Wednesday, January 11, 2012

സഹകരണ സംഘം സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള സാധനങ്ങള്‍ പോലിസ് കാവലില്‍ ഇറക്കി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ ആരംഭിക്കുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് പ്രോസസിങ് സഹകരണ സംഘം വക മീനച്ചില്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള സാധനങ്ങള്‍ ഇന്നലെ പോലിസ് സന്നാഹത്തിന്റെ കാവലില്‍ ഇറക്കി. 
വര്‍ഷങ്ങളായി പുത്തന്‍പള്ളി വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്‌സ് സൂപ്പര്‍മാര്‍ക്കറ്റ് വിപുലീകരിച്ച്‌ എല്ലാവിധ കണ്‍സ്യൂമര്‍ ഇനങ്ങളും ഉള്‍പ്പെടുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റായി പ്രവര്‍ത്തനം ആരംഭിക്കാന്‍ സംഘം തീരുമാനമെടുത്തിരുന്നു. ഇതിനായി ഒരു കോടി രൂപയോളം ചിലവഴിച്ച് ഷോറും പണിയുകയും സാധനങ്ങള്‍ ഇറക്കാന്‍ മൂന്നുതവണ ലോഡ് വന്നപ്പോഴും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞതുമൂലം ലോഡ് ഇറക്കാതെ തിരിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് സംഘം ഹൈക്കോടതിയെ സമീപിക്കുകയും സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പോലിസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ പോലിസിന്റെ സാന്നിധ്യത്തിലാണ് ലോഡ് ഇറക്കിയത്. ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി മോഹന്‍ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയത്തു നിന്ന് എത്തിയ 50ല്‍പരം റിസര്‍വ് പോലിസ് സംരക്ഷണത്തിലാണ് സാധനങ്ങള്‍ ഇറക്കിയത്.



No comments:

Post a Comment