Wednesday, January 4, 2012

എസ്.ഡി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആറ് മുതല്‍

ഈരാറ്റുപേട്ട: അധിനിവേശം ചെറുക്കുക, അഴിമതി തുരത്തുക എന്ന പ്രമേയത്തില്‍ മെയ് മൂന്ന്, നാല് തിയ്യതികളില്‍ കോട്ടയത്ത് നടക്കുന്ന എസ്.ഡി.പി.ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഈരാറ്റുപേട്ട പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആറു മുതല്‍ ആരംഭിക്കും. 
പത്താഴപ്പടി ബ്രാഞ്ച് സമ്മേളനവും ഓഫിസ് ഉദ്ഘാടനവും ആറിന് വൈകീട്ട് പത്തഴപടിയില്‍ നടക്കും. ഓഫിസ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി വി.എം. സുലൈമാന്‍ മൗലവിയും, സമ്മേളന ഉദ്ഘാടനം പരിക്കൊച്ച് കാട്ടാമലയും നിര്‍വഹിക്കും. നൗഷാദ് ഖാസിമി തൊടുപുഴ മുഖ്യപ്രഭാഷണം നടത്തും. സമ്മേളന വിജയത്തിനായി പരികൊച്ച് കാട്ടാമല (കണ്‍വീനര്‍), അന്‍സാരി ഈലക്കയം, ഹാഷിര്‍ ഇസ്മായില്‍ പറമ്പില്‍, റാഷിദ് വലിയവീട്ടില്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചു. എട്ടിന് കാരയ്ക്കാട്, 13ന് തേവരുപാറ, 15ന് വളവനാര്‍കുഴി എന്നിവിടങ്ങളില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കും.

No comments:

Post a Comment