്.
മുമ്പ് എല്ലാ പമ്പ് ഹൗസുകളിലും രണ്ടു വീതം മോട്ടോര്‍ പമ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നായി ചുരുങ്ങിയ അവസ്ഥയാണ്. അതുപോലെ ഈരാറ്റുപേട്ട, തലപ്പുലം, തീക്കോയി പഞ്ചായത്തിലെ ഏതാനും ചില വാര്‍ഡുകളില്‍ കുടിവെള്ളം എത്തിച്ചുകൊണ്ടിരുന്ന 40 വര്‍ഷം പഴക്കമുള്ള ഈലക്കയം പമ്പ് ഹൗസും കിണറും തകര്‍ന്നിട്ട് മൂന്നുമാസം കഴിഞ്ഞു. ഇപ്പോള്‍ മീനച്ചിലാറിന്റെ തീരത്ത് മോട്ടോര്‍ സ്ഥാപിച്ച് ജലം നേരിട്ട് പമ്പ് ചെയ്യുകയാണ്.
വേനല്‍ ആയതോടെ ആറ്റിലെ നീരൊഴുക്ക് നിലച്ചതുമൂലം രോഗങ്ങള്‍ പടരാന്‍ സാധ്യതവര്‍ധിച്ചു. എന്നാല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ തയ്യാറാവാതെ ആറ്റിലെ ജലം നേരിട്ട് പമ്പു ചെയ്യുകയാണ്.
പൂഞ്ഞാര്‍ പഞ്ചായത്തിലെ തെക്കേക്കരവാട്ടര്‍ സപ്ലൈസ്കീമിന്റെ പ്രവര്‍ത്തനവും വ്യസ്ഥമല്ല. പല സ്ഥലങ്ങളിലും പൈപ്പു പൊട്ടി ജലം പാഴായിട്ടും പൈപ്പു നന്നാക്കാനുള്ള ശ്രമം അധികൃതര്‍ കാട്ടുന്നില്ല. പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായതിനാല്‍ ടാങ്കര്‍ ലോറികളില്‍ പണം നല്‍കി വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.

മീനച്ചിലാര്‍ സംരക്ഷണപദ്ധതിയുമായി എന്‍എസ്എസ് ക്യാമ്പ്
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് സപ്തദിനക്യാമ്പിനോടനുബന്ധിച്ച് മീനച്ചിലാര്‍ സംരക്ഷിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും. നാളെ മുതല്‍ ജനുവരി ഒന്നു വരെ പൂഞ്ഞാര്‍ ഗവ. എല്‍പി സ്കൂളിലാണു ക്യാമ്പ്. ക്യാമ്പിന്റെ ഭാഗമായി മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ കുടമുരുട്ടി മുതല്‍ പൂഞ്ഞാര്‍ പഞ്ചായത്ത് അതിര്‍ത്തിയായ മറ്റക്കാട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ പ്രദേശത്തെ മീനച്ചിലാറിന്റെ ഇരുകരകളിലും നദീതീര സസ്യങ്ങളായ മുള, ഇല്ലി തുടങ്ങിയവ നട്ടുപിടിപ്പിക്കും. നദിയിലും തീരത്തും അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കും. പനച്ചിപ്പാറയില്‍നിന്നു നാളെ ഉച്ചകഴിഞ്ഞു മൂന്നിനു നദീസംരക്ഷണ സന്ദേശയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. വി.എന്‍. ശശിധരന്‍ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ ചേരുന്ന യോഗത്തില്‍ ചീഫ് വിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര അധ്യക്ഷത വഹിക്കും. എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഇ.ജി. രാജു, പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഉഷാ മേനോന്‍, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എ.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍. നന്ദകുമാര്‍, വി.എസ്. വിനു, എസ്. വിനോദ്, ജോസിറ്റ് ജോണ്‍, പി.എസ്. അജയന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
സി.പി.എം. ജില്ലാ സമ്മേളനം: കുട്ടികളുടെ റാലി നടത്തി
ഈരാറ്റുപേട്ട: സി.പി.എം. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിനായി ബാലസംഘം കുട്ടികള്‍ ഈരാറ്റുപേട്ട ടൗണില്‍ ശനിയാഴ്ച റാലി നടത്തി.
മിനി മാരത്തോണ്‍ മത്സരം തിങ്കളാഴ്ച നടക്കും. വൈകീട്ട് നാലിന് ഇടപ്പാടി കവലയില്‍ ആരംഭിക്കും. ഈരാറ്റുപേട്ട ടൗണില്‍ സമാപിക്കും.

തൊഴിലുറപ്പ്: മാലിന്യക്കുഴി വൃത്തിയാക്കിയ എട്ടു പേര്‍ക്ക് ദേഹാസ്വാസ്ഥ്യം
പൂഞ്ഞാര്‍: തൊഴിലുറപ്പു പദ്ധതിപ്രകാരം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മാലിന്യക്കുഴി വൃത്തിയാക്കിയ എട്ട് ജോലിക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തൊഴിലാളികളായ അല്‍ഫോന്‍സാ, സുജാത, ബീന, ശാന്തകുമാരി, ശാന്തമ്മ, ശാന്തി എന്നിവരെയാണ് പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ഗ്രാമപഞ്ചായത്തിലെ പനച്ചികപ്പാറ ഭാഗത്ത് നീര്‍ത്തട വികസന പദ്ധതിപ്രകാരം കുഴിയെടുക്കുന്നതിനിടെയാണ് മാലിന്യക്കുഴി വൃത്തിയാക്കേണ്ടി വന്നത്. കുഴിയില്‍നിന്നുള്ള രൂക്ഷമായ ദുര്‍ഗന്ധം ശ്വസിച്ചാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. പുതിയ കുഴി നിര്‍മിക്കണമെന്നതാണ് നീര്‍ത്തട പദ്ധതിയുടെ ചട്ടം. എന്നാല്‍ സമ്മര്‍ദത്തെത്തുടര്‍ന്നാണ് മാലിന്യക്കുഴി വൃത്തിയാക്കേണ്ടി വന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

വിളവെടുപ്പ് ഉത്സവമായി
ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ വിളയിച്ച വാഴക്കുലകളുടെ വിളവെടുപ്പ് സ്കൂളില്‍ ഉത്സവമായി. സ്കൂളിനു സമീപം കാടുപിടിച്ചു കിടന്ന 20 സെന്റ് സ്ഥലം കിളച്ചൊരുക്കി നട്ടുപിടിപ്പിച്ച നൂറോളം വാഴകള്‍ വിളഞ്ഞു പാകമായപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അത് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് വാഴ നട്ട് പരിപാലിച്ച് വളര്‍ത്തിയത്.
രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി നടത്തിയ കൃഷി 100 മേനി വിളഞ്ഞതിന്റെ നിര്‍വൃതിയിലാണ് വിദ്യാര്‍ഥികള്‍. കൃഷി തങ്ങള്‍ക്കുള്ളതല്ല, മറ്റാരുടെയോ കടമയാണെന്ന് കരുതുന്നവരും തലമുറയെ ബോധവല്‍ക്കരിക്കുകയെന്ന ലഷ്യത്തോടെയാണ് എന്‍എസ്എസ് ഇത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തിയത്.കുട്ടികളുടെ അധ്വാനത്തില്‍ വിളഞ്ഞ വാഴക്കുലകളുടെ വിളവെടുപ്പ് സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഗ്രേസമ്മ ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ഷാജി മാത്യു, സാജി സെബാസ്റ്റിയന്‍, വിദ്യാര്‍ഥി പ്രതിനിധികളായ ഷീന്‍ ജോര്‍ജ്, സാറാ സാവിയോ എന്നിവര്‍ പ്രസംഗിച്ചു.

Saturday, December 24, 2011
ജോലി ഒഴിവ്
ഈരാറ്റുപേട്ട: എംജി സര്‍വകലാശാല കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ മലയാളം, ജനറല്‍ എജ്യൂക്കേഷന്‍, എന്നീ വിഷയങ്ങളില്‍ ലക്ചറര്‍മാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ 30ന് 11ന് കോളജ് ഓഫിസില്‍ ഹാജരാകണം.
മുസ്‌ലീം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് ദശദിന സ്‌പെഷ്യല്‍ ക്യാംപ്
ഈരാറ്റുപേട്ട: മുസ്‌ലീം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് ദശദിന സ്‌പെഷ്യല്‍ ക്യാംപ് 24 മുതല്‍ 30 വരെ തലനാട് ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ. വി .നായര്‍ ഉദ്ഘാടനം ചെയ്യും. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രോഹിണിഭായി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എം.ടി കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ പഠനക്ലാസുകള്‍, പൊതുറോഡിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഭക്ഷ്യസുരക്ഷാ കൃഷിക്കൂട്ടം, ആരോഗ്യ സര്‍വേ, രക്തഗ്രൂപ്പ് നിര്‍ണ്ണയവും രക്ത ദാനവും, സാംസ്കാരിക സദസ്സ് എന്നിവയും നടത്തും. 30ന് നടത്തുന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ അലിയാര്‍ അധ്യക്ഷത വഹിക്കും.
തിരക്കൊഴിഞ്ഞ റോഡുകളില്‍ മാലിന്യങ്ങള്‍ തള്ളുന്നതു പതിവാകുന്നു
ഈരാറ്റുപേട്ട: തിരക്കൊഴിഞ്ഞ റോഡുകളില്‍ മാലിന്യങ്ങള്‍ തള്ളുന്നതു പതിവാകുന്നു. രാത്രിയാകുന്നതോടെ തിരക്കൊഴിയുന്ന കോളജ് റോഡ്, അമ്പാറനിരപ്പേല്‍ റോഡ് എന്നിവിടങ്ങളിലാണു മാലിന്യ നിക്ഷേപം നടത്തുന്നത്. വഴിവിളക്കുകള്‍ പലതും പ്രകാശിക്കാത്തതും സാമൂഹിക വിരുദ്ധര്‍ക്കു തുണയാകുന്നു. രാത്രികാലങ്ങളില്‍ മത്സ്യ മാംസ അവശിഷ്ടങ്ങളാണു കൂടുതലായും തള്ളുന്നത്. ചാക്കില്‍ക്കെട്ടി ചെറുലോറികളിലും ഓട്ടോറിക്ഷകളിലും എത്തിച്ച് പലഭാഗത്തായാണു മാലിന്യങ്ങള്‍ ഇടുന്നത്.
മല്‍സ്യമാംസ അവശിഷ്ടങ്ങള്‍ റോഡില്‍ക്കിടന്ന് ചീഞ്ഞുനാറുകയാണ്. ഇതുവഴി യാത്രചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്തരത്തില്‍ അനവധി ചാക്കുകള്‍ റോഡിന്റെ പലഭാഗത്തും തള്ളിയിരിക്കുകയാണ്. പലപ്രാവശ്യം പരാതി പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ അധികൃതര്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല.ഏതാനും മാസം മുന്‍പ് പ്രദേശത്തെ കൈതത്തോട്ടത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു.
കുഴിച്ചിടാന്‍പോലും സാധിക്കാത്തരീതിയിലായിരുന്നു. കൊണ്ടൂര്‍വാലി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാലിന്യനിക്ഷേപത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ രംഗത്തെത്തിയതോടെ കുറച്ചുദിവസത്തേക്കു മാലിന്യ നിക്ഷേപം നിലച്ചിരുന്നു.എന്നാല്‍ മാലിന്യങ്ങള്‍ വീണ്ടും എത്തിത്തുടങ്ങിയതോടെ പ്രതികരിക്കാനുള്ള തയാറെടുപ്പിലാണു നാട്ടുകാര്‍.

പൂഞ്ഞാര്‍ - കൈപ്പള്ളി - ഏന്തയാര്‍ റോഡ് പുനരുദ്ധരിക്കും
മുണ്ടക്കയം: അഞ്ചുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചതും റോഡ് പണിയിലെ അപാകതമൂലം ബസ് സര്‍വീസ് ആരംഭിക്കുവാന്‍ കഴിയാതിരുന്നതുമായ പൂഞ്ഞാര്‍ - കൈപ്പള്ളി - ഏന്തയാര്‍ റോഡ് പുനരുദ്ധരിക്കുവാന്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ പരാതിയിന്മേല്‍ തീരുമാനമായി.
ഈ റോഡിലെ "എസ്' വളവു കാരണം പകുതി ദൂരം മാത്രമാണ് ഇപ്പോള്‍ ബസ് സര്‍വീസ് നടത്തുന്നത്. ഈരാറ്റുപേട്ടയില്‍ നിന്ന് മുണ്ടക്കയത്തെത്തുവാന്‍ എളുപ്പവഴിയായ ഈ റോഡ് പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്റണി കടപ്ലാക്കല്‍ നല്‍കിയ പരാതിയിലാണ് നാലു കോടി രൂപയുടെ എസ്റ്റിമേറ്റു തയാറാക്കി ഭരണാനുമതി നല്‍കിയിരിക്കുന്നത്.

റബര്‍ മോഷണം: പ്രതി അറസ്റ്റില്‍
പൂഞ്ഞാര്‍: റബര്‍ മോഷണക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. മണിയംകുന്ന് പെരുമ്പള്ളിക്കുന്നേല്‍ പയസിന്റെ വീട്ടുമുറ്റത്തിട്ടിരുന്ന റബര്‍ഷീറ്റ് മോഷ്ടിച്ച സംഭവത്തില്‍ വളതൂക്ക് സ്വദേശി മാടവനശേരില്‍ മധു (28)വിനെയാണ് ഈരാറ്റുപേട്ട എസ്‌ഐ സി.ബി. തോമസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
കെ. കരുണാകരനെ അനുസ്മരിച്ചു
ഈരാറ്റുപേട്ട: കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ. കരുണാകരന്‍ അനുസ്മരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര, തോമസ് കല്ലാടന്‍, ആര്‍. പ്രേംജി, അഡ്വ. വി.ജെ. ജോസ്, പി.എച്ച്. നൗഷാദ്, അഡ്വ. സജി ജോസഫ്, അഡ്വ. ഉഷാ മേനോന്‍, വര്‍ക്കിച്ചന്‍ വയമ്പോത്തനാല്‍, എ.ഡി. മാത്യു, ടോമി മാടപ്പള്ളി, വര്‍ക്കിച്ചന്‍ പൊട്ടംകുളം, സുബ്രഹ്മണ്യന്‍ പുത്തന്‍കൈപ്പുഴ, ചാര്‍ളി അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.
Friday, December 23, 2011
അല്‍മനാര്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി യോഗം
ഈരാറ്റുപേട്ട: അല്‍മനാര്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥികളുടെ യോഗം ശനിയാഴ്ച രാവിലെ 9.30 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരും. എല്ലാ പൂര്‍വ വിദ്യാര്‍ഥികളും യോഗത്തില്‍ സംബന്ധിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഇസ്‌ലാമികപ്രദര്‍ശനം തുടങ്ങി
ഈരാറ്റുപേട്ട:ഇസ്ലാം ശാന്തിയുടെ മതം എന്ന സന്ദേശവുമായി ഐ.എസ്.എം. മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്‌ലാമിക പ്രദര്‍ശനം ഈരാറ്റുപേട്ട വി.ടി.എം.എസ്. ഹാളില്‍ തുടങ്ങി. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ അസ്ഹര്‍ ഫാറൂഖി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ ടി.പി.എം. ഇബ്രഹിംഖാന്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ജോമോന്‍ ഐക്കര, പി.കെ. അലിയാര്‍, സൈനുല്‍ ആബ്ദീന്‍ മൗലവി, പ്രൊഫ. എം.കെ. ഫരീദ്, നസീര്‍ ഏറ്റുമാനൂര്‍, അബ്ദുല്‍ ശുക്കൂര്‍ യാസിന്‍ സ്വലാഹി, യൂനുസ് എം.എച്ച്.എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ച പ്രദര്‍ശനം സമാപിക്കും.
Thursday, December 22, 2011
ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനം
ഈരാറ്റുപേട്ട: ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ ഈരാറ്റുപേട്ട മേഖലാ സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം അരുണ്‍ജിത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോര്‍ജ് തെങ്ങുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ടോമി ജോര്‍ജ്, ജോസഫ് പെരുവന്താനം, പി.വി. വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ജനുവരി ഏഴിന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന കണ്‍വെന്‍ഷനില്‍ ഈരാറ്റുപേട്ട മേഖലയില്‍നിന്ന് 500 പേരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
എം.ഇ.എസ്. യോഗം വെള്ളിയാഴ്ച
ഈരാറ്റുപേട്ട: എം.ഇ.എസ് മീനച്ചില്‍ താലൂക്ക് പൊതുയോഗം വെള്ളിയാഴ്ച നാലിന് ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് സ്കൂളില്‍ നടത്തും.
കാര്‍ഷിക സെമിനാര്‍ ഇന്ന് പൂഞ്ഞാറില്‍
ഈരാറ്റുപേട്ട: സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള കാര്‍ഷിക സെമിനാര്‍ ഇന്നു നാലിനു പൂഞ്ഞാര്‍ തെക്കേക്കര ഇ.കെ. നായനാര്‍ സ്മാരക ഹാളില്‍ നടത്തും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. കെ.വി. രാമകൃഷ്ണന്‍, സത്യന്‍ മൊകേരി, പി.സി. തോമസ്, എന്‍.സി. ജോസഫൈന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
ഓട്ടോറിക്ഷാ പെര്‍മിറ്റ്: അപേക്ഷ നല്‍കണം
ഈരാറ്റുപേട്ട: ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ക്കു പഞ്ചായത്ത് പെര്‍മിറ്റിന് അപേക്ഷ നല്‍കാന്‍ ഒരവസരംകൂടി. ആവശ്യമായ രേഖകള്‍ സഹിതം കളംലീഡര്‍മാരുടെ പക്കല്‍ 25 നു മുമ്പ് അപേക്ഷ നല്‍കണം. ജനുവരി ആദ്യവാരം മുതല്‍ പെര്‍മിറ്റ് നിയമം നടപ്പിലാക്കുമെന്നും ഐഡന്റിറ്റികാര്‍ഡ് വാങ്ങാത്ത ഡ്രൈവര്‍മാര്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അലിയാര്‍ അറിയിച്ചു.
കെ.പി.എസ്.ടി.യു ഭാരവാഹികള്‍
ഈരാറ്റുപേട്ട: കെപിഎസ്ടിയു യൂണിയന്‍ ഈരാറ്റുപേട്ട ഉപജില്ലാ ഭാരവാഹികളായി ജോസുകുട്ടി ജേക്കബ്-പ്രസിഡന്റ്, ജിനോ ജോര്‍ജ്-സെക്രട്ടറി, പ്രസാദ് തോമസ്, ആര്‍. രാജേഷ്, എം.എം. മജേഷ്, ജോസുകുട്ടി ജേക്കബ്, പ്രിന്‍സ് അലക്‌സ്, ജിനോ ജോര്‍ജ്, റെന്നി സെബാസ്റ്റ്യന്‍, വി.ടി. ജോസഫ്, സോണിയ ഇമ്മാനുവല്‍, ഡോളി ജോസഫ്-ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഈരാറ്റുപേട്ട ബിഎഡ് കോളജിന് മികച്ച വിജയം
ഈരാറ്റുപേട്ട: എംജി സര്‍വകലാശാലാ ബിഎഡ് പരീക്ഷയില്‍ ഈരാറ്റുപേട്ട കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനു മികച്ച വിജയം. ഒരു എ പ്ലസും 24 എ ഗ്രേഡും ഉള്‍പ്പെടെ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു. 96 ശതമാനം മാര്‍ക്കോടെ അജാസ് വാരിക്കാട്ട് മികച്ച വിജയം കരസ്ഥമാക്കി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമമാണു മികച്ച വിജയത്തിനു പിന്നിലെന്നു കോളജ് പ്രിന്‍സിപ്പല്‍ ജാന്‍സി ലൂക്കോസ് പറഞ്ഞു.
എന്‍എസ്എസ് ക്യാമ്പ്
ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 26 മുതല്‍ ജനുവരി ഒന്നു വരെ വല്യച്ചന്‍മല കമ്യൂണിറ്റിഹാളില്‍ സപ്തദിന സഹവാസ സ്‌പെഷല്‍ ക്യാമ്പ് നടത്തും. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ഓലിക്കല്‍ അധ്യക്ഷത വഹിക്കും. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഇ.ജി. രാജു മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ഗ്രേയ്‌സമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം അനസ് ലത്തീഫ്, പഞ്ചായത്തംഗങ്ങളായ സാലി തോമസ്, റജീന നൗഫല്‍, ഹെഡ്മാസ്റ്റര്‍ ടോമി സേവ്യര്‍, പിടിഎ പ്രസിഡന്റ് അഡ്വ. സിറിയക് കുര്യന്‍, പോള്‍ വര്‍ഗീസ്, ഷാജി മാത്യു, ജോണ്‍സണ്‍ ചെറുവള്ളി എന്നിവര്‍ പ്രസംഗിക്കും. ജനുവരി ഒന്നിനു രാവിലെ 11 നു നടക്കുന്ന സമാപനസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അലിയാര്‍ അധ്യക്ഷത വഹിക്കും. പ്രഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തും.
Wednesday, December 21, 2011
അതിരമ്പുഴ മോഷണം: രണ്ടുപേര്‍ പിടിയില്‍
ഏറ്റുമാനൂര്‍: അതിരമ്പുഴയിലെ മൂന്ന് വീടുകളില്‍നിന്നായി 41.5 പവനും 3000രൂപയും കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.മുഖ്യപ്രതിക്കായി തിരച്ചില്‍ തുടരുന്നു. ഈരാറ്റുപേട്ട നടക്കല്‍ കീരിയാംതോട്ടം സാക്കീബ് എന്ന ഷിഹാബുദ്ദീന്‍ (30), നടക്കല്‍ മുണ്ടകപറമ്പില്‍ സൈഫല്‍ (29) എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് പിടികൂടിയത്.സൈഫലിന്‍െറ സഹോദരനും മുഖ്യപ്രതിയുമായ ഫൈസല്‍ (32) ഉടന്‍ പിടിയിലാകുമെന്ന് സി.ഐ ഷാജി ജോസഫ് അറിയിച്ചു.
നവംബര്‍ 26നായിരുന്നു മോഷണം. മുണ്ടകപ്പാടം ചക്കാലക്കല്‍ ജോയി, പൈനേല്‍ ജോണി, മാറനാട്ടില്‍ മേരി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.ജില്ലാ പൊലീസ് ചീഫ് സി.രാജഗോപാലിന്‍െറ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി പി.ഡി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ സി.ഐയുടെ കീഴിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പൊലീസിന് ലഭിച്ച സൂചനകളില്‍നിന്ന് ഫൈസലിന്‍െറ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഷിഹാബുദ്ദീനെക്കുറിച്ച് വിവരം ലഭിക്കുന്നത്.ഫൈസലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. മോഷണമുതല്‍ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ വിറ്റഴിക്കുന്നത് ഫൈസലിന്‍െറ സഹോദരന്‍ സൈഫല്‍ ആണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മലപ്പുറത്തെ ചെമ്മാട് ഭാഗത്ത് വിറ്റഴിച്ച 10 പവന്‍ ആഭരണം കണ്ടെടുക്കുകയും ചെയ്തു. 1.90 ലക്ഷം രൂപയുടെ ആഭരണമാണ് അവിടെ വിറ്റഴിച്ചത്. ഇതില്‍നിന്ന് നിസ്സാര തുക ഷിഹാബുദ്ദീന് നല്‍കി.ഒക്ടോബര്‍ 10ന് കുമാരനല്ലൂരിലെ വീട്ടില്‍നിന്ന് 12 പവന്‍ ആഭരണം മോഷ്ടിച്ചതും ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. മേയില്‍ ഏറ്റുമാനൂര്‍ പടിഞ്ഞാറേനട മോഹന്‍ദാസിന്‍െറ വീട്ടില്‍നിന്ന് 32 പവന്‍ ആഭരണം മോഷ്ടിച്ചത് ഫൈസല്‍ ആണെന്ന് ഷിഹാബുദ്ദീന്‍ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. പകല്‍സമയത്ത് മോഷണം നടത്തുകയാണ് ഇവരുടെ രീതി.
വീടുകളില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വീട് തുറന്നാണ് മോഷണം നടത്തുന്നത്. ഏറ്റുമാനൂര്‍ എസ്.ഐ കെ.ആര്‍.മോഹന്‍ദാസ്, തൃക്കൊടിത്താനം എസ്.ഐ ജയപ്രകാശ്, അഡീഷനല്‍ എസ്.ഐ ഉദയകുമാര്‍, സി.പി.ഒമാരായ എബ്രഹാംജോസഫ്, ബൈജു, വിജയകുമാര്‍, പത്മകുമാര്‍, അജിത്, രാജീവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കവര്‍ച്ചക്കേസ് പ്രതികള്‍ക്ക് വ്യത്യസ്ത മോഷണരീതികള്‍
ഏറ്റുമാനൂര്‍: സംസ്ഥാനത്തെ മുഴുവന്‍ ഇടവഴികളും അറിയാം. മോഷണത്തിനായി കൈയില്‍ ആയുധങ്ങള്‍ കൊണ്ടു നടക്കാറില്ല. വീട്ടു പരിസരത്തുനിന്നും ലഭിക്കുന്ന എന്തും ഉപയോഗിച്ച് വീടു തുറക്കും.
നിമിഷ നേരത്തിനുള്ളില്‍ മോഷണം നടത്തി കടന്നു കളയും. ഏറ്റുമാനൂര്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്ത മോഷ്ടാക്കളായ ഈരാറ്റുപേട്ട സ്വദേശികളായ ഷിഹാബുദീന്‍, സൈഫല്‍ ഇനിയും പിടിയിലാകാനുള്ള ഫൈസല്‍ എന്നിവരുടെ മോഷണരീതിയാണിത്. ഫൈസലാണു സംഘ നേതാവ്. ഫൈസലും ഷിഹാബുദീനുമാണു മോഷണത്തിനായി ഇറങ്ങുന്നത്.
ഫൈസലിന്റെ സഹോദരനായ സൈഫലിനു മോഷണമുതല്‍ വില്കുന്ന ചുമതലയാണ്. സംസ്ഥാനത്തെ സകല ഊടു വഴികളും തങ്ങള്‍ക്കറിയാമെന്നു ചോദ്യം ചെയ്യലിനിടയില്‍ ഷിഹാബുദ്ദീന്‍ പോലീസിനോടു പറഞ്ഞു.
മാന്യമായി വസ്ത്രം ധരിച്ച് വീടുകളില്‍ ചെന്നു കയറി ബെല്ലടിക്കും. കൈവിരലടയാളം പതിയാതിരിക്കാന്‍ കൈവിരല്‍ മടക്കി പിടിച്ചേ ബെല്ലടിക്കൂ. വീട്ടില്‍ ആളുണെ്ടങ്കില്‍ ഇന്നയാളുടെ വീടാണോ എന്നു ചോദിക്കുകയോ അല്ലെങ്കില്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയോ ചെയ്യും. പിന്നെ അവിടെ സംഘം നില്കില്ല.
വീട്ടില്‍ ആളില്ലെന്നു ബോധ്യമായാല്‍ പരിസരം നിരീക്ഷിച്ച് വീടിന്റെ പരിസരത്തുനിന്നു ലഭിക്കുന്ന ആയുധങ്ങളോ മറ്റു വസ്തുക്കളോ ഉപയോഗിച്ച് നിമിഷനേരങ്ങള്‍ക്കുള്ളില്‍ കവര്‍ച്ച നടത്തി കടന്നു കളയും. കവര്‍ച്ചയുടെ വേഗം ഇവരുടെ പ്രത്യേകതയാണ്. കഴിഞ്ഞ നവംബര്‍ 26നു മൂന്നു മണിക്കൂറിനുള്ളില്‍ മൂന്നു വീടുകളിലാണു കവര്‍ച്ച നടത്തിയത്. ഷിഹാബുദീനെയും സൈഫലിനെയും കോടതി റിമാന്റു ചെയ്തു.

മാനേജ്‌മെന്‍റ് സ്കൂളുകളുടെ വക്താവാകാന്‍ മുഖ്യമന്ത്രിയുടെ ശ്രമം -എം.എ.ബേബി
ഈരാറ്റുപേട്ട: അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളുടെ വക്താവാകാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്ന് സി.പി.എംകേന്ദ്ര കമ്മറ്റിയംഗം എം.എ.ബേബി. സി.പി.എം. ജില്ലാ സമ്മേളനത്തോടബന്ധിച്ച് തീക്കോയിയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1957ല്‍ ഇ.എം.എസ് സര്‍ക്കാറിന്‍െറ കാലത്ത് ജോസഫ് മുണ്ടശേരി നടത്തിയ പരിഷ്കാരങ്ങളാണ് കേരള വിദ്യാഭ്യാസ രംഗത്ത് സമഗ്ര പുരോഗതി കൊണ്ടു വന്നത്. ഇതിനെ അട്ടിമറിച്ച കോണ്‍ഗ്രസുകാര്‍ നാളിതുവരെ മാനേജ്‌മെന്‍റ് താല്‍പ്പര്യങ്ങള്‍ക്കായാണ് നിലകൊണ്ടത്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന അനധികൃത ഇടപെടലുകള്‍ കേരളത്തിന് അപമാനമാണ്. പത്താം ക്‌ളാസ് വരെ അനധിക്യൃത സി.ബി.എസ്.ഇ സ്കൂളുകളില്‍ പഠിച്ച് പരീക്ഷ എഴുതാമെന്ന നിലപാട് വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ചയുണ്ടാക്കും. ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ കേരളം നേടിയ പുരോഗതി, മെറിറ്റുകള്‍ നോക്കാതെ ചട്ട വിരുദ്ധമായി നിയമനങ്ങള്‍ നടത്തുന്നത് മൂലം തകിടം മറിക്കുമെന്നും ബേബി പറഞ്ഞു. ഡോ.ബി. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു.
ഇസ്ലാമിക് എക്‌സിബിഷന്‍ നാളെ മുതല്‍
ഈരാറ്റുപേട്ട: 'ഇസ്ലാം ശാന്തിയുടെ മതം' എന്ന പ്രമേയത്തില്‍ ഐ.എസ്.എം നടത്തുന്ന സന്ദേശ പ്രചാരണത്തിന്‍െറ ഭാഗമായി ഇസ്ലാമിക് എക്‌സിബിഷന്‍ 22, 23, 24 തീയതികളില്‍ ഈരാറ്റുപേട്ട പി.ടി.എം.എസ്. ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടാകും.
വ്യാഴാഴ്ച വൈകുന്നേരം 4.30 ന് അഡ്വ. ടി.പി.എം.ഇബ്രാഹിം ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് പി.സി.ജോര്‍ജ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ അസ്ഹര്‍ ഫാറൂഖി അധ്യക്ഷത വഹിക്കും. എന്‍.ജയരാജ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. സുബൈര്‍ പിടിയേക്കല്‍, ഷിഹാബ് എടക്കര എന്നിവര്‍പ്രമേയ വിശദീകരണം നടത്തും. വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് യുവജന സെമിനാര്‍ അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജാബിര്‍ കായക്കൊടി പ്രഭാഷണം നടത്തും. 6.30 ന് ആദര്‍ശ സമ്മേളനം സല്‍മാനുല്‍ ഫാരിസി പ്രഭാഷണം നടത്തും. ശനിയാഴ്ച മൂന്നിന് വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധ വി. നായര്‍ ഉദ്ഘാടനം ചെയ്യും. അശ്‌റഫ് കോയ സുല്ലമി പ്രഭാഷണം നടത്തും. സമാപന സമ്മേളനം ഐ.എസ്.എം കേരള പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍ ഉദ്ഘാടനം ചെയ്യും. ടി.എം.മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിക്കും. ആന്‍േറാ ആന്‍റണി എം.പി. മുഖ്യാതിഥിയായിരിക്കും. വൈ.എ. സലിം ഹമദാനി, ഡോ.കെ.കെ.സക്കരിയ സ്വലാഹി എന്നിവര്‍ പ്രഭാഷണം നടത്തും. എക്‌സിബിഷന് ഒരുക്കം പൂര്‍ത്തിയായതായി പബ്‌ളിസിറ്റി കണ്‍വീനര്‍ കെ.പി.താഹ അറിയിച്ചു.

കെ.സി.വൈ.എം ഭാരവാഹികള്‍
ഈരാറ്റുപേട്ട: കെ.സി.വൈ.എം അരുവിത്തുറ യൂണിറ്റ് ഭാരവാഹികളായി ദേവസ്യാച്ചന്‍ പുളിക്കല്‍-സെക്രട്ടറി, ജിജോ തൈലംമാനാല്‍-ജനറല്‍ സെക്രട്ടറി, ജോസന്‍ പേഴുംകാട്ടില്‍-മേഖലാ കൗണ്‍സിലര്‍, ജൂബിന്‍ പടന്നമാക്കല്‍-വൈസ് പ്രസിഡന്റ്, അരുണ്‍ ബാബു-ജോയിന്റ് സെക്രട്ടറി, ലിജോ കണ്ടത്തിന്‍കര-ട്രഷറര്‍, ജോജോ നെച്ചുകാട്ട്, ജയിംസ് തെക്കേടത്ത്, ജോസ് വള്ളിക്കാപ്പില്‍-എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സിജോ പഴേട്ട്-പിആര്‍ഒ എന്നിവരെ തെരഞ്ഞെടുത്തു.
Tuesday, December 20, 2011
മാലിന്യ നിര്‍മാര്‍ജനത്തിന് ബയോ പെഡസ്റ്റല്‍ കോളം
ഈരാറ്റുപേട്ട: ഐഡിയല്‍ റിലീഫ് വിംഗിന്റെ (ഐ.ആര്‍.ഡബ്ല്യു) നേതൃത്വത്തില്‍ ബയോ പെഡസ്റ്റല്‍ കോളം നിര്‍മിച്ചു നില്‍കി. മാലിന്യ നിര്‍മാര്‍ജനത്തിന് നൂതന സംരംഭവുമായി ഐഡിയല്‍ റിലീഫ് വിംഗാണ് രംഗത്തെത്തിയത്.
ഈരാറ്റുപേട്ട പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളിലെ 50 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കുപ്പിച്ചില്ലും പ്ലാസ്റ്റിക്കും ഒഴികെയുള്ള മാലിന്യം ഓരോ വീടിന്റേയും അടുക്കളയോട് ചേര്‍ന്ന് നിര്‍മാര്‍ജനം ചെയ്യാനാകുമെന്നതാണ് ഏറെ സവിശേഷത.
എട്ട് ഇഞ്ച് വണ്ണവും അഞ്ചടി നീളവുമുള്ള പി.വി.സി പൈപ്പ്, ബക്കറ്റ് എന്നിവയോടൊപ്പം ബക്കറ്റ് നിറയെ ബേബി ചിപ്‌സും മാത്രം ഉപയോഗിച്ച് കേവലം 600 രൂപ ചെലവില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതോടൊപ്പം അടുക്കളത്തോട്ടത്തിനാവശ്യമായ വളവും ലഭിക്കും. ജമാഅത്തെ ഇസ്ലാമിയുടെ ജനസേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിംഗിന്റെ മേഖലാ ക്യാമ്പിനോടനുബന്ധിച്ചാണ് ഈ നൂതന സംരംഭം ആരംഭിച്ചത്. മേഖലാ ക്യാമ്പ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഇ.എ. ബഷീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് എ.എം. അലിക്കുട്ടി, നൈനാര്‍ പള്ളി ഇമാം ഇസ്മായില്‍ മൗലവി, കെ.ഇ. പരീത്, എ.എം.എ. ഖാദര്‍, ക്യാമ്പ് കണ്‍വീനര്‍ പി.എഫ്. ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമ്പോളത്തില്‍ അടിമകളാക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും സ്ത്രീകള്‍ -പി.കെ. സൈനബ
ഈരാറ്റുപേട്ട: ലോക കമ്പോളത്തില്‍ ഏറ്റവും കൂടുതല്‍ അടിമകളാക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും സ്ത്രീകളാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പി.കെ. സൈനബ. സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൂഞ്ഞാറില്‍ നടന്ന ''സ്ത്രീ സമൂഹവും പുതിയ കാലവും' വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കുടുംബങ്ങളില്‍ ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സാമൂഹിക വികസനം വിലയിരുത്തപ്പെടേണ്ടത് സ്ത്രീകളുടെ സാമൂഹിക പദവി വിലയിരുത്തിക്കൊണ്ടാവണം. സ്ത്രീകള്‍ക്കായി നിരവധി നിയമങ്ങളുണ്ടെങ്കിലും ഫലപ്രദമായി ലഭ്യമാവുന്നില്ലെന്നും അവര്‍ ആരോപിച്ചു.
മഹിളാ അസോസിയേഷന്‍ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രമാ മോഹനന്‍, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, അനിതാ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
തിടനാട് നടന്ന 'അഴിമതിയും ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയും' എന്ന സെമിനാര്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. വി.എന്‍. ശശിധരന്‍ അധ്യക്ഷത വഹിച്ചു.

പഠനക്യാമ്പ്
ഈരാറ്റുപേട്ട: അക്ഷരവെളിച്ചം കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി 27, 28 തീയതികളില്‍ "ലേണിംഗ് സ്കില്‍സ് ആന്‍ഡ് മെമ്മറി ടെക്‌നിക്‌സ്', "ഈസി ഇംഗ്ലീഷ്' എന്നീ വിഷയങ്ങളില്‍ പഠനക്യാമ്പ് മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. ഫോണ്‍: 9495213504.
Monday, December 19, 2011
ഈരാറ്റുപേട്ടയില്‍ ബി.എസ്.എന്‍.എല്‍. ഫോണ്‍ തകരാറില്‍
ഈരാറ്റുപേട്ട:ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പരിധിയില്‍ ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ഫോണുകള്‍ തകരാറിലായി. തകരാര്‍ പരിഹരിക്കാനുള്ള കമ്പ്യൂട്ടര്‍ സംവിധാനവും പ്രവര്‍ത്തനരഹിതമാണ്. ഞായറാഴ്ചയായതിനാല്‍ നേരിട്ടും പരാതി നല്‍കാറായില്ല. ഫാക്‌സ്, ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കാതെ ഗുണഭോക്താക്കള്‍ ദുരിതത്തിലായി.
കടുവാമൂഴി വളവില്‍ വീണ്ടും അപകടം: ടാങ്കര്‍ലോറി കുഴിയില്‍ വീണു
ഈരാറ്റുപേട്ട:പാചകവാതകവുമായി എത്തിയ ടാങ്കര്‍ലോറി റോഡുവക്കിലുള്ള കുഴിയില്‍ വീണു. പാലാ റോഡില്‍ കടുവാമൂഴിയില്‍ പതിവായി അപകടം ഉണ്ടാകുന്ന വളവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. റോഡുവക്കിലുള്ള കടയിലേക്കാണ് വണ്ടിയുടെ മുന്‍ചക്രങ്ങള്‍ വീണത്. ടാങ്കില്‍ നിറയെ പാചകവാതകമായിരുന്നു.
പുലര്‍ച്ചെ തന്നെ പോലീസും ഫയര്‍ഫോഴ്‌സും എത്തി ക്രെയിന്‍ ഉപയോഗിച്ച് വണ്ടി ഉയര്‍ത്തി. തൊട്ടടുത്തുള്ള കുഴിയിലേക്കു പതിക്കാത്തതിനാല്‍ ദുരന്തം ഒഴിവായി.

ബ്ലോക്ക് പഞ്ചായത്തുകളെ നോക്കുകുത്തിയാക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തും: മന്ത്രി കെ സി ജോസഫ്
ഈരാറ്റുപേട്ട: സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളെ നോക്കുകുത്തിയാക്കുന്ന സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റം വരുത്തുമെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിര ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ വീഴ്ച വരുത്തിയതായും പദ്ധതികള്‍ നടപ്പാക്കുന്നതിനു ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥരുടെ കുറവ് ബാധിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകളില്‍ രാജീവ് ഗാന്ധി വിശ്രമ കേന്ദ്രം പണിയുന്നതിന് 25 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് 10 ലക്ഷവും അനുവദിച്ചിട്ട് കേരളത്തില്‍ ഏഴു ബ്ലോക്ക് പഞ്ചായത്തുകളെ ഇതു നടപാക്കിയിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ചീഫ് വിപ്പ് പി സി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ജോസ് കെ മാണി എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജേമോന്‍ ഐക്കര, ജില്ലാ പഞ്ചായത്ത് അംഗം നിര്‍മലാ ജിമ്മി, ബീനാമ്മ ഫ്രാന്‍സിസ്, പ്രഫ. ലോപ്പോസ് മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ അലിയാര്‍, ഔസേപ്പച്ചന്‍ കല്ലുംകാട്ട്, ആര്‍ പ്രേംജി, അഡ്വ. ഉഷാ മേനോന്‍, ശാന്തമ്മ വാസു, പി ഐ ജോസഫ്, ഏ ടി ജോര്‍ജ്, രോഹിണി ഭായി, ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുബാബു, ബ്ലോക്ക് മെമ്പര്‍മാരായ അനസ് ലത്തീഫ്, സാബു പൂണ്ടിക്കുളം, എന്‍ ടി കുര്യന്‍, റിന്‍സി ജോസ്, സുജ പ്രകാശ്, കൊച്ചുറാണി, പൂഞ്ഞാര്‍ സര്‍വീസ് സഹകരണ സെക്രട്ടറി ബേബി അറയ്ക്കപ്പറമ്പില്‍ സംസാരിച്ചു.

Sunday, December 18, 2011
സോളിഡാരിറ്റി ആഭ്യന്തര മന്ത്രിയുടെ കോലം കത്തിച്ചു
ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഈരാറ്റുപേട്ട ഏരിയ പ്രതിഷേധ പ്രകടനം നടത്തി. വി.എ. ഹസീബ്, പി.എസ്. ഹക്കീം, യൂസുഫ് ഹിബ, ഷഹീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ചിദംബരത്തിന്റെ കോലം കത്തിച്ചു.
കക്കൂസ് മാലിന്യം ആറ്റിലൊഴുക്കിയ ബാറിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധം
ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം ആറ്റിലൊഴുക്കിയ ബാര്‍ ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ കടുവാമുഴി പൗരാവലി പ്രതിഷേധിച്ചു. മാലിന്യം ആറ്റിലേക്കൊഴുക്കിയ ബാര്‍ ഈ മാസം ഒന്നിന് പഞ്ചായത്ത് അടച്ചുപുട്ടിയിരുന്നു.
എന്നാല്‍ മാലിന്യ പ്‌ളാന്‍റ് നിര്‍മിക്കാതെ, അടിയന്തര പഞ്ചായത്ത് കമ്മറ്റി വിളിച്ചു ചേര്‍ത്ത് ബാര്‍ തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത് ജനവഞ്ചനയാണ്.
വികസന പ്രവര്‍ത്തനങ്ങളും മറ്റ് ജനകീയ വിഷയങ്ങളും കണ്ടില്‌ളെന്നു നടിക്കുന്ന പഞ്ചായത്ത് കമ്മറ്റി ബാര്‍ തുറന്നുകൊടുക്കാന്‍ കാണിച്ച ശുഷ്ക്കാന്തി ജനങ്ങളോടുള്ള വെല്ലു വിളിയാണ്. ബാര്‍ ഉടമക്ക് ഒത്താശ ചെയ്തതില്‍ വന്‍ അഴിമതി നടന്നതായും യോഗം ആരോപിച്ചു. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. എച്ച്.ഹസീബ് അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയംഗം പി.എച്ച്. നൗഷാദ്, ബ്‌ളോക് സെക്രട്ടറി അബ്ദുല്‍ ഖാദര്‍, മണ്ഡലം പ്രസിഡന്‍റ് ലത്തീഫ് വെള്ളൂപ്പറമ്പില്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.എസ്.എം. റംലി, സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.എം. അലിയാര്‍, സോഷ്യലിസ്റ്റ് ജനത ജില്ലാ കമ്മറ്റിയംഗം സിദ്ദീഖ് തലപ്പള്ളി, കെ.പി. അന്‍സാരി, നിഷാദ് നടക്കല്‍, വി.എ. ഹസീബ്, ഷനീര്‍ മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് 9 പേര്‍ക്ക് പരിക്ക്
ഈരാറ്റുപേട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ് 9 പേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ രായമംഗലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴഈരാറ്റുപേട്ട റോഡില്‍ മേലുകാവ് പാണ്ടിയാമ്മാവ് വളവില്‍ വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ശ്രീജിത്, ചെല്ലപ്പന്‍, ഷിബു, സോമന്‍, ബിനു, രജനീഷ്, ജിത്തു, സായന്ത്, െ്രെഡവര്‍ ലൈക്കു എന്നിവര്‍ തൊടുപുഴയിലെ സ്വകാര്യ ആസ്?പത്രിയില്‍ ചികിത്സയിലാണ്.
പൂഞ്ഞാര്‍ മേഖലയില്‍ വ്യാപക മോഷണ ശ്രമം
ഈരാറ്റുപേട്ട: കൈപ്പള്ളി, ഇടമല പ്രദേശങ്ങളിലെ ദേവാലയങ്ങളടക്കം പത്തോളം സ്ഥാപനങ്ങളില്‍ മോഷണശ്രമം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.സ്കൂള്‍, കുരിശുപള്ളി, ഗുരുമന്ദിരം, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി വിവിധസ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
കൈപ്പള്ളി ഷാപ്പ് കൗണ്ടറിന്‍െറ പൂട്ടും സമീപത്തെ രണ്ട് മാടക്കടകളുടെ പൂട്ടും തകര്‍ത്തു. കൈപ്പള്ളി സെന്‍റ് ആന്‍റണീസ് കുരിശുപള്ളിയുടെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്തിട്ടുണ്ട്. ഇടമല സി.എം.എസ്.യു.പി.സ്കൂളിലെ ഓഫീസ് മുറിയുടെയും കമ്പ്യൂട്ടര്‍ ലാബിന്‍െറയും താഴുകള്‍ തകര്‍ത്ത് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ മുറിക്കുള്ളില്‍ വാരി വിതറിയിട്ടുണ്ട്.
സ്കൂളിന് സമീപത്തെ മാടക്കടയിലും മോഷണ ശ്രമം നടന്നു. ഇടമലയിലെ ഗുരുമന്ദിരത്തിന്‍െറ കാണിക്ക വഞ്ചിയുടെ പൂട്ട് തകര്‍ത്തെങ്കിലും പണമില്ലായിരുന്നു.
മോഷ്ടിച്ച റബ്ബര്‍ ഷീറ്റുമായി എത്തിയ കള്ളന്‍ ഓടി രക്ഷപ്പെട്ടു
പൂഞ്ഞാര്‍: മോഷ്ടിച്ച റബ്ബര്‍ ഷീറ്റുമായി ഓട്ടോറിക്ഷയില്‍ എത്തിയയാള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ തടഞ്ഞുവച്ച ഓട്ടോറിക്ഷയും െ്രെഡവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പാതാമ്പുഴ വെള്ളേപ്പള്ളില്‍ ജയ്‌മോന്റെ റബ്ബര്‍ ഷീറ്റാണ് കഴിഞ്ഞ രാത്രിയില്‍ മോഷ്ടിച്ചത്. സംശയം തോന്നിയ നാട്ടുകാര്‍ ഓട്ടോറിക്ഷ തടഞ്ഞ് ചോദ്യം ചെയ്‌പ്പോഴാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്. ഓട്ടോറിക്ഷയില്‍നിന്ന് കാണാതായ 16 റബ്ബര്‍ ഷീറ്റും പോലീസ് പിടികൂടി.

Saturday, December 17, 2011
ബാറിന് പ്രവര്‍ത്തനാനുമതി: സോളിഡാരിറ്റി മാര്‍ച്ച് നടത്തി
ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം മീനച്ചിലാറ്റില്‍ ഒഴുക്കിയ മറീന ബാറിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി.
പഞ്ചായത്തോഫീസ് പടിക്കല്‍ നടത്തിയ യോഗം ബ്ലേഡ് മാഫിയ വിരദ്ധ സമിതി സംസ്ഥാന സമിതിയംഗം ഒ.ഡി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന സമിതിയംഗം നിഷാദ് നടക്കല്‍, ജില്ലാ സെക്രട്ടറി കെ.ജെ. ദേവസ്യ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി വി.എ. ഹസീബ്, ഏരിയാ പ്രസിഡന്റ് പി.എസ്. ഹഖീം, നൗഫല്‍ പാറനാനി തുടങ്ങിയവര്‍ സംസാരിച്ചു. പി.എച്ച്. ഷറഫുദ്ദീന്‍, പി.എസ്.എ. കരീം, പി.എഫ്. റഷീദ്, ഫിര്‍ദൗസ്, നസീര്‍, മാഹിന്‍, സഹീര്‍, സമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഐ.എസ്.എഫ് അംഗത്വ വിതരണം
ഈരാറ്റുപേട്ട: ഐ.എസ്.എഫ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന അംഗത്വ വിതരണം പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നിഷാദ് നടക്കല്‍ അസറുദ്ദീന്‍ ഷാക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. മാഹിന്‍, ബാദുഷാ സുല്‍ത്താന്‍, എന്‍.എസ്. ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തിരക്കിലേക്ക് പൂഞ്ഞാര്‍: സെമിനാറുകള്‍ ഇന്നു തുടങ്ങും
ഈരാറ്റുപേട്ട: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വിത്തുപാകിയ പൂഞ്ഞാറിന്റെ മണ്ണിലേയ്ക്ക് ആദ്യമായെത്തുന്ന സിപിഎം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമ്മേളനത്തിനു മുന്നോടിയായുള്ള സെമിനാറുകള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് കൊല്ലപ്പള്ളിയില്‍ നടത്തുന്ന മാധ്യമ സെമിനാര്‍ സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. 18ന് രണ്ടിന് പനച്ചികപ്പാറയില്‍ വനിതാ സെമിനാര്‍ ടി.എന്‍ സീമ എംപി ഉദ്ഘാടനം ചെയ്യും.
നാലിന് തിടനാട് ഇന്ത്യന്‍ ഭരണകൂടവും അഴിമതിയും എന്ന വിഷയത്തിലും സെമിനാര്‍ നടത്തും. പി. രാജീവ് എംപി ഉദ്ഘാടനം ചെയ്യും.19ന് തീക്കോയിയില്‍ നടത്തുന്ന ആരോഗ്യ വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സെമിനാര്‍ എം.എ ബേബി ഉദ്ഘാടനം ചെയ്യും. 22ന് പൂഞ്ഞാറില്‍ ചേരുന്ന കാര്‍ഷിക സെമിനാര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. പി.സി തോമസ്, സത്യന്‍ മൊകേരി മുഖ്യപ്രഭാഷണം നടത്തും. 29ന് സെന്‍ട്രല്‍ ജംക്ഷനില്‍ നടത്തുന്ന സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
മതന്യൂനപക്ഷങ്ങളും കേരളാ സമൂഹവും എന്ന വിഷയത്തില്‍ 30ന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംക്ഷനില്‍ നടക്കുന്ന സമിനാര്‍ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കെ.ടി ജലീല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് 22ന് തിടനാട് വടംവലി മത്സരവും 23ന് ഈരാറ്റുപേട്ടയില്‍ ടൂ വീലര്‍ ഫ്രാന്‍സിഡ്രസ് മത്സരവും 24ന് ഈരാറ്റുപേട്ടയില്‍ കുട്ടികളുടെ
റാലിയും 26ന് ഇടപ്പാടിയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് മിനി മാരത്തണ്‍ മല്‍സരവും നടത്തും. 27ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും സംഭരിക്കുന്ന ഉല്‍പന്നങ്ങള്‍ സമ്മേളന നഗറില്‍ എത്തിച്ചേരും.
28ന് ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന കൊടി, കൊടിമരം, കപ്പികയര്‍, ബാനര്‍ ജാഥകള്‍ എംഇഎസ് ജംക്ഷനില്‍ സംഘടിച്ച് പ്രകടനമായി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഹര്‍കിഷന്‍ സുര്‍ജിത് നഗറില്‍ എത്തി പതാക ഉയര്‍ത്തും. 29ന് പിടിഎംഎസ് ഓഡിറ്റോറിയത്തിലെ കെ.പി സുഗുണന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കും. 252 ജില്ലാ കമ്മിറ്റി പ്രതിനിധികളും 34 ജില്ലാ കമ്മിറ്റിയംഗങ്ങളും എട്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും.
31ന് മൂന്നിന് കടുവാമൂഴിയില്‍ നിന്നും ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമെത്തുന്ന റെഡ് വൊളന്റിയര്‍മാര്‍ സമ്മേളന നഗറിലേയ്ക്ക് മാര്‍ച്ച് നടത്തും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിനു മുന്നോടിയായി 28ന് വൈകിട്ട് സെന്‍ട്രല്‍ ജംക്ഷനില്‍ സംഗീത സന്ധ്യയും 30ന് സാംബശിവന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗവും നടത്തും.
29ന് പൊതു സമ്മേളന നഗറില്‍ കൈരളി ടിവി പട്ടുറുമാല്‍ അവതരിപ്പിക്കുന്ന സംഘത്തിന്റെ ഗാനമേളയും നടത്തുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. വി.എന്‍ ശശിധരന്‍, കണ്‍വീനര്‍ ജോയി ജോര്‍ജ്, മീഡിയ സെല്‍ കണ്‍വീനര്‍ കെ.ആര്‍ ശശിധരന്‍, ഇ.എ മോഹനന്‍, ബി രമേശ്, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രമാ മോഹന്‍, എം.ഡി ദേവസ്യ എന്നിവര്‍ അറിയിച്ചു.
(Manorama)

സ്ത്രീധനത്തിനെതിരായ പോപുലര്‍ ഫ്രണ്ട് നിലപാട് സ്വാഗതാര്‍ഹം -ഈസാ മൗലവി
സ്ത്രീധന രഹിത സമൂഹ വിവാഹം ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ ട്രഷറര്‍ മുഹമ്മദ് ഈസാ മൗലവി ഉദ്ഘാടനം ചെയ്യുന്നു |
പോപുലര്‍ഫ്രണ്ട് ഈരാറ്റുപേട്ട ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീധന - ആര്‍ഭാട രഹിത സമൂഹ വിവാഹ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീധനത്തിനും ആര്‍ഭാട വിവാഹങ്ങള്‍ക്കുമെതിരേയുള്ള യുവാക്കളുടെ കടന്ന് വരവ് സമൂഹത്തിന് മാതൃകയാണ്. എല്ലാ മദ്ഹബുകളിലും പ്രാമാണിക ഹദീസുകളിലുമില്ലാത്ത ഒന്നാണ് സ്ത്രീധന സമ്പ്രദായം. വിവാഹമെന്ന സുന്നത്തായ കര്‍മത്തില്‍ ഇസ്‌ലാമുമായി യാതൊരു ബന്ധവമില്ലാത്ത ചടങ്ങുകള്‍ ഇന്ന് കൂട്ടിചേര്‍ത്തിരിക്കകയാണ്. സ്ത്രീധന സമ്പ്രദായത്തെ അംഗീകരിക്കുകയും അതിന് ഒത്താശ പാടുകയും ചെയ്യുന്നവരുടെ നിലപാടുകള്‍ വേദനാ ജനകമണെന്നും ഈസാമൗലവി പറഞ്ഞു. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന സ്ത്രീധനമെന്ന മാരക രോഗത്തെ അറുത്തുമാറ്റാന്‍ പണ്ഡിതന്‍മാരും യുവാക്കളും തയ്യാറാവണമെന്നും സമൂഹത്തില്‍ സ്ത്രീകളെ വില്‍പ്പന ചരക്കാക്കുന്ന ദുഷ്പ്രവണത തിരുത്താന്‍ പോപുലര്‍ ഫ്രണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതി അംഗം അബ്ദുല്‍ നാസര്‍ ബാഖവി പറഞ്ഞു.
ഈരാറ്റുപേട്ട തെക്കേക്കര പാറയില്‍ മാഹിന്‍, നടയ്ക്കല്‍ ഈലക്കയം ഷാജി, തെക്കേക്കര കുന്നുപറമ്പില്‍ മാഹിന്‍ എന്നീ യുവാക്കളാണ് ഇസ്‌ലാം നിര്‍ബന്ധമാക്കിയ മഹ്ര്‍ വധുവിന് നല്‍കി വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഡിവിഷന്‍ പ്രസിഡന്റ് അയൂബ് ഖാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, മുഹിയിദ്ദീന്‍ പള്ളി ഇമാം വി പി സുബൈര്‍ മൗലവി, പുത്തന്‍ പള്ളി ഇമാം ഷിഹാബുദ്ദീന്‍ മൗലവി, മസ്ജിദുല്‍ അമാന്‍ പള്ളി ഇമാം സൈനുല്‍ അബ്ദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഷഹീദ് മൗലവി സ്വാഗതവും, പി എ ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. മാതാപിതാക്കളുടെ കണ്ണീരില്‍ ചാലിയ്ക്കാത്ത മാതൃകാ വിവാഹങ്ങമാണ് മസ്ജിദില്‍ നടന്നതെന്ന് നിക്കാഹ് കര്‍മത്തിന് നേതൃത്വം നല്‍കിയ മുഹിയിദ്ദീന്‍ പള്ളി ഇമാം വി പി സൂബൈര്‍ മൗലവി പറഞ്ഞു. വിവാഹ കര്‍മത്തിനും പ്രാര്‍ഥനക്കും ഈസാമൗലവി നേതൃത്വം നല്‍കി. നൈനാര്‍പള്ളി ഇമാം മുഹമ്മദ് ഇസ്മായില്‍ മൗലവി, വിവിധ മഹല്‍ ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, മദ്‌റസ അധ്യാപകര്‍ പങ്കെടുത്തു.
(Tejas)
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മന്ദിരം ശിലാസ്ഥാപനം നാളെ
ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. ചീഫ് വിപ്പ് പി.സി. ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജോസ് കെ. മാണി എംപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, സാമൂഹ്യ-സന്നദ്ധ-സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നു ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിനുവേണ്ടി 2011-12 വര്‍ഷത്തെ പദ്ധതിഫണ്ടില്‍ പശ്ചാത്തല മേഖലയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ വിനിയോഗിച്ച് 5400 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടം നടപ്പുസാമ്പത്തികവര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നു ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധു ബാബുരാജ്, മെംബര്‍മാരായ കുര്യന്‍ തോമസ്, അനസ് ലത്തീഫ്, സുജ പ്രകാശ്, സാബു പൂണ്ടിക്കുളം, അനീഷ് ഗോപാലന്‍, റജീന ജയിംസ്, ജെസി തോമസ്, കൊച്ചുറാണി എബി, റിന്‍സി കിണറ്റുകര, പി.എന്‍. രാമചന്ദ്രന്‍, മുബീന നജീബ് എന്നിവര്‍ അറിയിച്ചു.

Friday, December 16, 2011
ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ സമ്മേളനം 18 ന്
ഈരാറ്റുപേട്ട: ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ ഈരാറ്റുപേട്ട മേഖലാ സമ്മേളനം 18 ന് രണ്ടിന് ഈരാറ്റുപേട്ട ടിബിയില്‍ ചേരും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര ഉദ്ഘാടനം ചെയ്യും.
പോപുലര്‍ ഫ്രണ്ട് സ്ത്രീധന രഹിത വിവാഹം ഈരാറ്റുപേട്ടയില്‍
ഈരാറ്റുപേട്ട: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ഡിവിഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള സ്ത്രീധനരഹിത ആര്‍ഭാടരഹിത മാതൃകാ സമൂഹ വിവാഹം വെള്ളിയാഴ്ച വൈകീട്ട് നാലിന് തെക്കേക്കര ഷാദിമഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതിയംഗം അബ്ദുനാസര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും. ഡിവിഷന്‍ പ്രസിഡന്റ് അയ്യൂബ് ഖാന്‍ അധ്യക്ഷതവഹിക്കും. ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, നൈനാര്‍ പള്ളി ഇമാം മുഹമ്മദ് ഇസ്മായില്‍ മൗലവി, പുത്തന്‍പള്ളി ഇമാം ഷിഹാബുദ്ദീന്‍ മൗലവി, അമാന്‍പള്ളി ഇമാം സൈനുല്‍ ആബ്്ദീന്‍ മൗലവി വിവിധ മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ സംസാരിക്കും.
Thursday, December 15, 2011
ബാര്‍ ഹോട്ടലിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധം
സോളിഡാരിറ്റി
ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം ആറ്റില്‍ തള്ളിയതിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച ബാര്‍ ഹോട്ടലിന് പഞ്ചായത്ത് ഭരണസമിതിയുടെ അഭാവത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രവര്‍ത്തനാനുമതി നല്‍കിയ സംഭവത്തില്‍ സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയ പ്രതിഷേധിച്ചു. ബാറിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയവര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത് ജനം തിരിച്ചറിയണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ഏരിയാ പ്രസിഡന്റ് പി.എസ്. ഹക്കീം, സെക്രട്ടറി കെ.എസ്. നിസാര്‍, വി.എ. ഹസീബ്, യൂസുഫ്, ഷഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.ഡി.പി
ഈരാറ്റുപേട്ട: മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കാതെ ബാര്‍ ഹോട്ടല്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയതില്‍ പി.ഡി.പി പ്രതിഷേധിച്ചു. ഹോട്ടലിന് മുന്നില്‍ പ്രകടനം നടത്തിയ എസ്.ഡി.പി.ഐ അംഗം ഇപ്പോള്‍ ബാറിനു വേണ്ടി വാദിക്കുകയാണ്. ജനവിരുദ്ധ നിലപാട് സ്വീകരിച്ച പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പ്രചാരണം നടത്താന്‍ പി.ഡി.പി തീരുമാനിച്ചു. നൗഫല്‍ കീഴേടം അധ്യക്ഷത വഹിച്ചു. റിയാസ് കുന്നത്തുപറമ്പില്‍, മാഹീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പെന്റാവാലന്റ് വാക്‌സിനേഷന്‍
ഈരാറ്റുപേട്ട: പെന്റാവാലന്റ് വാക്‌സിനേഷന്‍ ദേശീയ രോഗ പ്രതിരോധ ചികിത്സാ പദ്ധതിയുടെ തലനാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് രോഹിണി ഭായി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കെ.എസ്.സി.എം. ഉപവാസസമരം നടത്തി
ഈരാറ്റുപേട്ട: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.സി.എം. പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തകര്‍ ഉപവസിച്ചു. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ്. കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.സി. നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പ്രസംഗിച്ചു.
സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങളായി
ഈരാറ്റുപേട്ട: കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയ പൂഞ്ഞാറില്‍ ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പൂഞ്ഞാറിന്റെ മലമടക്കുകള്‍പോലും ചുവപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സിപിഎം ഏരിയാ നേതൃത്വം. പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള 11 ലോക്കല്‍ കമ്മിറ്റികളിലും തീവ്ര ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നാടെങ്ങും പ്രചരണബോര്‍ഡുകള്‍ നിരന്നുകഴിഞ്ഞു.
ഫ്‌ളക്‌സ് ബോര്‍ഡുകളും ചുവരെഴുത്തുകളുംകൊണ്ട് പൂഞ്ഞാറിനെ ചുവപ്പണിയിച്ചു കൊണ്ടിരിക്കുകയാണ്. പ്രചരണപരിപാടികള്‍ക്കായി ഓരോ ലോക്കല്‍ കമ്മിറ്റികളിലും സ്വാഗതസംഘം രൂപീകരണവും പൂര്‍ത്തിയായി. ലോക്കല്‍ കമ്മിറ്റികളില്‍ സ്വാഗതസംഘം ഓഫിസും തുറന്നു. ബ്രാഞ്ചുകളില്‍ കുടുംബയോഗങ്ങളും നടന്നുവരുന്നു. സമ്മേളന വിജയത്തിനായുള്ള റെഡ് വൊളന്റിയര്‍മാര്‍ക്കുള്ള പരിശീലനവും അവസാനഘട്ടത്തിലാണ്.
സമ്മേളന നഗരിയായ ഈരാറ്റുപേട്ടയില്‍ വിവിധ തരത്തിലുള്ള കമാനങ്ങളും ആര്‍ച്ചുകളും നിരന്നുകഴിഞ്ഞു. ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സിഡിയുടെ പ്രകാശനം ആലപ്പി രംഗനാഥിന് നല്‍കി ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് നിര്‍വഹിച്ചു. പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി ജോയി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വി.എന്‍. ശശിധരന്‍, ബി. രമേശ്, മോഹന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
(മനോരമ)
ഫ്‌ളക്‌സ് ബോര്‍ഡുകളും ചുവരെഴുത്തുകളുംകൊണ്ട് പൂഞ്ഞാറിനെ ചുവപ്പണിയിച്ചു കൊണ്ടിരിക്കുകയാണ്. പ്രചരണപരിപാടികള്‍ക്കായി ഓരോ ലോക്കല്‍ കമ്മിറ്റികളിലും സ്വാഗതസംഘം രൂപീകരണവും പൂര്‍ത്തിയായി. ലോക്കല്‍ കമ്മിറ്റികളില്‍ സ്വാഗതസംഘം ഓഫിസും തുറന്നു. ബ്രാഞ്ചുകളില്‍ കുടുംബയോഗങ്ങളും നടന്നുവരുന്നു. സമ്മേളന വിജയത്തിനായുള്ള റെഡ് വൊളന്റിയര്‍മാര്‍ക്കുള്ള പരിശീലനവും അവസാനഘട്ടത്തിലാണ്.
സമ്മേളന നഗരിയായ ഈരാറ്റുപേട്ടയില്‍ വിവിധ തരത്തിലുള്ള കമാനങ്ങളും ആര്‍ച്ചുകളും നിരന്നുകഴിഞ്ഞു. ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സിഡിയുടെ പ്രകാശനം ആലപ്പി രംഗനാഥിന് നല്‍കി ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് നിര്‍വഹിച്ചു. പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി ജോയി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വി.എന്‍. ശശിധരന്‍, ബി. രമേശ്, മോഹന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
(മനോരമ)
കെ.എസ്.സി.എം. ഉപവാസസമരം നടത്തി
ഈരാറ്റുപേട്ട: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.സി.എം. പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തകര്‍ ഉപവസിച്ചു. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ്. കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.സി. നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പ്രസംഗിച്ചു.
കാംപസ് ഫ്രണ്ട് ഏരിയാ സമ്മേളനം നാളെ
ഈരാറ്റുപേട്ട: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആറാം സംസ്ഥാന സമ്മേളനം 2012 ജനുവരി 22, 23 തിയ്യതികളില്‍ തൃശൂരില്‍ നടക്കും. ഇതിന് മുന്നോടിയായി ഈരാറ്റുപേട്ട ഏരിയാ സമ്മേളനം നാളെ ഈരാറ്റുപേട്ടയില്‍ വച്ച് നടക്കും. ഉച്ചക്ക് മൂന്നിന് പീസ്‌വാലി കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് പ്രകടനം നടക്കും. 6.30ന് അഹമ്മദ് കുരിക്കള്‍ നഗറില്‍ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി ഷിനാസ്, ജില്ലാ കമ്മിറ്റി അംഗം നിസാം പായിപ്പാട്, പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ ഭാരവാഹികള്‍ പങ്കെടുക്കും.
അധ്വാനം ഫലം കണ്ടു; വിദ്യാര്‍ഥിനിയുടെ ഗുരുദക്ഷിണ നേന്ത്രക്കുല
ഈരാറ്റുപേട്ട: മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10ാംക്ലാസ് വിദ്യാര്‍ഥിനി ആയിഷ അധ്യാപകര്‍ക്ക് ദക്ഷിണയായി നല്‍കിയത് സ്വന്തം പരിശ്രമത്തിലൂടെ വിളയിച്ച് പഴുപ്പിച്ചെടുത്ത നേന്ത്രക്കുല.
മുസ്‌ലിം ഗേള്‍സ് ഹൈസ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിലെ അംഗമാണ് ആയിഷ. സാഫിന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് വീടിനു മുന്‍വശത്തുള്ള അഞ്ചു സെന്റ് സ്ഥലത്ത് വാഴ നട്ടത്. സ്വന്തമായി പരിചരിച്ച് വളര്‍ത്തിയ വാഴ കുലച്ചപ്പോള്‍ അത് കാണാന്‍ സാഫിലെ 50 കുട്ടികളും അധ്യാപകരും എത്തിയിരുന്നു. തന്റെ കാര്‍ഷികാനുഭവങ്ങള്‍ ആയിഷ സ്കൂള്‍ അസംബ്ലിയില്‍ വിവരിച്ചു. കാര്‍ഷിക ദിനത്തില്‍ ഈരാറ്റുപേട്ട ഗ്രാമപ്പഞ്ചായത്ത് മികച്ച കര്‍ഷകര്‍ക്ക് പുരസ്കാരം നല്‍കി ആദരിച്ചപ്പോള്‍ ഈ കൊച്ചു കര്‍ഷകയ്ക്കും അവാര്‍ഡ് നല്‍കിയിരുന്നു. കൂടാതെ സാഫിന്റെ കാര്‍ഷകാത്്മ അവാര്‍ഡും ആയിഷയ്ക്കാണ് ലഭിച്ചത്.
വീട്ടുമുറ്റത്തിനു സമീപം തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന വാഴത്തോട്ടം കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുകയാണ്. സ്കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍ ഗീത ആയിഷിയില്‍ നിന്ന് നേന്ത്രക്കുല സ്വീകരിച്ചു. തുടര്‍ന്ന് ആയിഷയുടെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമായി വാഴപ്പഴം നല്‍കി. അധ്വാനത്തിന്റെ മഹത്വം അറിയുന്ന കൊച്ചുമിടുക്കി സ്കൂളിലും സമൂഹത്തിനും മാതൃകയാവുകയാണ്. പിതാവ് അഷറഫും മാതാവ് സല്‍മയും 97 വയസ്സായ ഉമ്മൂമ്മ ഫാത്തിമയും ആയിഷക്ക് കാര്‍ഷിക വൃത്തിക്ക് പ്രചോദനമായി ഒപ്പമുണ്ട്.

ജനപ്രതിനിധികള്‍ ഉത്തരവാദിത്വം മറക്കരുത് -ചീഫ് വിപ്പ്
ഈരാറ്റുപേട്ട: ജനപ്രതിനിധികള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കരുതെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വൈദ്യുതി പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തീരുമാനമെടുക്കുന്നതിനുമായി ചേര്‍ന്ന യോഗത്തിലാണ് ചീഫ് വിപ്പ് ജനപ്രതിനിധികളോട് ഈ അഭ്യര്‍ഥന നടത്തിയത്.
പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തിടനാട്, ഈരാറ്റുപേട്ട, തീക്കോയി പഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്തംഗങ്ങള്‍, വൈദ്യുതിബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരുടെ യോഗമാണു വിളിച്ചുചേര്‍ത്തിരുന്നത്. എന്നാല്‍ യോഗത്തില്‍ ചുരുക്കംചില പഞ്ചായത്ത് മെംബര്‍മാരും പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ സെക്രട്ടറിമാരും മാത്രമാണു യോഗത്തിനെത്തിയത്. ഇതേത്തുടര്‍ന്നാണു ജനപ്രതിനിധികള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കരുതെന്നു പി.സി. ജോര്‍ജ് പറഞ്ഞത്.
ഓരോ വാര്‍ഡിലെയും വൈദ്യുതിയെ സംബന്ധിച്ചുള്ള പരാതികള്‍ക്കു യോഗത്തില്‍വച്ചുതന്നെ പരിഹാരം കാണുന്നതിനുവേണ്ടി ചേര്‍ന്ന യോഗമാണ് മെംബര്‍മാരുടെ അസാന്നിധ്യത്തെത്തുടര്‍ന്നു പൂര്‍ണമായും നടപ്പിലാക്കാന്‍ സാധിക്കാതെ വന്നത്.
അടുത്തതവണയും മെംബര്‍മാര്‍ ഈ നിലപാട് സ്വീകരിച്ചാല്‍ പിന്നീട് ഓരോ വാര്‍ഡിലും യോഗം ചേര്‍ന്ന് ജനങ്ങളോടു വിശദീകരണം നടത്താന്‍ എംഎല്‍എ എന്ന നിലയില്‍ താന്‍ തയാറാകുമെന്നു പി.സി. ജോര്‍ജ് മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര അധ്യക്ഷത വഹിച്ചു.
(ദീപിക)
Wednesday, December 14, 2011
ഈരാറ്റുപേട്ട പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ച ബാര്‍ ഹോട്ടലിന് പ്രതിപക്ഷ അംഗങ്ങള്‍ അനുമതി നല്‍കി
- എസ്.ഡി.പി.ഐ അംഗവും പിന്തുണച്ചു
ഈരാറ്റുപേട്ട: പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തനാനുമതി നിഷേധിച്ച ബാര്‍ ഹോട്ടലിന് പ്രതിപക്ഷ അംഗങ്ങള്‍ അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് പ്രവര്‍ത്തനാനുമതി നല്‍കി.
ലീഗ് ഭരിക്കുന്ന ഈരാറ്റുപേട്ടയില്‍ കക്കൂസ് മാലിന്യം മീനച്ചിലാറ്റില്‍ ഒഴുക്കിയതിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച മറീനാ ബാറിന്‍െറ സ്‌റ്റോപ്പ് മെമ്മോയാണ് പിന്‍വലിച്ചത്. അടിയന്തര കമ്മിറ്റി വിളിച്ചുചേര്‍ത്ത വൈസ് പ്രസിഡന്‍റ് പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്ന് 14ാംവാര്‍ഡ് അംഗം വി.കെ. കബീറിന്‍െറ അധ്യക്ഷതയിലായിരുന്നു യോഗം. 17 അംഗ പഞ്ചായത്തില്‍ ആറ് പ്രതിപക്ഷ അംഗങ്ങളില്‍ അഞ്ചും എസ്.ഡി.പി.ഐ അംഗവും ചേര്‍ന്നാണ് ക്വോറം പൂര്‍ത്തിയാക്കിയത്.
പ്രസിഡന്‍റ് സ്ഥലത്തില്ലാഞ്ഞതിനാലാണ് ചുമതലയുള്ള വൈസ് പ്രസിഡന്‍റ് സാലി തോമസ് യോഗം വിളിച്ചത്. മെറീന ബാറിന് കൊടുത്ത സ്‌റ്റോപ്പ് മെമ്മോയെക്കുറിച്ച ചര്‍ച്ച എന്നതായിരുന്നു അജണ്ട. എന്നാല്‍, കേരള കോണ്‍ഗ്രസ് നേതൃത്വം വിലക്കിയതിനാല്‍ വൈസ് പ്രസിഡന്‍റ് മുങ്ങി. കോണ്‍ഗ്രസ് അംഗങ്ങളും വിട്ടുനിന്നു.
എന്നാല്‍, ലീഗ് അംഗങ്ങളില്‍ ചിലര്‍ ബാര്‍ ഉടമയോടൊപ്പം നിന്ന് രഹസ്യധാരണ ഉണ്ടാക്കുകയായിരുന്നത്രേ. ബാര്‍ എറിഞ്ഞുതകര്‍ത്ത കേസ് പിന്‍വലിക്കാനും നാട്ടുകാരില്‍ ചിലര്‍ നശിപ്പിച്ച പ്രാദേശിക ചാനലിന്‍െറ കാമറ ബാര്‍ ഉടമ വാങ്ങി നല്‍കാമെന്നുമാണത്രേ വ്യവസ്ഥകള്‍. കഴിഞ്ഞ ഒന്നിനാണ് ബാറിലെ കക്കൂസ് മാലിന്യം മീനച്ചിലാറ്റില്‍ ഒഴുക്കിയതും രോഷാകുലരായ ജനം ബാറിന് നേരെ കല്‌ളെറിഞ്ഞതും. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക ചാനലിന്‍െറ കാമറ തകര്‍ത്തിരുന്നു.
തുടര്‍ന്ന് ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണബോര്‍ഡ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി ബാറിന് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.
വ്യാപാരിവ്യവസായി ഏകോപന സമിതി യൂത്ത് വിങ് പ്രതിഷേധിച്ചു
ഈരാറ്റുപേട്ട: വ്യാപാരിവ്യവസായി ഏകോപന സമിതി യൂത്ത് വിങ് പ്രവര്‍ത്തകനായ ആസിഫിനെ കടയില്‍ കയറി മര്‍ദിച്ചതില്‍ യൂത്ത് വിങ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ഷെരീഫ് കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം
ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്‌സി-എം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഈരാറ്റുപേട്ട ടൗണില്‍ ഉപവാസം നടത്തും. കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ്. കുര്യന്‍ ഉദ്ഘാടനം ചെയ്യും. സച്ചിന്‍ ജെയിംസ്, ജോജിയോ ജോസഫ്, ബിബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
മുല്ലപ്പെരിയാര്‍ ഡാം പുതുക്കി പണിയണം
ഈരാറ്റുപേട്ട: അപകടം ഒഴിവാക്കാന്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് വിവരാവകാശ സംരക്ഷണ സേനായോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോര്‍ജ് തോമസ് കോക്കാടന്‍ അധ്യക്ഷത വഹിച്ചു.

സൗജന്യ നേത്രചികിത്സാക്യാമ്പ്
ഈരാറ്റുപേട്ട: ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ അന്ധതാ നിവാരണസമിതി, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ 18 നു രാവിലെ ഒമ്പതു മുതല്‍ 12 വരെ ലയണ്‍സ് ക്ലബ് ഹാളില്‍ സൗജന്യ നേത്ര ചികിത്സാക്യാമ്പ് നടക്കും. ജില്ലാ പോലീസ് സൂപ്രണ്ട് സി. രാജഗോപാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
Tuesday, December 13, 2011
ബാര്‍ തുറക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം
ഈരാറ്റുപേട്ട: വടക്കേക്കരയില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ബാര്‍ ഹോട്ടലില്‍ നിന്ന് കക്കൂസ് മാലിന്യം മീനച്ചിലാറ്റിലേക്ക് ഒഴുിക്കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അടപ്പിച്ച ബാര്‍ തുറക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ഉയരുന്നു.
മാലിന്യ പ്ലാന്റോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ബാര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന അണിയറ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജനങ്ങളില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഈ മാസം ഒന്നിനാണ് ബാറില്‍ നിന്ന് കക്കൂസ് മാലിന്യങ്ങല്‍ ആറ്റിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ബാറിനു മുന്നില്‍ പ്രതിഷേധ സമരം നടത്തുകയും സംഘര്‍ഷത്തില്‍ കാലാശിക്കുകയും ചെയ്തത്.
ബാറിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ ബാര്‍ അടച്ചുപൂട്ടിക്കൊണ്ട് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. മൂന്നു മാസത്തിനുള്ളില്‍ മാലിന്യ പ്ലാന്റ് നിര്‍മിച്ചാല്‍ മതി എന്ന ഉറപ്പിന്മേലാണ് ബാര്‍ തുറക്കാന്‍ അനുമതി നല്‍കിയത് എന്നറിയുന്നു. ഇതേ സമയം ബാര്‍ ആക്രമിച്ചു എന്ന പരാതിയില്‍ കടുവാമൂഴി പ്രദേശത്തെ നിരപരാധികളായ 20 പേരെ കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബാര്‍ തുറക്കാനുള്ള നീക്കത്തിനെതിരേ മഹല്ലിന്റെ നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.

ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലുളള ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹെഡ്മിസ്ട്രസ്, ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ഈരാറ്റുപേട്ട, അരുവിത്തുറ പിഒ., കോട്ടയം എന്ന വിലാസത്തില്‍ 15നകം നല്കണം. കവറിനു പുറത്ത് ഏതു ക്ലാസിലേക്കാണ് എന്ന വിവരം രേഖപ്പെടുത്തിയിരിക്കണം. വിശദവിവരങ്ങള്‍ക്ക് 04822 272299
സി.പി.എം ജില്ലാ സമ്മേളന പ്രചാരണ സി.ഡി പ്രകാശനം
ഈരാറ്റുപേട്ട: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം പുറത്തിറക്കിയ സി.ഡിയുടെ പ്രകാശനം ശനിയാഴ്ച കൊല്ലപ്പള്ളിയില്‍ നടക്കും. ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വൈകുന്നേരം നാലിന് ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് ആലപ്പി രംഗനാഥിന് നല്‍കി പ്രകാശനം ചെയ്യും.
റോഡ് നിര്‍മാണോദ്ഘാടനം
ഈരാറ്റുപേട്ട: കല്ലേക്കുളം-കുളത്തുങ്കല്‍-മഞ്ഞപ്ര-മാവടി റോഡ് നിര്‍മാണോദ്ഘാടനം ബുധനാഴ്ച നടക്കും. കല്ലേക്കുളത്ത് വൈകുന്നേരം നാലിന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ ഐക്കര അധ്യക്ഷത വഹിക്കും.
യൂത്ത് ലീഗ് നേതാക്കള്‍ക്ക് സ്വീകരണം
ഈരാറ്റുപേട്ട: മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷാജി എം.എല്‍.എ, ജനറല്‍ സെക്രട്ടറി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ എന്നിവര്‍ക്ക് ചൊവ്വാഴ്ച ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്‍കും. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ പി.എം. സാദിഖലി, എസ്. കബീര്‍, അബ്ദുല്‍ ലത്തീഫ്, പി.എം. ഷരീഫ്, ജില്ലാ പ്രസിഡന്റ് പി.എസ്. ഷംനാസ്, ജനറല്‍ സെക്രട്ടറി സി.പി. ബാസിത്ത് തുടങ്ങിയവര്‍ സംസാരിക്കും.
ഇസ്ലാമിക് എക്‌സിബിഷന്‍
ഈരാറ്റുപേട്ട: ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഇസ്ലാം ശാന്തിയുടെ മതം എന്ന പ്രമേയത്തില്‍ ഇസ്ലാമിക് എക്‌സിബിഷന്‍ 22, 23, 24 തീയതികളില്‍ ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. ആദര്‍ശ സമ്മേളനം, ഖുര്‍ആന്‍ സെമിനാര്‍, യുവജന സെമിനാര്‍, വനിതാ സംഗമം, സാമൂഹിക സംവാദം, സന്ദേശ പ്രയാണം, പൊതു പ്രഭാഷണം, ബുക്‌ഫെയര്‍, പൊതു സമ്മേളനം, ദഅ്‌വാ സ്ക്വാഡ് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. വിജയത്തിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
Monday, December 12, 2011
മേലടുക്കത്തേക്ക് ബസ് സര്‍വീസ് വേണണെന്ന ആവശ്യം ശക്തം
ഈരാറ്റുപേട്ട: കെ.എസ്.ആര്‍.ടി.സി ബസ് അടുക്കത്തെത്തി മമഅങുന്നത് മൂലം മേലടുക്കം നിവാസികളുടെ യാത്രാ ദുരിതത്തിന് അറുതിയാകുന്നില്ല. ഇതുമൂലം അടുക്കം ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും വലയുകയാണ്. ബസ് സര്‍വീസ് മേലടുക്കം വരെ നീട്ടിയാല്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമായിരിക്കും.രാവിലെ ഒമ്പതിന് കെ.എസ്.ആര്‍.ടി.സിയും 9.10 ന് സ്വകാര്യ ബസ്സും മേലടുക്കത്തേക്ക് സര്‍വീസ് നടത്തിയിരുന്നു. സ്വകാര്യ ബസ് ഒന്നര വര്‍ഷമായി അടുക്കത്തെത്തി മടങ്ങുകയാണ്. കെ.എസ്.ആര്‍.ടി.സിയും ഒരു മാസമായി അടുക്കം വരെയേ സര്‍വീസ് നടത്തുന്നുള്ളൂ. റോഡ് ഗതാഗത യോഗ്യമല്ലെന്ന് പറഞ്ഞാണ് സര്‍വീസ് പാതിവഴിയില്‍ നിര്‍ത്തിയത്. എന്നാല്‍ റോഡ് സഞ്ചാരയോഗ്യമായിട്ടും സര്‍വീസ് നടത്താന്‍ തയാറാകുന്നില്ല. ഈരാറ്റുപേട്ടയില്‍നിന്ന് മേലടുക്കത്തേക്ക് മൂന്ന് ബസ്സാണുള്ളത്. എന്നാല്‍ ഇവയൊന്നും സ്കൂള്‍ സമയത്തല്ല. യാത്രാക്ലേശം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മേലടുക്കം നിവാസികളുടെ ആവശ്യം.
മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം
ഈരാറ്റുപേട്ട: സെന്റ് ജോര്‍ജ് കോളജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. മാനേജര്‍ ഫാ. തോമസ് ഓലിക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, പ്രഫ. ലോപ്പസ് മാത്യു, ഫഹദ് എം. ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഡ്രൈവര്‍മാര്‍ക്കു പരിശീലന പരിപാടി
ഈരാറ്റുപേട്ട: ലയണ്‍സ് ക്ലബ് ഓഫ് ഈരാറ്റുപേട്ട സെന്‍ട്രലിന്റെ ആഭിമുഖ്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റോഡ് സുരക്ഷാ അഥോറിറ്റിയുടെ സഹകരണത്തോടെ പാലാ ആര്‍ടിഒ ഓഫീസ് നടത്തുന്ന ഡ്രൈവര്‍ക്കുള്ള പരിശീലനം 14 നു രാവിലെ പത്തു മുതല്‍ മൂന്നു വരെ ഈരാറ്റുപേട്ട പിടിഎംഎസ് ഓഡിറ്റോറിയത്തില്‍ നടക്കും.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു ഡ്രൈവര്‍ക്ക് സൗജന്യ ഭക്ഷണവും ടിഎയും മോട്ടോര്‍ വാഹനവകുപ്പില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റും നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര ഉദ്ഘാടനം നിര്‍വഹിക്കും. പാലാ ജോയിന്റ് ആര്‍ടിഒ സി.എസ്. ഡേവിസ്, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ റോയി തോമസ്, ജെയിന്‍ ടി. ലൂക്കോസ്, ബി. ഗോപകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
സി.പി.എം ജില്ലാ സമ്മേളന പ്രചാരണ പരിപാടി
പതാക ദിനം
ഈരാറ്റുപേട്ട: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബ്രാഞ്ചുകളിലും ലോക്കല്‍ കമ്മിറ്റികളിലും ഏരിയാ കമ്മിറ്റികളിലും ഇന്ന് പതാക ദിനമായി ആചരിക്കും.
കണ്‍വെന്‍ഷന്‍
ഈരാറ്റുപേട്ട: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം പൂഞ്ഞാര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന കര്‍ഷകത്തൊഴിലാളി കണ്‍വെന്‍ഷന്‍ കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി ബി. രമേശ് ഉദ്ഘാടനം ചെയ്തു.
പ്രചാരണത്തിന്റെ ഭാഗമായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൂഞ്ഞാര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഭവന സന്ദര്‍ശനം നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
Subscribe to:
Posts (Atom)